ചെന്നൈ: മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ നലകിയ വാര്‍ത്തയില്‍ മോശം പരാമര്‍ശം നടത്തിയെന്ന ആരോപിച്ച് ചെന്നൈയില്‍ നക്കീരന്‍ വാരികയുടെ ഓഫീസ് ജയലളിതയുടെ അനുയായികള്‍ അടിച്ചുതകര്‍ത്തു.
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ നലകിയ വാര്‍ത്തയില്‍ മോശം പരാമര്‍ശം നടത്തിയെന്ന ആരോപിച്ച് ചെന്നൈയില്‍ നക്കീരന്‍ വാരികയുടെ ഓഫീസ് ജയലളിതയുടെ അനുയായികള്‍ അടിച്ചുതകര്‍ത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, വിവാദം
പൂനെ : അഴിമതിക്കെതിരെ പോരാടുന്നതിനിടയില്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അണ്ണാ ഹാസാരെയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31 നാണ് പെട്ടെന്ന് രോഗം കലശലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ എക്സ് റേ, രക്ത പരിശോധനാ റിപ്പോര്‍ട്ടുകള്‍ ശുഭോദര്‍ക്കമാണ് എന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. മൂന്നു ദിവസത്തിനകം അദ്ദേഹത്തിന് ആശുപത്രി വിടാനാകും എന്ന് കരുതുന്നു. എന്നാല്‍ ഒരു മാസം പൂര്‍ണ്ണമായ വിശ്രമം ഹസാരെയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ്സിനെതിരെ പ്രചാരണത്തിന് രംഗത്തിറങ്ങും എന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നത് ഇനി എങ്ങനെ നടക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
ന്യൂഡല്‍ഹി : രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തോടനുബന്ധിച്ച് അണ്ണാ ഹസാരെ നടത്തി വന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. 30,000 പേര്‍ക്കെങ്കിലും പങ്കെടുക്കാന്‍ സ്ഥലമുള്ള മൈതാനത്തില്‍ വെറും 200 പേരാണ് രാവിലെ ഹസാരെയോടൊപ്പം ഉണ്ടായിരുന്നത്. ക്രമേണ കൂടുതല്‍ ആളുകള്‍ വന്നെത്തിയെങ്കിലും ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് ആകെ ഉണ്ടായിരുന്നത്. ഓഗസ്റ്റ് മാസത്തില്‍ ഹസാരെ നടത്തിയ നിരാഹാര സമര സമയത്ത് 40,000 പേരാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വന്നെത്തിയിരുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയേയും അവരുടെ ഭര്‍ത്താവ് എം. നടരാജനേയും വളര്‍ത്തുമകന്‍ വി.എന്‍. സുധാകരനെയും മറ്റു 11 ബന്ധുക്കളെയും എ.ഡി.എം.കെയില്‍നിന്നു പുറത്താക്കിയതായി ജയലളിത പറഞ്ഞു. മുന്‍ എം.പി: ടി.ടി.വി. ദിനകരന്‍, ജെ.ജെ. ടിവിയുടെ നടത്തിപ്പുകാരനായിരുന്ന വി. ഭാസ്‌കരന്‍, മിഡാസ് ഡിസ്‌റ്റിലറി എം.ഡി. മോഹന്‍, എസ്. വെങ്കടേഷ്, രാവണന്‍, എം. രാമചന്ദ്രന്‍, കുളത്തുംഗന്‍, രാജരാജന്‍, ദിവാകര്‍, ‘ജയലളിത ഫോറം’ മുന്‍ സെക്രട്ടറി വി. മഹാദേവന്‍, സഹോദരന്‍ തങ്കമണി എന്നിവരെയാണ് പുറത്താക്കിയത്. എ.ഡി.എം.കെയുടെ നിര്‍വാഹകസമിതി അംഗമാന് ശശികല. ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയെന്ന് അറിയപ്പെട്ടിരുന്ന ശശികലയെ പുറത്താക്കിയത് തമിഴ് രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും അട്ടിമറിക്കും സാധ്യതയുണ്ട്. ‘കൊട്ടാരവിപ്ലവ’ത്തിലൂടെ ജയലളിതയെ പുറത്താക്കാനും നടരാജനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കാനും ശശികലയും ബന്ധുക്കളും നീക്കം നടത്തിയതിന് പ്രതികാരമാണ് ഈ പുറത്താക്കല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
-
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രതിചേര്‍ക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ. കോടതി നല്‍കിയ ഹര്‍ജിയില്‍ ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമിയുടെ മൊഴി പ്രത്യേക സി.ബി.ഐ. കോടതി രേഖപ്പെടുത്തി. ഇതോടെ സ്‌പെക്ട്രം കേസിലെ സാക്ഷിപ്പട്ടികയില്‍ ഇനി മുതല്‍ സുബ്രഹ്മണ്യം സ്വാമിയും ഔദ്യോഗികമായി ഉള്‍പ്പെടും.
-
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്റര്‍നെറ്റ്