ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷ ത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹ രിക്കു വാനുള്ള സര്‍ക്കാര്‍ പദ്ധതി യുടെ ഭാഗ മായി രാജ്യത്തെ രണ്ട് സുപ്രധാന പൊതു മേഖലാ കമ്പനി കളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കും എന്ന് ധന കാര്യ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാരാമന്‍.
ഇതു മായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീ കരിക്കും എന്നും അടുത്ത മാര്‍ച്ച് മാസത്തില്‍ വില്പ്പന നടക്കും എന്ന് പ്രതീക്ഷി ക്കുന്ന തായും ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖ ത്തില്‍ മന്ത്രി അറിയിച്ചു.
Air India, Bharat Petroleum Corporation to be sold by March: FM Nirmala Sitharaman – Times of India https://t.co/8FbWsiSdSH
— Nirmala Sitharaman (@nsitharaman) November 17, 2019
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യയുടെ വില്‍പ്പന യില്‍ ഇപ്പോള്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണി ക്കുന്നുണ്ട്. ഇക്കാര്യം വിദേശ നിക്ഷേ പക സംഗമ ങ്ങളില്‍ നിന്നും വ്യക്തമായി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
- Tag : India News , Kerala News, Gulf News, Latest News
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, വിമാനം, വിവാദം, വ്യവസായം, സാമ്പത്തികം