ന്യൂഡൽഹി : 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ഉടൻ ഈ സാങ്കേതിക വിദ്യ പാക്കിസ്ഥാന് കൈമാറാൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാക്കിസ്ഥാൻ പ്രധാനമന്ത്രി സുല്ഫിക്കർ അലി ഭൂട്ടോയോട് പറഞ്ഞതായി വിക്കി ലീക്ക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ദിര ഭൂട്ടോയ്ക്ക് കത്തെഴുതുകയാണ് ചെയ്തത്. സമാധാന പരമായ ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണങ്ങൾ നടത്തിയത് എന്ന് വ്യക്തമാക്കിയ ഇന്ദിര ഈ സാങ്കേതിക വിദ്യ മറ്റ് രാഷ്ട്രങ്ങളുമായി എന്ന പോലെ പാക്കിസ്ഥാനുമായും പങ്കു വെയ്ക്കാൻ ഇന്ത്യ സന്നദ്ധമാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിന് വ്യക്തമായ ധാരണകളും ഉറപ്പും വേണം എന്നും ഇവർ വ്യക്തമാക്കി.
എന്നാൽ ഇന്ദിരയുടെ വാഗ്ദാനം പാക്കിസ്ഥാൻ തള്ളി. മുൻപ് പല തവണ ഇന്ത്യ ഇത് പോലെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ആണവ പരീക്ഷണവും ആണവ ആയുധ പരീക്ഷണവും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന നിലപാട് സ്വീകരിച്ചു.
ആണവ പരീക്ഷണങ്ങൾ നടത്തുന്നതോടെ ആഗോള ആണവ ക്ലബ്ബിൽ അംഗമാകാം എന്നും ഇന്ത്യക്ക് ഒരു ആണവ സാങ്കേതിക ദാതാവാകാം എന്നുമുള്ള ഇന്ദിരാ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പാളി. ശക്തമായി പ്രതികരിച്ച ആണവ സമൂഹം ഇന്ത്യയ്ക്കെതിരെ കനത്ത സാങ്കേതിക ഉപരോധം ഏർപ്പെടുത്തി. 2008ൽ അമേരിക്കയുമായി ഒരു ആണവ് ഉടമ്പടി തന്നെ ഇന്ത്യക്ക് വേണ്ടി വന്നു ഈ ഉപരോധങ്ങൾ മറി കടക്കാൻ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, അമേരിക്ക, ആണവം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പാക്കിസ്ഥാന്, സാങ്കേതികം