
ന്യൂഡൽഹി : ഇസ്ലാമിലേക്ക് മതം മാറിയാൽ മുൻ സമുദായത്തിലെ സംവരണം ലഭിക്കില്ല എന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധി ശരി വെച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
ചില പിന്നാക്ക സമുദായങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറുന്നവർക്ക് നോട്ടിഫൈഡ് പിന്നാക്ക വിഭാഗ മുസ്ലിം (Backward Class Muslim) സമുദായ സർട്ടിഫിക്കറ്റ് അനുവദിച്ച 2024-ലെ തമിഴ്നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു. ഈ ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി ശരി വെച്ചിരിക്കുന്നത്.
ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് ഹിന്ദു മതത്തിൽ നിന്നും മാറിയവർക്ക് മുൻ സമുദായ പദവി യുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അർഹത ഉണ്ടാവില്ല.
മാത്രമല്ല മതം മാറ്റത്തിന് ശേഷവും പഴയ ജാതി പദവി അടിസ്ഥാനമാക്കി സംവരണം ആവശ്യപ്പെടുവാൻ കഴിയില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ ജാതി വ്യവസ്ഥയിൽ പട്ടിക ജാതി പദവി നൽകാൻ സാധിക്കൂ.
ഇതിൽ ഉൾപ്പെടാത്ത മറ്റ് മതങ്ങളിലേക്ക് മാറുന്ന വ്യക്തിക്ക് തന്റെ മുൻ ജാതി അടിസ്ഥാനമാക്കിയുള്ള പട്ടിക ജാതി പദവിയും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും നഷ്ടപ്പെടും എന്നും സുപ്രീം കോടതി വ്യക്തമാക്കി. Bar & Bench































