ന്യൂഡല്‍ഹി : വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബ ങ്ങള്‍ക്ക് നല്‍കി വന്നിരുന്ന നഷ്ട പരിഹാരത്തുക നാലിരട്ടി ആക്കി വര്‍ദ്ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേ ക്കാണ് തുക ഉയര്‍ത്തിയത്. കുടുംബ പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് എന്നവക്കു പുറമെ യാണ് ഈ സഹായം.
ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. ഇത് സംബന്ധിച്ച ഉത്തര വില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഒപ്പു വെച്ചു. സൈനിക രുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: army, ഇന്ത്യ, യുദ്ധം, രാജ്യരക്ഷ, സാമ്പത്തികം