കളി കഴിഞ്ഞു; ഇനി കാര്യം

October 15th, 2010

cwg-closing-ceremony-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക്‌ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ്‌ മനീഷ്‌ തിവാരി അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ്

October 8th, 2010

interpol-logo-epathram
ന്യൂഡല്‍ഹി: മുന്‍ ഐ. പി. എല്‍. കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് “ബ്ലൂ” നോട്ടീസ് പുറപ്പെടുവിച്ചു. 20 – 20 ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് അറിയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തെയാണ് “ബ്ലൂ” നോട്ടീസ് എന്ന് പറയുന്നത്. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഈ വ്യക്തിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കും.

ഐ. പി. എല്‍. വിവാദവുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആന്വേഷണം നടക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ. പി. എല്‍. ടീമുകളില്‍ മോഡിക്ക് വന്‍ നിക്ഷേപം ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലോട്ടറി വിവാദം ഗൌരവമായി കാണുന്നു : ജയന്തി നടരാജന്‍

October 4th, 2010

jayanthi-natarajan-epathram

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ്  അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍  അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം

October 4th, 2010

commonwealth-games-aerostat-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകത്തിന്റെ വര്‍ണ്ണാഭമായ നേര്‍ക്കാഴ്ചകള്‍ വിരുന്നുകാര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച വൈകീട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ വിസ്മയമായി. ഗെയിംസിന്റെ മുന്നോരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിവാദങ്ങളും മൂന്നു മണിക്കൂര്‍ നേരത്തേക്ക്‌ എല്ലാവരും മറന്നു പോകത്തക്കതായിരുന്നു ഉല്‍ഘാടന ചടങ്ങിന്റെ പൊലിമ. രാഷ്ട്രത്തിന്റെ മഹത്തായ ചരിത്ര പാരമ്പര്യവും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും മോഹനമായ ഭാവിയും വിളിച്ചോതുന്ന ദൃശ്യങ്ങള്‍ കാണികളെ ആവേശ ഭരിതരാക്കി വരാനുള്ള ദിവസങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തുകയും ചെയ്തു. രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിച്ചതിനു ശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അറിയിച്ചപ്പോള്‍ ജനം വന്‍ ഹര്‍ഷാരവത്തോടെ അത് സ്വാഗതം ചെയ്തു.

cwg-opening-ceremony-epathram

40 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഹീലിയം വാതകം നിറച്ച എയറോസ്റ്റാറ്റ് മുഖ്യ ആകര്‍ഷണമായി. 1050 കുട്ടികള്‍ അണിനിരന്ന സ്വാഗത നൃത്ത സംഗീത പരിപാടി അതിതികള്‍ക്ക് ആതിഥ്യം വിരുന്നായി. തുടര്‍ന്ന് അരങ്ങേറിയ വിവിധ സംഗീത നൃത്ത പരിപാടികള്‍ക്ക്‌ എ. ആര്‍. റഹ്മാന്റെ സവിശേഷ സംഗീത പരിപാടി ആവേശ ഭരിതമായ പരിസമാപ്തി കുറിച്ചു.

അഴിമതി ആരോപണ വിധേയനായ ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി യെ കാണികള്‍ കൂവിയതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ടി. ഉഷയ്ക്ക് ക്ഷണമില്ല

October 3rd, 2010

pt-usha-medals-epathram

ന്യൂഡല്‍ഹി : ഇന്ന് വൈകീട്ട് രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. എന്നാല്‍ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് ഒരു കാലത്ത് ഇന്ത്യയെ അത്ലറ്റിക്സ്‌ രംഗത്ത്‌ അഭിമാനം കൊള്ളിച്ച ഇന്ത്യ കണ്ട ഏറ്റവും നല്ല കായിക താരങ്ങളില്‍ ഒരാളായ സ്പ്രിന്റ് റാണി പി. ടി. ഉഷയെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ക്ഷണിക്കാതെ സംഘാടകര്‍ അപമാനിച്ചതായി ആരോപണം ഉയര്‍ന്നു. താന്‍ ഉള്‍പ്പെടെ ഒട്ടേറെ കായിക താരങ്ങള്‍ക്കും സംഘാടകരുടെ ക്ഷണപത്രം ലഭിച്ചില്ല എന്ന് പി. ടി. ഉഷ വെളിപ്പെടുത്തി. ഇന്ത്യയുടെ അഭിമാനമായിരുന്ന മറ്റു നിരവധി കായിക താരങ്ങളുടെയും കാര്യത്തിനു താന്‍ സംഘാടകര്‍ക്ക് ഈമെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതെല്ലാം അവഗണിച്ചു എന്നും ഉഷ പറഞ്ഞു.

ഗെയിംസില്‍ പങ്കെടുക്കുന്ന അത്ലറ്റ് ടിന്റു ലുക്ക യുടെ കോച്ചായി ഉഷ വരുന്നുണ്ട് എന്നത് കൊണ്ടാണ് പ്രത്യേക ക്ഷണപത്രം അയക്കാഞ്ഞത് എന്നാണു അധികൃതരുടെ വിശദീകരണം. എന്നാല്‍ ക്ഷണം കിട്ടാത്ത മറ്റു കായിക താരങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ക്ക്‌ മറുപടി ഒന്നുമില്ല.

ഒളിമ്പിക്സ്‌ ഫൈനലില്‍ ആദ്യമായെത്തിയ ഇന്ത്യന്‍ വനിതയാണ് പയ്യോളി എക്സ്പ്രസ്‌ എന്ന് അറിയപ്പെടുന്ന പി. ടി. ഉഷ. 101 അന്താരാഷ്‌ട്ര മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഉഷയ്ക്ക് രാഷ്ട്രം അര്‍ജുന അവാര്‍ഡും പത്മശ്രീ ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

99 of 10410209899100»|

« Previous Page« Previous « കാട്ടാന സംരക്ഷണത്തിനു ഏഴു കോടി
Next »Next Page » കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine