ഹസാരെ ബി. ജെ. പിക്ക് വേണ്ടി പണിയെടുക്കുന്നു: ദിഗ്വിജയ് സിങ്

December 13th, 2011

Digvijay_Anna-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ ഉപവാസ വേദിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ പോയത് ഹസാരെ ടീം കോണ്‍ഗ്രസിനെ പ്രത്യേകമായി ആക്രമിക്കുന്നതിന് കൂട്ടായാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി. ഹസാരെക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തി കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്‌ വന്നു. പാര്‍ലിമെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ഹസാരെ ഏറ്റെടുക്കേണ്ടതില്ല, അവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. അഴിമതിയല്ല. കോണ്‍ഗ്രസിനെതിരായ സാഹചര്യം രാജ്യത്ത് ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഹസാരെയുടെ മാത്രമല്ല, രാംദേവിന്‍െറയും ശ്രീശ്രീ രവിശങ്കറുടെയും ലക്ഷ്യം രാഷ്ട്രീയമാണ്. ബി. ജെ. പിക്ക് വേണ്ടിയാണ് ഹസാരെ പണിയെടുക്കുന്നത്. ഭീകര ചെയ്തികളില്‍ സംഘ്പരിവാറിനുള്ള പങ്കാളിത്തത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്, ഹസാരെ അതിനുള്ള ഉപകരണമാണ് ദിഗ്വിജയ് സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ഹസാരെ സംസാരിക്കുന്നതിനെയും ദിഗ്വിജയ് സിങ് വിമര്‍ശിച്ചു.

-

വായിക്കുക: , ,

Comments Off on ഹസാരെ ബി. ജെ. പിക്ക് വേണ്ടി പണിയെടുക്കുന്നു: ദിഗ്വിജയ് സിങ്

2-ജി സ്പെക്ട്രം കേസ്‌ പ്രമുഖര്‍ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

December 12th, 2011

2-g-scam-epathram

ന്യൂഡല്‍ഹി: അഞ്ച് വ്യവസായ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തി 2ജി കേസില്‍ സി. ബി. ഐ. മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. എസ്സാര്‍, ലൂപ്പ്‌ ടെലികോം എന്നീ കമ്പനികളുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എസ്സാര്‍ ഗ്രൂപ്പിന്‍റെ വൈസ്‌ ചെയര്‍മാന്‍ രവി റുയിയ, ഡയറക്ടര്‍ അന്‍ഷുമാന്‍ റുയിയ, ടെലി കമ്യൂണിക്കേഷന്‍സ്‌ സി. ഇ. ഒ. വികാസ്‌ ഷറഫ്‌, ലൂപ്പ്‌ ടെലികോമിലെ ഐ. പി ഖൈത്താന്‍, കിരണ്‍ ഖൈത്താന്‍ എന്നിവരാണ്‌ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, തട്ടിപ്പ്‌ എന്നീ കുറ്റങ്ങളാണ്‌ ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്‌‌. ഇതിനുമുമ്പ്‌ രണ്ട് കുറ്റപത്രങ്ങളിലായി 17 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

-

വായിക്കുക: , ,

Comments Off on 2-ജി സ്പെക്ട്രം കേസ്‌ പ്രമുഖര്‍ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

സ്‌റ്റാലിനെതിനെതിരെ എഫ്‌.ഐ.ആര്‍, അറസ്‌റ്റിനു സാദ്ധ്യത

December 2nd, 2011

ചെന്നൈ: ഡി.എം.കെ തലവന്‍ എം. കരുണാനിധിയുടെ മകനും തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന എം.കെ സ്‌റ്റാലിനെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തേക്കുമെന്ന്‌ സൂചന. സ്‌റ്റാലിനു പുറമേ മകള്‍ ഉദയനിധി മറ്റു നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌റ്റാലിനെതിനെ സംഘം ഇന്നലെ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. തെയ്‌നാംപേട്ട്‌ ചിത്തരജ്‌ഞന്‍ ദാസ്‌ റോഡിലെ കണ്ണായ ഭൂമി തുച്‌ഛമായ വിലയ്‌ക്ക് തന്റെ കുടുംബാംഗത്തിന്‌ വില്‍ക്കാന്‍ സ്‌റ്റാലിന്‍ എ.എസ്‌ കുമാര്‍ എന്നായാളെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്‌. ക്രിമിനല്‍ ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ സ്‌റ്റാലിനെതിരെ ചുമത്തിട്ടുള്ളത്‌. എന്നാല്‍ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സ്‌റ്റാലിന്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ അഴിമതിയില്‍ മുന്നോട്ട് തന്നെ

December 2nd, 2011

youth-against-corruption-epathram

ന്യൂഡല്‍ഹി: ബെര്‍ലിന്‍ കേന്ദ്രമാക്കിയുള്ള അഴിമതി വിരുദ്ധ സംഘടനയായ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലെന്നു റിപ്പോര്‍ട്ട്‌. ഒന്നു മുതല്‍ പത്തു വരെയുള്ള അഴിമതി സൂചികയില്‍ ഇന്ത്യയ്‌ക്ക് 3.1 പോയിന്റാണു ലഭിച്ചത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 3.3 പോയിന്റായിരുന്നു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ക്രമാതീതമായ വര്‍ദ്ധനവാണ് എന്ന് പഠനം പറയുന്നു. അഞ്ചില്‍ കുറവു പോയിന്റ്‌ ലഭിക്കുന്ന രാജ്യം അഴിമതിയില്‍ മുങ്ങിയതായാണു കണക്കാക്കാറാണ്‌.

183 രാജ്യങ്ങളുടെ അഴിമതിപ്പട്ടികയില്‍ ഇന്ത്യയുടെ റാങ്ക്‌ 95 സ്ഥാനത്താണ്. 186 രാജ്യങ്ങളിലെയും പൊതുമേഖലാ രംഗത്തെ അഴിമതി നിരീക്ഷിച്ചാണ്‌ സംഘടന റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യയെക്കാള്‍ അധികം അഴിമതി നടക്കുന്നുണ്ട്. അഴിമതി രഹിത രാജ്യങ്ങളുടെ നിരയില്‍ ന്യൂസിലന്‍ഡാണു മുന്നില്‍. ഡെന്‍മാര്‍ക്ക്‌, ഫിന്‍ലാന്‍ഡ്‌, സ്വീഡന്‍, സിംഗപ്പുര്‍ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നില്‍.

-

വായിക്കുക:

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം : വ്യാപാരികള്‍ പണിമുടക്കി

December 1st, 2011

hartaal-epathram

ന്യൂഡല്‍ഹി : ചില്ലറ വ്യാപാര രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും വ്യാപാരികള്‍ കട അടച്ചു അഖിലേന്ത്യാ ബന്ദ് ആചരിച്ചു. തലസ്ഥാന നഗരിയില്‍ ഇരുപതോളം ഇടങ്ങളില്‍ പ്രധാന മന്ത്രി മന്മോഹന്‍ സിങ്ങിന്റെയും മുഖ്യ മന്ത്രി ഷീലാ ദീക്ഷിത്തിന്റെയും കോലങ്ങള്‍ കത്തിച്ചും പ്രകടനങ്ങള്‍ സംഘടിപ്പിച്ചും പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യമെമ്പാടുമുള്ള അഞ്ചു കോടിയില്‍ അധികം വരുന്ന ചെറുകിട വ്യാപാരികള്‍ ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു എന്ന് വ്യാപാരി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ ഗുണകരമായ ഈ നയം രാജ്യത്തെ ചെറുകിട വ്യാപാരികളുടെ അന്ത്യം കുറിക്കാന്‍ കാരണമാവും. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ സാരമായ പങ്കു വഹിക്കുന്ന ഈ രംഗത്ത്‌ വിദേശ നിക്ഷേപത്തിന്റെ ആവശ്യമില്ല. വര്‍ദ്ധിച്ച മൂലധന ശക്തിയുള്ള ബഹുരാഷ്ട്ര വ്യാപാരികള്‍ രംഗത്തെത്തിയാല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഇവരുടെ കൈകളിലാവാന്‍ അധിക നാള്‍ വേണ്ടി വരില്ല. ഇതോടെ ചെറുകിട വ്യാപാരികളുടെ നാശം ആരംഭിക്കുകയും ചെയ്യും എന്നും വ്യാപാരി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ നല്‍കുന്ന സൂചന ഉള്‍ക്കൊണ്ട് ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തെ നിയന്ത്രിക്കണം പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്
Next »Next Page » എയര്‍ ഇന്ത്യ 6,994 കോടി നഷ്ടത്തില്‍ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine