ഇതൊരു അമേരിക്കന്‍ വീട്ടു കാര്യം! വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ടെന്നീസ് ഫൈനലില്‍ വീനസ് വില്യംസ് നേരിട്ടത് തന്റെ സഹോദരി സെറീന വില്യംസിനെ. ഇന്ന് നടന്ന ഫൈനലില്‍ സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് സഹോദരി വീനസിനെ പരാജയപ്പെടുത്തി കിരീടം അണിഞ്ഞു. 7-6, 6-2 ആണ് സ്കോര്‍.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിംബിള്‍ഡണ്‍ ഫൈനലില്‍ ഇവര്‍ ഏറ്റു മുട്ടുന്നത്. വിംബിള്‍ഡണില്‍ ഇവര്‍ നേര്‍ക്ക് നേര്‍ പോരാടുന്നത് നാലാം തവണയും. കഴിഞ്ഞ വര്ഷം വിജയം വീനസിനോടൊപ്പം ആയിരുന്നു. ഇക്കുറി ആദ്യ സെറ്റില്‍ നന്നായി പൊരുതിയ വീനസ് രണ്ടാം സെറ്റില്‍ വലിയ ഏറ്റുമുട്ടല്‍ കൂടാതെ കീഴടങ്ങുകയായിരുന്നു. വനിതാ സിംഗിള്‍ ടെന്നിസില്‍ രണ്ടാം സീടുകാരിയാണ് സെറീന ഇപ്പോള്‍.






കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി കാണിച്ചു നാല്‍പ്പതോളം മേയര്‍ സ്ഥാനങ്ങളില്‍ തന്റെ ആളുകളെ കുടിയിരുത്തി എന്ന ആരോപണത്തിനു വിധേയനായ നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗ തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളേയും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ ചായ്‌വുള്ള ഒരു റേഡിയോ സ്റ്റേഷനില്‍ സായുധരായ ആളുകള്‍ അതിക്രമിച്ചു കയറുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തു. സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ഒരേ ഒരു ശബ്ദം കൂടി ഇതോടെ നിലച്ചതായി റേഡിയോ സ്റ്റേഷന്‍ ഉടമ പറയുന്നു.
























