
- ലിജി അരുണ്‍
ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതി സമ്പന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് യു. ഇ.യിലെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഡിബി ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയ ടുജി ലൈസന്‍സുകളില്‍ 15 എണ്ണം എത്തിസലാത്ത് ഡിബിയുടേതാണ് ഇതോടെ ഇത്തിസലാത്തിലെ ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു എന്ന് കമ്പനി അധികൃതര്‍. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി ബി റിയാലിറ്റിയുമായി ചേര്‍ന്ന് അബുദാബിയിലെ ഇത്തിസലാത്ത് രൂപവത്ക്കരിച്ച കമ്പനിയാണ് ഇത്തിസലാത്ത് ഡിബി. 16 ലക്ഷം ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഇത്തിസലാത്ത് ഡിബിക്കുള്ളത് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം വരിക്കാരെ ഉടന്‍ അറിയിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഓപ്പറേറ്റര്‍ മാറാന്‍ ഒരു മാസത്തെ സമയമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്റര്‍നെറ്റ്, വിവാദം
- ലിജി അരുണ്‍
വായിക്കുക: കോടതി, നിയമം, മനുഷ്യാവകാശം, വിവാദം
ലക്നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാണ്‍പൂരില്‍ നടത്തിയ റോഡ്ഷോയില്‍ നിരോധനാജ്ഞ ലംഘിച്ചതായി ജില്ലാ ഭരണകൂടം. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് രാഹുല്‍ റോഡ് ഷോ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൌസില്‍ നിന്ന് 20 കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് രാഹുലിന് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഷോ തുടങ്ങി എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വകവെക്കാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത് ഇതോടെ നിയമം ലംഘിക്ക പ്പെട്ടിരിക്കയാണ് അതിനാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം
ഫറൂഖാബാദ്: കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിന് നേരെ തെരഞ്ഞെടുപ്പിനിടെ കല്ലേറുണ്ടായി. മുസ്ലിം സംവരണം സംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവന ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് ബി ജെ പി, ബി എസ് പി പ്രവര്‍ത്തകര്‍ ലൂയിസ് ഖുര്‍ഷിദിനു നേരെ കല്ലേറ് നടത്തിയത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കല്ലേറ്. കല്ലേറില്‍ പരുക്കേല്‍ക്കാതെ അവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ ലൂയിസ് മത്സരിക്കുന്ന മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ വച്ച് വൈകിട്ടോടെയാണ് സംഭവം.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം