ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി

July 22nd, 2022

droupadi -murmu-india-s-15-th-president-ePathram
ന്യൂഡല്‍ഹി : എൻ. ഡി. എ. സ്ഥാനാർത്ഥിയായ ദ്രൗപദി മുര്‍മുവിനെ ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി തെരഞ്ഞെടുത്തു. ബി. ജെ. പി. യുടെ ആദിവാസി വനിതാ നേതാവും ഝാർഖണ്ഡ് മുൻ ഗവർണ്ണറുമാണ് ദ്രൗപതി മുര്‍മു.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി തീരുന്ന ജൂലായ് 25 ന് ദ്രൗപദി മുർമു സത്യപ്രതിജഞ ചൊല്ലി അധികാരം ഏല്‍ക്കും. ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യ മായാണ് ഇന്ത്യന്‍ രാഷ്ട്രപതി ആവുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്‍റെ 64.03 % ശതമാനം ദ്രൗപതി മുര്‍മു നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന യശ്വന്ത് സിന്‍ഹക്ക് 35.97 % മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

July 21st, 2022

mamata-banerjee-re-name-west-bengal-to-bangla-ePathram
കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.

വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

July 21st, 2022

frogs-married-in-uttar-pradesh-to-appease-rain-god-ePathram
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ മഴ പെയ്യുവാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളി ബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാ സംഘ് ഒരുക്കിയ ചടങ്ങിലാണ് രണ്ടു തവളകള്‍ വിവാഹിതരായത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതി പ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വരള്‍ച്ച മാറും എന്നുമുള്ള വിശ്വാസമാണ് തവകളുടെ കല്ല്യാണം നടത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചു കൊണ്ടായിരുന്നു തവള ക്കല്ല്യാണം. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പ വൃഷ്ടി നടത്തി.

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram

മധ്യപ്രദേശിലെ തവളക്കല്ല്യാണം (2018)

മുന്‍പ് മധ്യപ്രദേശില്‍ (2018 ജൂണില്‍) വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ലളിത യാദവിന്‍റെ നേതൃത്വ ത്തില്‍ തവളകളുടെ വിവാഹം നടത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് കേരളത്തില്‍ അതിശക്ത മഴ പെയ്തു പ്രളയമായി മാറുകയും ചെയ്തപ്പോള്‍ മധ്യപ്രദേശിലെ തവള ക്കല്ല്യാണം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയെങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവള കളുടെ വിവാഹം സംഘടിപ്പിച്ചു. ഇത് ആചാര ത്തിന്‍റെ ഭാഗമാണ് എന്ന് ഹിന്ദു മഹാ സംഘ് നേതാവ് രമാകാന്ത് വെര്‍മ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ – പ്രാദേശിക മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമ ങ്ങളും തവളക്കല്ല്യാണം പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പതിനെട്ടു കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് 75 ദിവസത്തേക്ക് സൗജന്യം

July 14th, 2022

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : കൊവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി നല്‍കും എന്ന് കേന്ദ്ര സര്‍ക്കാര്‍. പതിനെട്ടു വയസ്സ് കഴിഞ്ഞവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും 2022 ജൂലായ് 15 മുതൽ 75 ദിവസം ബൂസ്റ്റർ ഡോസ് സൗജന്യമായി നല്‍കും എന്നാണ് അറിയിപ്പ്.

നിലവിൽ കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കു സൗജന്യ ബൂസ്റ്റര്‍ ഡോസ് നൽകി വരുന്നുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകകളിൽ നിന്നും വാക്സിൻ എടുക്കുന്നവർ പണം നൽകേണ്ടി വരും. കൊവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവ ത്തിൻറെ ഭാഗം ആയിട്ടാണ് 75 ദിവസം സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചത് എന്ന് കേന്ദ്ര മന്ത്രിഅനുരാഗ് ഠാക്കൂർ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

July 6th, 2022

lpg-gas-cylinder-epathram

ന്യൂഡല്‍ഹി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ചു. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 1060 രൂപ യാണ് ഇപ്പോഴത്തെ വില. മൂന്നു പ്രാവശ്യമായി 103 രൂപയാണ് രണ്ടു മാസത്തിനിടെ പാചക വാതകത്തിന് വര്‍ദ്ധിപ്പിച്ചത്.

5 കിലോ തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ ഗ്രാം തൂക്കം വരുന്ന പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 8 രൂപ 50 പൈസ കുറവ് വരുത്തിയിട്ടുണ്ട്. 2027 രൂപ യാണ് വാണിജ്യ സിലിണ്ടറിന്‍റെ ഇപ്പോഴത്തെ വില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം
Next »Next Page » പതിനെട്ടു കഴിഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് 75 ദിവസത്തേക്ക് സൗജന്യം »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine