ഡാം 999 നിരോധിക്കണം : തമിഴ്‌നാട്ടില്‍ ഫിലിം ലാബ്‌ അടിച്ചു തകര്‍ത്തു

November 23rd, 2011

dam999-epathram

ചെന്നൈ: എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ സാലിഗ്രാമത്തിലുളള പ്രസാദ്‌ ഫിലിം ലബോറട്ടറീസില്‍ അതിക്രമിച്ചു കടന്ന്‌ നാശനഷ്‌ടം വരുത്തി. എം. ഡി. എം. കെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മല്ലയ്‌ സത്യ ഉള്‍പ്പെടെ 23 എം. ഡി. എം. കെ. പ്രവര്‍ത്തകരെ പോലിസ്‌ അറസ്‌റ്റു ചെയ്‌ത് നീക്കി. മലയാളിയായ സോഹന്‍ റോയ്‌ സംവിധാനം ചെയ്‌ത ഹോളിവുഡ്‌ ചിത്രം ‘ഡാം 999’ വിവാദമായ മുല്ലപ്പെരിയാര്‍ വിഷയം പ്രമേയമാക്കി എന്നാരോപിച്ചാണ് എം. ഡി. എം. കെ. പ്രവര്‍ത്തകര്‍ ലാബ്‌ അടിച്ചു തകര്‍ത്തത്.

എന്നാല്‍ 1975ല്‍ ചൈനയില്‍ 2.5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ട ബന്‍ക്വിയോ ഡാമിന്റെ കഥയാണ്‌ താന്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സോഹന്‍ റോയ്‌ വ്യക്‌തമാക്കി.

അതിനിടെ, ചിത്രത്തിനെതിരെ ഡി. എം. കെ. യും പി. എം. കെ. യും രംഗത്തെത്തിയിട്ടുണ്ട്‌. ഡി. എം. കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ ടി. ആര്‍. ബാലു പ്രധാനമന്ത്രിയെ കണ്ട് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ചിത്രത്തിനു പിന്നില്‍ കേരള സര്‍ക്കാരാണെന്ന്‌ ടി. ആര്‍. ബാലു ഡല്‍ഹിയില്‍ ആരോപിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍‍‍ റിപ്പോര്‍ട്ട് കോടതിയില്‍

November 21st, 2011

police-encounter-epathram

അഹമ്മദാബാദ്‌: മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട ലഷ്കറെ തോയിബ തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച് ഇസ്രത്ത്‌ ജഹാന്‍, പ്രാണേഷ്‌ കുമാര്‍ എന്നിവരെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. ഗുജറാത്ത്‌ ഹൈക്കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഏറ്റുമുട്ടലിനു മുമ്പേ തന്നെ ഇവരെ വധിച്ചിരുന്നുവെന്നാണ് എസ്. ഐ. ടി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നരേന്ദ്ര മോഡി കൂടുതല്‍ പ്രതിരോധത്തിലായി. കുറ്റാരോപിതരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം പുതിയ എഫ്‌. ഐ. ആര്‍. സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ സംഘത്തിന്‌ നിര്‍ദ്ദേശം നല്‍കി. ഗുജറാത്തില്‍ ഭീകരാണെന്ന്‌ ആരോപിച്ച്‌ നാലു പേരെ 2004 ജൂണ്‍ 15ന്‌ പോലീസ്‌ വധിച്ചത്‌. ഏറ്റുമുട്ടലിലായിരുന്നു ഇവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിസ്റ്റര്‍ വല്‍സജോണ്‍ വധം: 8 പേര്‍ പിടിയില്‍

November 19th, 2011

റാഞ്ചി: കൊച്ചി സ്വദേശിയായ കന്യാസ്ത്രീയെ ആക്രമിച്ച് കൊന്ന കേസില്‍ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വല്‍സാ ജോണിന് സംരക്ഷണം നല്‍കിയിരുന്ന ആദിവാസി സേനയുടെ തലവനും 32ഗ്രാമങ്ങളുടെ മുഖ്യനുമായ മൂപ്പന്റെ മകന്‍ പെയ്സാല്‍ ഹെമ്രത്തെയും കസ്ടടിയില്‍ എടുത്തിടുണ്ട്. കല്‍ക്കരി കമ്പനികളുമായി ആദിവാസികള്‍ നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളുടെ മധ്യസ്ഥത വഹിച്ചിരുന്നത് ഇവരായിരുന്നു. ഇതാണ് കൊലപാതകത്തിനു കാരണമായെതെന്നും അടിനാലാണ് ആദിവാസി മൂപ്പന്റെ മകനെ കസ്റ്റഡിയില്‍ എടുത്തതെന്നും പോലിസ്‌ പറയുന്നു. വല്‍സാ ജോണിന്റെ കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക്‌ ഡയറക്ടര്‍ സാം സര്ഫി ആവശ്യപ്പെട്ടു.
നവംബര്‍ 16 ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ജാര്‍ഖണ്ഡില്‍ മലയാളി സിസ്റ്റര്‍ വല്‍സാ ജോണിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ദേഹപരിശോധന; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

November 17th, 2011

abdul-kalam-epathram

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥരെ അമേരിക്ക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കലാമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സപ്തംബര്‍ 29ന് അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ചും വിമാനത്തിനകത്ത് വെച്ചും രണ്ട് തവണയാണ് അദ്ദേഹത്തെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത്. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹം ആരാണെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി എങ്കിലും അതൊന്നും ശ്രദ്ധിയ്ക്കാതെ വിമാനത്തിനുള്ളില്‍ വച്ച് കലാമിന്റെ കോട്ടും ഷൂസും അഴിച്ചുമാറ്റിയാണ്  ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടീം ഇന്ത്യക്ക് മിന്നുന്ന ജയം

November 17th, 2011

indian-cricket-victory-epathram

കൊല്‍ക്കൊത്ത: ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഇന്നിംഗ്സ് വിജയത്തോടെ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പര 2-0 ത്തിന്‌ മുന്നിലെത്തി. ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ നേടിയ 631 റണ്സ് മറി കടക്കാന്‍ ആതിഥേയരായ വിന്‍ഡീസിനു കഴിഞ്ഞില്ല. ഡാരന്‍ ബ്രാവോ 136 റണ്സ് എടുത്ത്‌ ചെറുത്തു നില്ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിന്റെ മുന്നില്‍ വിന്‍ഡീസ് അടി പതറുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍ 84ഉം ചന്ദര്‍പോള്‍ 47ഉം റണ്സ് എടുത്തു പിന്നെയാരും വിന്‍ഡീസ്‌ ബാറ്റിംഗ് നിരയില്‍ തിളങ്ങിയില്ല. ഇന്ത്യക്ക് വേണ്ടി പേസ് ബൌളര്‍ ഉമേഷ്‌ യാദവ്‌ നാലു വിക്കറ്റും, ഇഷാന്ത്‌ ശര്‍മ, പ്രഗ്യാന്‍ ഓജ, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ്‌ വീതവും വീഴ്ത്തി. വി. വി. എസ്. ലക്ഷ്മണ്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖനി മാഫിയ മലയാളി കന്യാസ്ത്രീയെ കൊലപ്പെടുത്തി
Next »Next Page » എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ദേഹപരിശോധന; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine