ന്യൂഡൽഹി : മുന്‍ രാജ്യസഭാംഗവും സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് ഉച്ചക്കു ശേഷം മൂന്നു മണിക്കാണ് അന്ത്യം സംഭവിച്ചത്.
ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍ സസിലെ (എയിംസ്) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ആയിരുന്നു.
കടുത്ത പനിയും നെഞ്ചിലെ അണു ബാധയെയും തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരി, കല്‍പ്പകം ദമ്പതിമാരുടെ മകനായി 1952 ആഗസ്റ്റ് 12 ന് ചെന്നൈ (മദിരാശി) യിലാണ് ജനിച്ചത്.
എസ്. എഫ്. ഐ. യിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് വരുന്നത്. സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. WiKi, twitter -X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം