15 വര്‍ഷമായി ഒളിവിലായിരുന്ന സുധീര്‍ മേത്ത അറസ്റ്റില്‍

April 10th, 2012

Sudhir-Mehta-epathram

പൂനെ: ഓഹരി നല്‍കാമെന്ന കരാറില്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്ന് 86.39 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഓഹരി കുംഭകോണക്കേസിലെ മുഖ്യപ്രതിയായിരുന്ന ഹര്‍ഷദ് മേത്തയുടെ സഹോദരന്‍ സുധീര്‍ മേത്ത അറസ്റ്റില്‍. 1997ലാണ് കേസിനാസ്പദമായ സംഭവം. 15 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.1997 ജൂലൈയില്‍ ഗോപാല്‍ രതി സാമ്പത്തിക ഇടപാടു സ്ഥാപനത്തിന്‍റെ ഡയറക്റ്റര്‍ ശ്രീകാന്ത് ഗോപാലാണ് ഓഹരി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഫറസ്ഖന്ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1994ല്‍ മേത്ത ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുകയും അതിന്‍റെ മാനെജിങ് ഡയറക്റ്ററായി അമിത് ഷായെ നിയമിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് 75 ലക്ഷം ഓഹരി വില്‍പ്പന നടത്തി 750 ലക്ഷം രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. ഇതില്‍ ഒരു ലക്ഷത്തിലേറെ വ്യാജ ഷെയറുകള്‍ ഉള്‍പ്പെടുത്തി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് കേസ്. സുധീര്‍ മേത്ത പൂനെയില്‍ എത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു പ്രത്യേക സി. ഐ. ഡി സംഘത്തിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് തികോലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറെസ്റ്റ്‌ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മേത്തയെ 18 വരെ റിമാന്‍ഡ് ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനാക്കി പത്ര പരസ്യം

April 7th, 2012
modi-as-krishna-epathram
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ പത്ര പരസ്യം വിവാദമാകുന്നു. ബി. ജെ. പിയുടെ കര്‍ഷക കൂട്ടായ്മയായ കിഷന്‍ യാത്രയുടെ പ്രചരണാര്‍ഥമാണ് ഇത്തരം ഒരു പരസ്യം ഗുജറാത്തി പത്രത്തില്‍ വന്നത്. ഗീതോപദേശത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പരസ്യത്തില്‍ ശ്രീകൃഷ്ണനായി തേരു തെളിക്കുന്ന രീതിയില്‍ മോഡിയെയും അര്‍ജ്ജുനനായി  ബി. ജെ. പിയുടെ സംസ്ഥാന പ്രസിഡണ്ട് അര്‍. സി. ഫല്‍ദുവിനേയുമാണ് നല്‍കിയിരിക്കുന്നത്. പഞ്ച പാണ്ഡവരായി സംസ്ഥാന ബി. ജെ. പിയിലെ പ്രമുഖരേയും പരസ്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായി രംഗത്തെത്തി. ഇത്തരം ഒരു പരസ്യത്തിലൂടെ ജനങ്ങളെ വിഡ്ഡികളാക്കുവാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്സ്  നേതാവ് നര്‍ഹരി അമീന്‍ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബന്ദികൾക്ക് പകരമായി 27 തടവുകാരെ വിട്ടയയ്ക്കും

April 6th, 2012

Italian-tourists-taken-hostage-by-Maoists-epathram

കന്ധമാൽ : സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ കയ്യിൽ നിന്നും ബന്ദികളെ മോചിപ്പിക്കുന്നതിനായി ഒഡീഷ സർക്കാർ 27 തടവുകാരെ വിട്ടയയ്ക്കും. ഇവരുടെ പട്ടിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചു. പ്രക്ഷോഭകർ ബന്ദികളാക്കിയവരിൽ ഒരു ഇറ്റാലിയൻ സ്വദേശിയും ഉൾപ്പെടുന്നു. നടപടിയെ ഇറ്റാലിയൻ അംബാസഡർ സ്വാഗതം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിനും പരസ്യം

April 6th, 2012

intimate-body-wash-epathram

സ്ത്രീയുടെ സൗന്ദര്യം അവളുടെ തൊലി വെളുപ്പിലാണ് എന്ന ചിന്താഗതിയെ സമൂഹ മനസ്സിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ സ്ത്രീ സംഘടനകൾ എന്നും എതിർത്ത് പോന്നിട്ടുണ്ട്. ഇത് താരതമ്യേന തൊലി വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് അപകർഷതാ ബോധം സൃഷ്ടിക്കുകയും വിവാഹ കമ്പോളത്തിൽ ഇവർക്ക് ആവശ്യം കുറയുവാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് പരാതി. മാത്രവുമല്ല ഇന്ത്യയെ പോലെ സ്ത്രീധന സമ്പ്രദായം നില നിൽക്കുന്ന സമൂഹങ്ങളിൽ വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് കൂടുതൽ സ്ത്രീധനം നൽകേണ്ടതായും വരുന്നത് മൂലം കേവലം സാമൂഹികം മാത്രമല്ല സാമ്പത്തിക സമസ്യകൾക്ക് കൂടി ഇത് കാരണമായി വരുന്നു.

തൊലി വെളുപ്പ് വർദ്ധിപ്പിക്കുവാനുള്ള ഉൽപ്പന്നങ്ങളുടെ വൻ സമ്പത്തിക വിജയം ഇത്തരം ഉൽപ്പന്നങ്ങളുടെ എണ്ണം വിപണിയിൽ വർദ്ധിപ്പിക്കുവാനും ഇടയാക്കി. മനുഷ്യന്റെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് ഒട്ടേറെ പുതിയ ബ്രാൻഡുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പുരുഷന്മാരെ ലക്ഷ്യമാക്കിയും ചില ഉൽപ്പന്നങ്ങൾ അടുത്ത കാലത്തായി പുറത്തു വന്നിരുന്നു.

ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി രംഗത്തു വന്ന ഉൽപ്പന്നമാണ് സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിക്കുവാനുള്ള ലായനി. ഇത് ഉപയോഗിച്ച് കഴുകിയാൽ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ തൊലിയുടെ വെളുപ്പ് വർദ്ധിക്കും എന്ന് ഈ ഉൽപ്പന്നത്തിന്റെ പരസ്യം വിശദീകരിക്കുന്നു. ഇതോടെ പുരുഷന് തന്നിലുള്ള ആകർഷണം വർദ്ധിക്കും എന്നും പരസ്യം സൂചിപ്പിക്കുന്നു.

ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സ്ത്രീ സംഘടനകൾ പ്രതികരിച്ചു. തൊലി വെളുപ്പിനുള്ള പരസ്യം തന്നെ വിവേചനപരമാണ് എന്ന കാരണത്താൽ തങ്ങൾ എതിർക്കുമ്പോഴാണ് ഇപ്പോൾ തികച്ചും അപമാനകരമായ ഈ പുതിയ ഉൽപ്പന്നം എത്തിയിരിക്കുന്നത്.

എന്നാൽ തൊലി വെളുപ്പിന്റെ കാര്യത്തിൽ കാണിക്കുന്ന പ്രതിഷേധം പലപ്പോഴും പൊള്ളയാണെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ പൊതു വേദികളിൽ പ്രതിഷേധിക്കുന്നവർ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ കടകളിൽ നിന്ന് വൻ തോതിൽ വാങ്ങിക്കൊണ്ടു പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

കരസേനാ മേധാവി വിശദീകരിക്കണം

April 6th, 2012

indian-parliament-epathram

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ പത്തു ദിവസം പോലും യുദ്ധം ചെയ്യാനുള്ള വെടിക്കോപ്പുകൾ കരുതൽ ശേഖരമായി ഇല്ല എന്ന മാദ്ധ്യമ റിപ്പോർട്ട് പാർലമെന്ററി സമിതിയെ ഞെട്ടിച്ചതായി സൂചന. ഇതു സംബന്ധിച്ച് കരസേനാ മേധാവി ജനറൽ വി. കെ. സിംഗിനെ വിളിച്ചു വരുത്തി വിശദീകരണം ആരായണം എന്നാണ് പാർലമെന്റിന്റെ സൈനിക സമിതി അംഗങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

സൈന്യത്തിന്റെ പക്കലുള്ള വെടിക്കോപ്പിന്റെ അപര്യാപ്തത സംബന്ധിച്ച ചില സൂചനകൾ ജനറൽ വി. കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ നൽകിയിരുന്നു. എന്നാൽ ഇതിലും എത്രയോ ഭീതിദമാണ് യഥാർത്ഥ അവസ്ഥ എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് പാർലമെന്ററി സമിതിയെ അസ്വസ്ഥമാക്കുന്നത്. ഇത്തരം വിവരങ്ങൾ പൊതു ശ്രദ്ധയിൽ പോലും വന്നിട്ടും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൈനിക അട്ടിമറിശ്രമം: വാര്‍ത്ത തെറ്റെന്ന് സര്‍ക്കാരും സൈന്യവും
Next »Next Page » സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിനും പരസ്യം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine