പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി മുന്‍ ഡയറക്ടറു മായിരുന്ന എന്‍. എന്‍. സത്യവ്രതന്‍ (77) അന്തരിച്ചു. ഇന്നലെ (തിങ്കളാഴ്‌ച്ച) രാവിലെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ സത്യവ്രതന്‍ ദീനബന്ധു പത്രത്തിലൂടെ ആണ് പത്ര പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. 1958-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1988 വരെ ഇവിടെ ന്യൂസ് എഡിറ്റര്‍, ന്യൂസ് കോഡിനേറ്റര്‍ തുടങ്ങി പല സ്ഥാനങ്ങള്‍ വഹിച്ചു. മാതൃഭൂമിയില്‍ നിന്നും പിന്നീട് കേരള കൗമുദിയില്‍ റസിഡണ്ട് എഡിറ്ററായി ചേര്‍ന്നു. പത്ര പ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1993 മുതല്‍ 2008 വരെ കേരള പ്രസ് അക്കാദമി ഡയറക്ടറായിരുന്നു. എറണാകുളം പ്രസ് ക്ലബിന്റെ നിര്‍മ്മാണ ത്തിനായും ഇദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
പത്ര പ്രവര്‍ത്തന രംഗത്ത് വിപുലമായ ഒരു ശിഷ്യ ഗണമാണി ദ്ദേഹത്തിനു ണ്ടായിരുന്നത്. “അനുഭവങ്ങളേ നന്ദി”, “വാര്‍ത്തയുടെ ശില്‍പശാല”, “വാര്‍ത്ത വന്ന വഴി” തുടങ്ങിയ ഗ്രന്ധങ്ങള്‍ ഇദ്ദേഹത്തി ന്റേതായിട്ടുണ്ട്.
– എസ്. കുമാര്‍



ബെയ്റൂട്ട്: 82 യാത്രക്കാരും 8 വിമാന ജോലിക്കാരും സഞ്ചരിച്ച എത്യോപ്യന്‍ വിമാനം ഇന്ന് പുലര്‍ച്ചെ ബെയ്റൂട്ട് അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം കാണാതായി. ടേക്ക് ഓഫ് ചെയ്ത് അല്‍പ സമയത്തിനകം തന്നെ ലെബനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ മാര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് എത്യോപ്യന്‍ എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
























