- എസ്. കുമാര്‍
വായിക്കുക: മനുഷ്യാവകാശം, സമുദായം
ഡല്‍ഹി: അഴിമതിക്കെതിരെ ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. സമരത്തിന് മുന്നോടിയായി ജെ. പി പാര്‍ക്ക് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍്ട്ടുകളുണ്ട്. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലിമെന്റില്‍ പാസാക്കണമെന്നും പ്രധാനമന്ത്രിയെക്കൂടി ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് ആഗസ്ത് 16മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്. സമരത്തിന് 22വ്യവസ്ഥകള്‍ ഡല്‍ഹി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതില്‍ 16 എണ്ണം മാത്രമേ അംഗീകരിയ്ക്കാന്‍ ഹസാരെയുടെ സംഘം തയ്യാറായുള്ളൂ. ഇതില്‍ മൂന്ന് ദിവസം മാത്രമേ സമരം നടത്താവു, സമരസ്ഥലത്ത് 5000 പേരെ മാത്രമേ അനുവദിയ്ക്കൂവന്നുമുള്ള ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ ഹസാരെ തയാറായില്ല. ഇതോടെയാണ് സമരത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഡല്‍ഹി പൊലീസിന്റെ പ്രഖ്യാപനം വന്നത്. വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സത്യഗ്രഹത്തിന് അനുമതിയില്ലെന്ന് ഡല്‍ഹി പൊലീസിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ധര്‍മേന്ദ്ര സിങാണ് ഉത്തരവിറക്കിയത്. പൊലീസിന്റെ അനുമതിയില്ലെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് ഹസാരെ ടീം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിന്റെ ഈ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് അവര്‍ കുറ്റപ്പെടുത്തി. നിലപാടുകള്‍ വിശദീകരിയ്ക്കാന്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയ്ക്ക് ഹസാരെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
-
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പോലീസ്, പോലീസ് അതിക്രമം
ഇന്ത്യ ഇന്ന് അറുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കിത്തീര്‍ത്ത സംഭവങ്ങള്‍ നമ്മുക്ക് ഓര്‍മ്മിക്കാം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സ്വാതന്ത്ര്യ സമരത്തിലെ നേതാക്കന്മാര്‍ക്കും ധീരതയോടെ പൊരുതിയ ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും സിദ്ധാന്തങ്ങളാണു നമ്മുടെ വിജയത്തിന്‍റെ അടിസ്ഥാനം. രാജ്യത്തിനു നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പ്രധാനപ്പെട്ടതാണ്. അര്‍പ്പണ ബോധത്തോടെ, ആത്മാര്‍ഥതയോടെ, ആര്‍ജവത്തോടെ, അഭിമാനപൂര്‍വം സ്വന്തം കടമ നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്യാന്‍ എല്ലാ പൌരന്‍മാര്‍ക്കും കഴിയട്ടെ. എല്ലാ e-പത്രം വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യ, മനുഷ്യാവകാശം, രാജ്യരക്ഷ
ദല്‍ഹി: രാജ്യം ഇന്ന് അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു . രാവിലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന പരമ്പരാഗതമായ ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.രാജ്യം മുഴുവന്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുകയാണ് .
-
വായിക്കുക: ഇന്ത്യ
ന്യൂഡല്‍ഹി: ഗംഗാനദിയിലെ മാലിന്യനിക്ഷേപം ഗുരുതരമാണെന്നും ഇത് വന്‍ ദുരന്തത്തെ വിളിച്ചുവരുത്തുമെന്നും എല്‍ .കെ. അദ്വാനി പറഞ്ഞു . ഒരു ബോംബ് സ്‌ഫോടനത്തില്‍ നഷ്‌ടപ്പെടുന്നതിലധികം ജീവനുകളാണ് ഗംഗയിലെ മാലിന്യമുണ്‌ടാക്കുന്ന പ്രശ്‌നങ്ങളിലൂടെ നഷ്‌ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ബ്ലോഗിലൂടെയാണ് അഡ്വാനി ഗംഗയിലെ മാലിന്യനിക്ഷേപത്തില്‍ ആശങ്ക രേഖപ്പെടുത്തിയത്. ഗംഗയുടെ തീരത്തു താമസിക്കുന്ന നിരവധി പേര്‍ നദിയിലെ മാലിന്യങ്ങള്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ മൂലം വര്‍ഷം തോറും മരിക്കുന്നുണ്‌ടെന്ന് അഡ്വാനി ചൂണ്‌ടിക്കാട്ടി
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി