ന്യൂയോര്‍ക്ക് : ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് 2010 ലെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ പുരസ്കാരം ലഭിച്ചു. അമേരിക്കന്‍ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇത്രയേറെ ഉത്സാഹിച്ച മറ്റൊരു “സ്റ്റേറ്റ്സ്” മാന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഇല്ല എന്നതിനാല്‍ ഈ പുരസ്കാരം തീര്‍ത്തും അര്‍ഹമായത് തന്നെ.
ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധികാരത്തെയും സ്വാശ്രയത്വത്തെയും പണയപ്പെടുത്തുന്ന ആണവ കരാര്‍, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാര്‍, അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവ അപകട ബാധ്യതാ ബില്‍) എന്നിങ്ങനെ മന്‍മോഹന്‍ സിംഗ് അമേരിക്കയ്ക്ക് വേണ്ടി നിറവേറ്റിയ ദൌത്യങ്ങള്‍ നിരവധിയാണ്.
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഡമാക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് വ്യക്തിപരമായി വഹിച്ച പങ്കിന് ചരിത്രത്തില്‍ ഒരു പ്രത്യേക ഇടമുണ്ട് എന്ന് ന്യൂയോര്‍ക്കില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു കൊണ്ട് അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ബില്‍ ബേണ്‍സ് മന്‍മോഹന്‍ സിംഗിനെ വാനോളം പുകഴ്ത്തി. മന്‍മോഹന്‍ സിംഗിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കറാണ്.
പരമമായ സത്യത്തിന്റെ അന്വേഷണം പല പാതകള്‍ സ്വീകരിക്കുന്നു എന്നും ആത്മീയത പല രൂപങ്ങള്‍ സ്വീകരിക്കുന്നു എന്നുമുള്ള വിശ്വാസം പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടെന്നും നമ്മളില്‍ അന്തര്‍ലീനമായ മാനുഷികതയും ഉയര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മെ ഒന്നിച്ചു നിര്‍ത്തുന്നത് എന്നും തന്റെ സന്ദേശത്തില്‍ മന്‍മോഹന്‍ സിംഗ് അറിയിച്ചു.
എന്താണാവോ ഈ സന്ദേശത്തിന്റെ സാംഗത്യം?
അമേരിക്കയിലെ വ്യവസായ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തരായ ജൂതന്മാരില്‍ ഏറ്റവും പ്രബലനായ റാബി ആര്‍തര്‍ ഷ്നെയര്‍ പ്രസിടണ്ടായുള്ള അപ്പീല്‍ ഓഫ് കോണ്‍സയന്‍സ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.
- അടിമത്തം ഇരന്നു വാങ്ങുന്നവര്‍
- ആണവ കരാറിലെ കുരുക്കുകള്‍
- യഥാര്‍ത്ഥ ആണവ ബാദ്ധ്യത
- ആണവ പുനര്‍ സംസ്കരണ കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചു
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ബഹുമതി