തൃശ്ശൂര്‍ : വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ ചിറകിനടിയില്‍ സംരക്ഷി ക്കുകയാണു മുസ്ലിം ലീഗെന്നു സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലിം സമുദായത്തിലെ ബഹു ഭൂരിപക്ഷവും മതേതരമായി ചിന്തിക്കു ന്നവരാണ്. മത വിശ്വാസ ത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍. ഡി. എഫിനെ സംരക്ഷിക്കുന്ന ലീഗുമായി കൂട്ടു കൂടുന്ന കോണ്‍ഗ്രസിന്റെ മതേതര നിലപാടു കാപട്യമാണ്. സി. ഐ. ടി. യു. സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകര വാദവും ഉയര്‍ത്തുന്ന വെല്ലു വിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു, മതേതര കാഴ്ചപ്പാട് അവകാശ പ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യ ത്വത്തിനെതിരെ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധി ക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്റെ വര്‍ഗീയ നിലപാട് ആ സമുദായ ത്തെയാകെ വര്‍ഗീയ വാദികളും തീവ്ര വാദികളുമായി ചിത്രീകരി ക്കാനിടയാക്കി.
രാജ്യത്തെ ദുര്‍ബല പ്പെടുത്താന്‍ ഒരുങ്ങി യിരിക്കുന്ന ചില മത ശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജന പ്പെടുത്തുകയാണ്. തീവ്ര വാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷ ത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറു നാക്കാണ്. ആര്‍. എസ്. എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ ഈ നാവാണ് ഒരു സമുദായ ത്തെയാകെ തീവ്ര വാദികളായി ചിത്രീകരിക്കുന്നത്.
താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതു പക്ഷം വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്റെ രക്ഷ മതേതര ഇടതു പക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാ കൂവെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും ഒരേ പോലെ ആപത്കര മാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എം. പി. മാരായ എ. വിജയ രാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ., എം. എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
– നാരായണന്‍ വെളിയംകോട്



ന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു. കൊല്ലം നായര്‍സ് ആശുപത്രിയില്‍ വെച്ച് ഇന്നലെ (19 ജനുവരി 2010) വൈകീട്ട് ആയിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ എഡിറ്ററും, മലയാള മനോരമ ആഴ്‌ച്ച പ്പതിപ്പിലെ മൂന്നാം പേജില്‍ വരുന്ന “ഗുരുജി” എന്ന ബോക്സ് കാര്‍ട്ടൂണിന്റെ രചയിതാവും ആയിരുന്നു ഇദ്ദേഹം. കെ. എസ്. ഇ. ബി. യില്‍ എഞ്ചിനിയര്‍ ആയിരുന്ന തോമസണ്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം സജീവമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു വന്നിരുന്നു. ഭാര്യ : ഉഷാ മേരി, മകന്‍ : അനീഷ് തോംസണ്‍ (കെല്‍ട്രോണ്‍ ആനിമേഷന്‍)
ഐ.പി.എല്‍. കളിക്കാര്‍ക്കുള്ള ലേലം വിളിയില്‍ 11 പാക്കിസ്ഥാന്‍ കളിക്കാര്‍ പങ്കെടുത്തുവെങ്കിലും ഒരു കളിക്കാരനെ പോലും ആരും ലേലത്തില്‍ വിളിച്ചില്ല. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തി അപമാനിതരായ പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യയും ഐ. പി. എല്‍. ഉം പാക്കിസ്ഥാനെയും തങ്ങളെയും കളിയാക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ചു. ഞങ്ങള്‍ ട്വന്റി – 20 ജേതാക്കളാണ്. ആ നിലയ്ക്ക് ഞങ്ങളുടെ കളി കാണാന്‍ തീര്‍ച്ചയായും ഇന്ത്യയിലെ ജനം ആഗ്രഹിക്കുന്നുണ്ടാവും എന്ന് പാക്കിസ്ഥാന്റെ ട്വന്റി – 20 ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പറഞ്ഞു. ലേലത്തില്‍ ഏറ്റവും ആദ്യം അഫ്രീദിയുടെ ഊഴമായിരുന്നു. 2.5 ലക്ഷം ഡോളര്‍ തുകയ്ക്ക് അഫ്രീദിയെ ലേലത്തിന് വെച്ചെങ്കിലും ഒരു ടീമും അഫ്രീദിയെ ലേലത്തില്‍ വിളിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടന്ന ലേലത്തില്‍ പാക്കിസ്ഥാനി കളിക്കാരെ എല്ലാവരും പാടെ അവഗണിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരും ഐ. പി. എല്‍. ഉം കൂടി ചേര്‍ന്ന് തങ്ങളെ അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് പാക് ഓള്‍ റൌണ്ടര്‍ അബ്ദുള്‍ റസാഖ് ആരോപിച്ചു. ആര്‍ക്കും താല്‍പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് തങ്ങളെ ലേലത്തിന് ക്ഷണിച്ചത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. നഷ്ടം ഐ. പി. എല്ലിനു തന്നെയാണ് എന്ന്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കാരണം ട്വന്റി – 20 മത്സരത്തിലെ മികച്ച കളിക്കാരായ തങ്ങളുടെ കളിക്കാര്‍ക്ക് താര മൂല്യമുണ്ട്. ഇതാണ് ഐ. പി. എല്‍ പ്രേക്ഷകര്‍ക്ക് നഷ്ടമാവുന്നത് എന്നും പാക്കിസ്ഥാന്‍ കളിക്കാര്‍ പറഞ്ഞു.
























