ചെന്നൈ : കൃത്രിമ ഗര്‍ഭ ധാരണ ത്തിലൂടെ ജനിച്ച കുഞ്ഞി ന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ മദ്രാസ് ഹൈ ക്കോടതി ഉത്തരവ്. ട്രിച്ചി സ്വദേശി യായ മധുമിത രമേശ് ഗര്‍ഭം ധരിച്ചത് ബീജ ദാതാ വിന്റെ സഹായ ത്തോടെ കൃത്രിമ ബീജ നിക്ഷേപ ചികിത്സ (ഇന്‍ട്രാ യൂട്ട റൈന്‍ ഫെര്‍ട്ടിലിറ്റി) യിലൂ ടെ യാണ്.
ഇങ്ങിനെ ജനിച്ച മകൾ തവിഷി പെരേര യുടെ സര്‍ട്ടി ഫിക്ക റ്റില്‍ ഇനി മുതൽ അച്ഛന്റെ പേര് ചേർ ക്കു വാ നുള്ള കോളം ഒഴിഞ്ഞു കിടക്കും. ഏറെക്കാലം നീണ്ടു നിന്ന നിയമ പ്പോരാട്ട ത്തി നൊടു വി ലാണ് മധുമിത രമേശിന് അനു കൂല മായ വിധി കിട്ടിയത്.
മധുമിതയും ഭർത്താവ് ചരൺ രാജും പരസ്പര സമ്മത പ്രകാരം വിവാഹ മോചനം നേടിയ ശേഷം കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ ഗർഭം ധരിക്കുക യായി രുന്നു.
എന്നാൽ ബീജ ദാതാ വായ മനീഷ് മദൻ പാൽ മീണ എന്ന യാളുടെ പേര് കുഞ്ഞിന്റെ പിതാ വിന്റെ സ്ഥാന ത്തു ചേര്‍ത്തു കൊണ്ട് ട്രിച്ചി നഗര സഭ ജനന സര്‍ട്ടിഫിക്കറ്റു നല്‍കി. സുഹൃത്തായ മീണ, കുട്ടി യുടെ അച്ഛനല്ലാ ത്ത തി നാല്‍ അച്ഛന്റെ പേര് നീക്കണം എന്നും മധുമിത നഗര സഭ യോട് ആവശ്യ പ്പെട്ടു എങ്കിലും അച്ഛന്റെ പേരിലെ അക്ഷര പ്പിശകു മാറ്റി പേര് തിരുത്തുവാന്‍ മാത്രമേ കഴി യു കയുള്ളൂ എന്നും പേര്‍ നീക്കം ചെയ്യാ നാവില്ല എന്നു മായിരുന്നു മറുപടി. തുടര്‍ന്നാണ് മധുമിത കോടതിയെ സമീപിക്കുന്നത്.
മനീഷ് മദൻപാൽ മീണ യുടെ പേര് പിതാ വിന്റെ കോള ത്തിൽ തെറ്റായി എഴുതി ചേർ ക്കുക യായി രുന്നു എന്ന് അഭി ഭാഷകൻ കോടതി യിൽ വാദിച്ചു.
മാത്രമല്ല ബീജ ദാതാവ് മദൻപാൽ മീണ യും മധുമിത യുടെ മുന്‍ ഭർത്താവ്ചരൺ രാജും കുട്ടി യുടെ പിതാവല്ല എന്നു കാണിച്ച് കോടതി യിൽ സത്യവാങ്മൂലം നൽകി. കൃത്രിമ ബീജ നിക്ഷേപ ചികിത്സ യിലൂടെ യാണ് ഗർഭം ധരിച്ച തെന്ന് കോടതിക്കു വ്യക്തമായതോടെ ജനന സർട്ടി ഫിക്കറ്റിൽ നിന്നും പിതാവിന്റെ കോളത്തിൽ നിന്ന് മദൻ പാൽ മീണ യുടെ പേര് ഒഴിവാ ക്കുവാനും കോളം ഒഴിച്ചി ടാനും ഉത്തരവ് ഇറക്കു കയായി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുട്ടികള്‍, കോടതി, തമിഴ്‌നാട്, നിയമം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം, ശാസ്ത്രം, സാങ്കേതികം, സ്ത്രീ, സ്ത്രീ വിമോചനം