ട്രെയിനിടിച്ച് ഏഴ് ആനകള്‍ കൊല്ലപ്പെട്ടു

September 25th, 2010

train-hit-elephants-epathram

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ ജല്‍‌പെ‌യ്ഗുരി ജില്ലയില്‍ ബിന്നാഗുരിയില്‍ ചരക്കു തീവണ്ടിയിടിച്ച് ഏഴ്  കാട്ടാനകള്‍ കൊല്ലപ്പെട്ടു. റെയില്‍വേ ട്രാക്ക് കടക്കുകയായിരുന്ന ആനക്കൂട്ട ത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. മുതിര്‍ന്ന ആനകള്‍ അടക്കം ഉള്ള സംഘം ട്രാക്ക് കടന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ രണ്ടു ആനക്കുട്ടികള്‍ ട്രാക്കില്‍ കുടുങ്ങി. അവയെ രക്ഷപ്പെടുത്തുവാന്‍ എത്തിയ ആനകള്‍ക്കാണ് അപകടം പിണഞ്ഞതെന്നും കരുതുന്നു.  ഇടിയുടെ ആഘാതത്തില്‍ അഞ്ച് ആനകള്‍ ഉടനെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് ആനകള്‍ വ്യാഴാഴ്ച രാവിലെയാണ് ചരിഞ്ഞത്. പരിക്കുകളോടെ ഒരാന രക്ഷപ്പെട്ടു.

ആനത്താരയിലൂടെ കടന്നു പോകുന്ന ഈ റെയില്‍ പാളത്തില്‍ മുമ്പും അപകടം ഉണ്ടായിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് ട്രെയിനിടിച്ച് മറ്റൊരു കാട്ടാന കൊല്ലപ്പെട്ടിരുന്നു. ട്രെയിനുകളുടെ വേഗത കുറയ്ക്കണം എന്ന് നിരവധി തവണ വനം വകുപ്പ് റെയില്‍‌വേ അധികൃതരോട് ആവശ്യപ്പെട്ടതാണ്. ബുധനാഴ്ചത്തെ അപകടത്തിന്റെ ആഘാതം ഇത്രയും കൂടുവാന്‍ കാരണം ട്രെയിനിന്റെ അമിത വേഗതായായിരുന്നു. കൂടിയ വേഗതയില്‍ വന്ന വണ്ടിക്ക് ആനക്കൂട്ടത്തെ കണ്ടപ്പോള്‍ പെട്ടെന്ന് നിര്‍ത്തുവാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പെട്ട ഒരു ആനയെ 200 മീറ്ററോളം വലിച്ചു കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. റെയില്‍‌വേ യ്ക്കെതിരെ വന്യ മൃഗ സംരക്ഷണ നിയമം അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കുറേ നേരത്തേക്ക് തീവണ്ടി ഗതാഗതം നിര്‍ത്തി വെച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് ആനകളുടെ ശരീരാവശിഷ്ടങ്ങള്‍ ട്രാക്കില്‍ നിന്നും നീക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.ബി.ഐ. തന്നെ ഭീഷണിപ്പെടുത്തി എന്ന് സാക്ഷി

September 24th, 2010

cbi-logo-epathramഅഹമദാബാദ് : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലെ ഒരു പ്രധാന സാക്ഷിയായ അസം ഖാന്‍ തന്നെ സി. ബി. ഐ. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ നേരത്തെ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയത്‌ എന്ന് കോടതിയെ അറിയിച്ചു. തനിക്ക്‌ ഈ കേസിനെ കുറിച്ച് ഒന്നും അറിയില്ല. തങ്ങള്‍ പറയുന്നത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ഒരു പ്രമുഖ വ്യവസായിയെ വെടി വെച്ചു കൊന്ന കേസില്‍ തന്നെ ജീവിതകാലം മുഴുവന്‍ ജെയിലില്‍ അടയ്ക്കും എന്ന് സി. ബി. ഐ. തന്നെ ഭീഷണിപ്പെടുത്തി. സി. ബി. ഐ. പറഞ്ഞു തന്ന കഥ ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളുടെ മുന്‍പിലും പറയുവാനും തന്നോട് ആവശ്യപ്പെട്ടു എന്നും ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : നഷ്ടം കളിക്കാര്‍ക്ക്‌ എന്ന് പി. ടി. ഉഷ

September 24th, 2010

pt-usha-epathramന്യൂഡല്‍ഹി : സംഘാടകരുടെ കഴിവുകേട്‌ കൊണ്ട് യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിക്കുന്നത് കളിക്കാര്‍ക്കും കായിക പ്രേമികള്‍ക്കുമാണ് എന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളെ പറ്റി പരാമര്‍ശിക്കവെ പി. ടി. ഉഷ അഭിപ്രായപ്പെട്ടു. ഗെയിംസിന്റെ നടത്തിപ്പ്‌ കായിക പ്രേമികളും കളിക്കാരും അടങ്ങുന്ന സംഘത്തിനെയാണ് ഏല്‍പ്പിക്കേണ്ടത്. താന്‍ രാഷ്ട്രീയക്കാര്‍ക്ക്‌ എതിരല്ല. എന്നാല്‍ അവര്‍ കായിക പ്രേമികള്‍ കൂടി ആയിരിക്കണം. അങ്ങനെയാവുമ്പോള്‍ ഇത് പോലെയുള്ള പ്രശ്നങ്ങള്‍ ഒരിക്കലും സംഭവിക്കില്ല എന്ന് താന്‍ കരുതുന്നു എന്നും ഉഷ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിങിന് വേള്‍ഡ് സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്കാരം

September 24th, 2010

manmohan-singh-award-epathram

ന്യൂയോര്‍ക്ക്‌ : ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് 2010 ലെ വേള്‍ഡ്‌ സ്റ്റേറ്റ്സ്മാന്‍ പുരസ്കാരം ലഭിച്ചു. അമേരിക്കന്‍ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇത്രയേറെ ഉത്സാഹിച്ച മറ്റൊരു “സ്റ്റേറ്റ്സ്” മാന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഇല്ല എന്നതിനാല്‍ ഈ പുരസ്കാരം തീര്‍ത്തും അര്‍ഹമായത് തന്നെ.

ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധികാരത്തെയും സ്വാശ്രയത്വത്തെയും പണയപ്പെടുത്തുന്ന ആണവ കരാര്‍, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാര്‍, അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവ അപകട ബാധ്യതാ ബില്‍) എന്നിങ്ങനെ മന്‍മോഹന്‍ സിംഗ് അമേരിക്കയ്ക്ക് വേണ്ടി നിറവേറ്റിയ ദൌത്യങ്ങള്‍ നിരവധിയാണ്.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഡമാക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് വ്യക്തിപരമായി വഹിച്ച പങ്കിന് ചരിത്രത്തില്‍ ഒരു പ്രത്യേക ഇടമുണ്ട് എന്ന് ന്യൂയോര്‍ക്കില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു കൊണ്ട് അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ബില്‍ ബേണ്‍സ് മന്‍മോഹന്‍ സിംഗിനെ വാനോളം പുകഴ്ത്തി. മന്‍മോഹന്‍ സിംഗിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കറാണ്.

പരമമായ സത്യത്തിന്റെ അന്വേഷണം പല പാതകള്‍ സ്വീകരിക്കുന്നു എന്നും ആത്മീയത പല രൂപങ്ങള്‍ സ്വീകരിക്കുന്നു എന്നുമുള്ള വിശ്വാസം പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടെന്നും നമ്മളില്‍ അന്തര്‍ലീനമായ മാനുഷികതയും ഉയര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മെ ഒന്നിച്ചു നിര്‍ത്തുന്നത്‌ എന്നും തന്റെ സന്ദേശത്തില്‍ മന്‍മോഹന്‍ സിംഗ് അറിയിച്ചു.

എന്താണാവോ ഈ സന്ദേശത്തിന്റെ സാംഗത്യം?

അമേരിക്കയിലെ വ്യവസായ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തരായ ജൂതന്മാരില്‍ ഏറ്റവും പ്രബലനായ റാബി ആര്‍തര്‍ ഷ്നെയര്‍ പ്രസിടണ്ടായുള്ള അപ്പീല്‍ ഓഫ് കോണ്‍സയന്‍സ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : പ്രതീക്ഷയുടെ പാലം തകര്‍ന്നു

September 22nd, 2010

cwg-bridge-collapsed-epathram

ന്യൂഡല്‍ഹി : സുരക്ഷാ പാളിച്ചകളുടെ ഒട്ടേറെ കഥകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയുടെ ഗെയിംസ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ഗുരുതരമായ സുരക്ഷാ പാളിച്ചകളാണ് ന്യൂഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന പ്രധാന വേദിയായ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ തൊട്ടടുത്തുള്ള ഒരു കാല്‍ നട പാലം തകര്‍ന്നു വീണു 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന വെടി വെപ്പില്‍ രണ്ടു തായ്‌ലാണ്ടുകാര്‍ക്ക് പരിക്കേറ്റു. വെടി വെപ്പിനെ തുടര്‍ന്ന് ന്യൂഡല്‍ഹി യിലേക്ക്‌ യാത്ര ചെയ്യുന്ന തങ്ങളുടെ പൌരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ മുന്നറിയിപ്പ്‌ നല്‍കി.

ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ 7 ന്റെ റിപ്പോര്‍ട്ടര്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും സൂട്ട്കേസുമായി 15 മിനിട്ടോളം സ്റ്റേഡിയത്തിനകത്ത് കറങ്ങി നടക്കുകയും ചെയ്തു. കനത്ത പോലീസ്‌ സുരക്ഷാ സാന്നിദ്ധ്യം ഉള്ള ഇവിടെ ഒരു പോലീസുകാരന്‍ പോലും ഇദ്ദേഹത്തെ തടയുകയോ സൂട്ട്കേസില്‍ എന്താണെന്ന് തിരക്കുകയോ ചെയ്തില്ല. ഏറ്റവും അപകടകരമായ കാര്യം, ഈ സ്ഫോടക വസ്തുക്കള്‍  പ്രാദേശികമായി വടക്കന്‍ ദല്‍ഹിയില്‍ നിന്നും തന്നെയാണ് ഇയാള്‍ ഒരു ഏജന്റില്‍ നിന്നും വാങ്ങിയത്‌ എന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോമണ്‍വെല്‍ത്ത് ഗെയിംസ് : കളിക്കാരുടെ കട്ടിലില്‍ തെരുവ്‌ നായ
Next »Next Page » മന്‍മോഹന്‍ സിങിന് വേള്‍ഡ് സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്കാരം »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine