ഇന്ദിരാ ഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായെന്ന് വിക്കിലീക്ക്സ്

April 10th, 2013

indira-gandhi-epathram

ന്യൂഡൽഹി : 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ഉടൻ ഈ സാങ്കേതിക വിദ്യ പാക്കിസ്ഥാന് കൈമാറാൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാക്കിസ്ഥാൻ പ്രധാനമന്ത്രി സുല്ഫിക്കർ അലി ഭൂട്ടോയോട് പറഞ്ഞതായി വിക്കി ലീക്ക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ദിര ഭൂട്ടോയ്ക്ക് കത്തെഴുതുകയാണ് ചെയ്തത്. സമാധാന പരമായ ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണങ്ങൾ നടത്തിയത് എന്ന് വ്യക്തമാക്കിയ ഇന്ദിര ഈ സാങ്കേതിക വിദ്യ മറ്റ് രാഷ്ട്രങ്ങളുമായി എന്ന പോലെ പാക്കിസ്ഥാനുമായും പങ്കു വെയ്ക്കാൻ ഇന്ത്യ സന്നദ്ധമാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിന് വ്യക്തമായ ധാരണകളും ഉറപ്പും വേണം എന്നും ഇവർ വ്യക്തമാക്കി.

എന്നാൽ ഇന്ദിരയുടെ വാഗ്ദാനം പാക്കിസ്ഥാൻ തള്ളി. മുൻപ് പല തവണ ഇന്ത്യ ഇത് പോലെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ആണവ പരീക്ഷണവും ആണവ ആയുധ പരീക്ഷണവും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന നിലപാട് സ്വീകരിച്ചു.

ആണവ പരീക്ഷണങ്ങൾ നടത്തുന്നതോടെ ആഗോള ആണവ ക്ലബ്ബിൽ അംഗമാകാം എന്നും ഇന്ത്യക്ക് ഒരു ആണവ സാങ്കേതിക ദാതാവാകാം എന്നുമുള്ള ഇന്ദിരാ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പാളി. ശക്തമായി പ്രതികരിച്ച ആണവ സമൂഹം ഇന്ത്യയ്ക്കെതിരെ കനത്ത സാങ്കേതിക ഉപരോധം ഏർപ്പെടുത്തി. 2008ൽ അമേരിക്കയുമായി ഒരു ആണവ് ഉടമ്പടി തന്നെ ഇന്ത്യക്ക് വേണ്ടി വന്നു ഈ ഉപരോധങ്ങൾ മറി കടക്കാൻ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.

May 7th, 2012

hillary-clinton-epathram

കോല്‍ക്കത്ത: ചില്ലറ വ്യാപാര രംഗത്ത്‌ നേരിട്ടുള്ള വിദേശ നിക്ഷേപം ഇറക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹൃദ്യമായ സ്വീകരണം. കവി രവീന്ദ്രനാഥ ടാഗോറിന്റെ കൃതികളായ ഗീതാഞ്ജലിയും ഗീതാബിദനും സ്വാമി വിവേകാനന്ദന്‍ കൃതികള്‍ ഒപ്പം ശാന്തിനികേതനില്‍ നിന്ന് കൊണ്ടുവന്ന സ്കാര്‍ഫ് എന്നിവ അടങ്ങിയ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് ഹിലരി ക്ലിന്റന് മമത ബാനര്‍ജി നല്‍കിയത്‌. ബംഗാളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്ക തയാറാണെന്ന് ഹിലരി അറിയിച്ചിട്ടുണ്ട് എന്നാല്‍ ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപം എന്ന വിഷയം ചര്‍ച്ച ചെയ്തില്ല എന്നാണ് മമത പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.

എയര്‍ ഇന്ത്യ പിഴ നല്‍കണം :അമേരിക്ക

May 4th, 2012

airindia-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ഉപഭോക്തൃനിയമം അനുസരിച്ച് വിമാന യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഗതാഗതവകുപ്പ് 80,000 ഡോളര്‍ പിഴശിക്ഷ ചുമത്തുന്നു. മോശം സര്‍വീസ് നല്‍കിയതിന്റെ പേരില്‍ നിരവധി തവണ എയര്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ പൗരന്‍മാരായ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എസ്. ഗതാഗതവകുപ്പിന്റെ ഈ കടുത്ത നടപടി. കഴിഞ്ഞ ആഗസ്ത് മാസമാണ് അമേരിക്കയില്‍ പുതിയ ഉപഭോക്തൃനിയമം പാസ്സാക്കിയത്. ഇത്തരത്തിലുള്ള ആദ്യത്തെ സംഭാവമാണ് ഈ പിഴശിക്ഷയെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി റെ ലാഹുഡ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രണബ് അമേരിക്കയിലേക്ക്

April 16th, 2012

Pranab Mukherjee-epathram

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണ്യ നിധിയുടെയും (ഐ. എം. എഫ്.) ലോക ബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി നാളെ അമേരിക്കയിലേക്ക് ലേക്ക് തിരിക്കും. ധനമന്ത്രാലയ ഉദ്യോഗസ്ഥരും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ജി. സുബ്ബറാവുവും പ്രണബിനെ അനുഗമിക്കുന്നുണ്ട്. അഞ്ച് ദിവസമാണ് സന്ദര്‍ശനം. ജി-20 രാജ്യങ്ങളിലെ ധന മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും ബ്രിക്‌സ് മന്ത്രിമാരുടെയും യോഗത്തിലും പ്രണബ് പങ്കെടുക്കും. യു. എസ്. ധനകാര്യ സെക്രട്ടറി തിമോത്തി ഗീഥ്‌നര്‍, യു. കെ. അന്താരാഷ്ട്ര വികസന സെക്രട്ടറി ആന്‍ഡ്രൂ മിച്ചെല്‍, ഇറാന്‍ ധനമന്ത്രി സയീദ് ഷംസുദ്ദീന്‍ , ദക്ഷിണ കൊറിയന്‍ ധനമന്ത്രി ബാക് ജയേവോന്‍ എന്നിവരുമായും പ്രണബ് ചര്‍ച്ച നടത്തും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിക്ക്‌ കലാപം : കോണ്‍ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതി

February 20th, 2012

sikh-riots-epathram

ന്യൂയോര്‍ക്ക് : 1984ല്‍ സിക്ക്‌ ജനതയ്ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന് ഇന്ത്യയിലെ കോണ്ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ ഏകപക്ഷീയമായി വിധി കല്പ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജിക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ മാര്‍ച്ച് 15ന് കോടതി വാദം കേള്‍ക്കും.

1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്ഗ്രസ് പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിക്ക്‌ വംശജര്‍ക്ക്‌ എതിരെ നടന്ന സായുധ കലാപത്തില്‍ മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ജഗദീഷ്‌ ടൈറ്റ്ലര്‍, എച്ച്. കെ. എല്‍. ഭഗത് എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി വാടകയ്ക്കെടുത്ത കൊലയാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ്‌ സിക്കുകാരെ ആക്രമിക്കുവാനും കൊള്ള ചെയ്യാനുമുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതായി അന്നത്തെ ട്രിബ്യൂണ്‍ പത്രം വെളിപ്പെടുത്തി. മൂന്നു ദിവസത്തേക്ക്‌ ഡല്‍ഹിയിലെ പല ജയിലുകളും, സബ് ജയിലുകളും, പോലീസ്‌ ലോക്കപ്പുകളും തുറന്നു കിടന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്നും ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെ “സിക്കുകാരെ ഒരു പാഠം പഠിപ്പിക്കണം” എന്ന നിര്‍ദ്ദേശവുമായി വേണ്ടതെല്ലാം നല്‍കി തെരുവിലേക്ക്‌ ഇറക്കി വിട്ടു. ഇവരുടെ ആക്രമണത്തെ ചെറുത്ത സിക്കുകാരെ മാസങ്ങളോളം കോടതി നടപടികളുമായി നട്ടം തിരിപ്പിക്കാനും അന്ന് ഭരണത്തില്‍ ഇരുന്ന കോണ്ഗ്രസ് പാര്‍ട്ടിക്കൊപ്പം ഡല്‍ഹി പോലീസ്‌ ഉത്സാഹിച്ചതായി ട്രൈബ്യൂണ്‍ വ്യക്തമാക്കി.

കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ അമേരിക്കയില്‍ സിക്ക്‌ വംശജരുടെ സംഘടനയായ സിക്ക്സ്‌ ഫോര്‍ ജസ്റ്റിസ്‌ ആണ് ന്യൂയോര്‍ക്ക്‌ കോടതിയില്‍ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്ഷം മാര്‍ച്ച് 1ന് വിശദീകരണം നല്‍കാന്‍ കോടതി കോണ്ഗ്രസ് പാര്‍ട്ടിയോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോണ്ഗ്രസ് കോടതിയെ അറിയിച്ചത്‌. നിരവധി തവണ സമയം നീട്ടികൊടുത്തിട്ടും ഇന്ന് വരെ വിശദീകരണം നല്‍കാന്‍ കോണ്ഗ്രസിന് കഴിയാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കണം എന്നാണ് ഇപ്പോള്‍ ഹരജിക്കാരുടെ ആവശ്യം.

സിക്ക്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ജി. ടി. നാനാവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെടും എന്ന് സിക്ക്‌ സംഘടനയുടെ അഭിഭാഷകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

3 of 1423410»|

« Previous Page« Previous « മോഷണം : എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ പിടിയില്‍
Next »Next Page » കിങ്ങ്‌ഫിഷറിനു ഉത്തേജക പാക്കേജില്ലെന്ന് കേന്ദ്രം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine