
- ന്യൂസ് ഡെസ്ക്
വിശാഖപട്ടണം: റഷ്യന്‍ നിര്‍മിത ആണവ അന്തര്‍വാഹിനിയായ ‘നെര്‍പ’യെ ഇന്ന് ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ടു ദശാബ്‌ദത്തിനുശേഷം ഇന്ത്യയും കയറിപറ്റി . വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിംഗ് കോംപ്ലക്‌സില്‍ ആക്കുള രണ്ട ക്ലാസ് നെര്‍പയെ ഐ. എന്‍. എസ്. ചക്ര എന്നു പുനര്‍നാമകരണം ചെയ്‌ത് കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണി ഔദ്യോഗികമായി കമ്മിഷന്‍ ചെയ്യുമെന്നു പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.1988 മുതല്‍ തന്നെ റഷ്യയുടെ ചാര്‍ളി ക്ലാസ് എന്ന ആണവ അന്തര്‍വാഹിനി വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉദ്യോഗസ്‌ഥര്‍ക്കു പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനികളായ ഐ. എന്‍. എസ്. ചക്ര, ഐ. എന്‍. എസ്. അരിഹന്ത് എന്നിവ പരീക്ഷണാടിസ്‌ഥാനത്തില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 2004 മുതല്‍ 9000 കോടി ഡോളറിന് നെര്‍പ വാടകയ്‌ക്കെടുത്തിരിക്കുകയായിരുന്നു. 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു. തീയണക്കുവാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അപകടത്തില്‍ മരിച്ചത്. 30 ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ. എന്‍. എസ്. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്‌ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ. എന്‍. എസ്. ചക്രയ്‌ക്ക് 30 നോട്ട്‌സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം ജലത്തിനടിയില്‍ തുടരാനാകും.
- ഫൈസല്‍ ബാവ
വായിക്കുക: ഇന്ത്യ, രാജ്യരക്ഷ, വ്യവസായം, ശാസ്ത്രം, സാങ്കേതികം
മുംബൈ : ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതി കേസിൽ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. ഇതിൽ ഒരാൾ ഒരു മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആവുന്നവരുടെ എണ്ണം 9 ആയി. പ്രാദേശിക ക്ഷേമ ബോർഡ് അംഗം ഡോ. ജയരാജ് ഫാട്ടക് ആണ് അറസ്റ്റിലായ മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട രാമാനന്ദ് തിവാരി സേവനത്തിൽ നിന്നും വിരമിച്ച ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇവരെ ബുധനാഴ്ച്ച പ്രത്യേക സി. ബി. ഐ. കോടതിക്ക് മുൻപാകെ ഹാജരാക്കും.
ഉയരമേറിയ കെട്ടിടങ്ങൾക്ക് സർക്കാർ നിശ്ചയിച്ച ഉയര പരിധിയായ 97.6 മീറ്ററിനേക്കാൾ കൂടുതൽ ഉയരത്തിൽ ഒരു നില അധികമായി അന്നത്തെ മുനിസിപ്പൽ കമ്മീഷണർ ആയിരുന്ന ഡോ. ജയരാജ് ഫാട്ടക് അനുവദിച്ചു. ഇതേ കെട്ടിടത്തിൽ ഫാട്ടക്കിന്റെ പുത്രന്റെ പേരിൽ ഒരു ഫ്ലാറ്റ് ഉണ്ട്.
സംസ്ഥാന സർക്കാരിന്റെ നഗര വികസന വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കാലത്ത് ആദർശ് സൊസൈറ്റിക്ക് ഉയര പരിധിയിൽ കൂടുതൽ ഉയരത്തിൽ കെട്ടിടം പണിയാൻ വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തു എന്നതാണ് തിവാരിക്ക് എതിരെയുള്ള കേസ്. ഇതേ തുടർന്ന് തിവാരിയുടെ മകന് ആദർശ് സൊസൈറ്റിയിൽ അംഗത്വം ലഭിച്ചതായി സി. ബി. ഐ. കണ്ടെത്തി.
- ജെ.എസ്.
ന്യൂഡല്‍ഹി:വിവാദമായ കോഴ വാഗ്ദാനത്തില്‍ കരസേനാ മേധാവി ജനറല്‍ വി. കെ. സിങ് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു സൈന്യത്തിലേക്ക് ഗുണനിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തത് ചെയ്തത് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ് തന്നെയാണെന്ന് വി. കെ. സിങ് വ്യക്തമാക്കി. സി. ബി. ഐ. അന്വേഷണ സംഘത്തിന് അയച്ച പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യ, കുറ്റകൃത്യം, രാജ്യരക്ഷ
ബംഗലൂരു: ബംഗലൂരുവിലെ കോളജ് ഹോസ്‌റ്റലില്‍ റാഗിങ്ങിനിടെ പൊള്ളലേറ്റ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ചു. ബംഗലൂരു വിദ്യാനഗര്‍ ഷാഷിബ് എന്‍ജിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കണ്ണൂര്‍ കാപ്പാട് മഹറൂഫ് ഹൌസില്‍ ഹാരിസിന്റെ മകന്‍ അജ്‌മല്‍ (19) ഇന്നു രാവിലെയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് 60 ശതമാനം പൊള്ളലേറ്റ അജ്‌മലിനെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിത്. സീനിയര്‍ വിദ്യാര്‍ഥികള്‍ അജ്മലിനോട് പണം ആവശ്യപ്പെടുകയും പണം നല്‍കാത്തതിന്റെ പേരില്‍ അജ്‌മലിന്റെ ദേഹത്ത് ടിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു എന്നാണ് ആരോപണം. അജ്‌മലിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, വിദ്യാഭ്യാസം