കര്‍ണ്ണാടക യില്‍ നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ്

May 19th, 2018

yeddyurappa-epathram
ന്യൂഡല്‍ഹി : ബി. എസ്. യെദ്യൂരപ്പ സര്‍ക്കാര്‍ ശനി യാഴ്ച നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവ്.

രഹസ്യ ബാലറ്റ് വേണം എന്നുള്ള അറ്റോർണി ജനറൽ കെ. കെ. വേണു ഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് പ്രോടേം സ്പീക്കർ തീരുമാനിക്കും എന്നും കോടതി വ്യക്ത മാക്കി.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താം എന്നുള്ള ബി. ജെ. പി. യുടെ വാദം കോടതി തള്ളി. വിശ്വാസ വോട്ടെ ടു പ്പി നെ നേരിടാന്‍ തയ്യാറാണ് എന്ന്കോണ്‍ഗ്രസ്സ് നേരത്തേ തന്നെ അറി യിച്ചിരുന്നു.

വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയ പരമായ ഒരു തീരു മാനവും എടുക്കരുത് എന്നും ഭൂരിപക്ഷം തെളി യിക്കു ന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർ ദ്ദേശി ക്കരുത് എന്നും കോടതി ആവശ്യപ്പെട്ടു.

ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യ മന്ത്രിക്കു 15 ദിവ സത്തെ സമയം ഗവര്‍ണ്ണര്‍ നല്‍കിയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബി. എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

May 17th, 2018

yeddyurappa-epathram
ബെംഗളൂരു : കര്‍ണ്ണാടക യുടെ 23-ആമത് മുഖ്യമന്ത്രി യായി ബി. എസ്. യെദ്യൂരപ്പ സത്യ പ്രതിജ്ഞ ചെയ്തു അധി കാരമേറ്റു. രാജ്ഭവന്‍ അങ്കണ ത്തില്‍ നടന്ന ചട ങ്ങില്‍ ഗവര്‍ണ്ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

സര്‍ക്കാരിന്റെ ഭൂരി പക്ഷ ത്തിലുള്ള അനി ശ്ചിതത്വവും സുപ്രീം കോടതി യില്‍ കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരും എന്നുള്ളത് കൊണ്ടും ബി. ജെ. പി. കേന്ദ്ര നേതൃത്വ ത്തി ന്റെ നിര്‍ദ്ദേശ പ്രകാരം യെദ്യൂരപ്പ മാത്ര മാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

യെദ്യൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി എങ്കിലും ഭൂരിപക്ഷം ഉണ്ടെന്നു കാണിച്ച് ബി. ജെ. പി. ഗവർണ്ണർക്ക് നൽകിയ കത്ത് ഹാജരാക്കണം എന്ന് സുപ്രീം കോടതി ആവശ്യ പ്പെട്ടി ട്ടുണ്ട്. ഭൂരി പക്ഷം തെളി യിക്കുവാന്‍ 15 ദിവസമാണ് ഗവർണ്ണര്‍ സമയം അനുവദിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിശ്വാസ വോട്ടെടുപ്പില്‍ യദിയൂരപ്പയ്ക്ക് വീണ്ടും വിജയം

October 16th, 2010

ബംഗളൂരു : യദിയൂരപ്പയുടെ നേതൃത്വത്തില്‍ ഉള്ള കര്‍ണ്ണാടകയിലെ ബി. ജെ. പി. ഗവണ്മെന്റ് ഒരാഴ്ച‌യ്ക്കിടയില്‍ നടന്ന രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിലും വിജയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു എങ്കിലും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു വീണ്ടും വോട്ടെടുപ്പ് നടത്തേണ്ടി വന്നത്. തിങ്കളാ‍ഴ്ച നടന്ന വോട്ടെടുപ്പില്‍ സംഭവിച്ച പോലെ തന്നെ ഇത്തവണയും 106 അംഗങ്ങള്‍ സര്‍ക്കാരിനെ അനുകൂലിച്ചപ്പോള്‍ 100 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.

നേരത്തെ സ്പീക്കര്‍ ബൊപ്പയ്യ ചില അംഗങ്ങള്‍ക്ക് അയോഗ്യത കല്പിച്ചിരുന്നു. അയോഗ്യരാ ക്കപ്പെട്ടവരില്‍ ചില അംഗങ്ങള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചി രുന്നെങ്കിലും കോടതി അവരുടെ ഹര്‍ജി തള്ളി. ഇതോടെ അവര്‍ക്ക് സഭയില്‍ പ്രവേശിക്കുവാനോ വോട്ടു ചെയ്യുവാനോ സാധ്യമല്ലെന്ന സ്പീക്കറുടെ നിലപാട് താല്‍ക്കാലികമായി ശരി വെയ്ക്കപ്പെട്ടു. എന്നാല്‍ അയോഗ്യ രാക്കപ്പെട്ട അംഗങ്ങള്‍ വീണ്ടും കോടതിയെ സമീപിക്കുവാന്‍ ഉള്ള നീക്കത്തിലാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 4234

« Previous Page « കളി കഴിഞ്ഞു; ഇനി കാര്യം
Next » കോമണ്‍വെല്‍ത്ത് ഗെയിംസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine