ന്യൂഡല്‍ഹി: 162 എം.പിമാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും, ഇവരുടെ വിവരങ്ങള്‍ അതിവേഗ കോടതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കാനാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സംസ്‌ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു. ക്രിമിനല്‍ കേസില്‍പ്പെട്ട 162 എം.പിമാരില്‍ 76 പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് കേസെടുത്തവരാണ്. 162 എം.പിമാര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന കാര്യം ഏറെ അസ്വസ്‌ഥജനകമാണെന്നു ജസ്‌റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ജെ.എം. ലിംഗ്‌ദോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണു കോടതിയുടെ നടപടി. ലിങ്‌ദോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് കോടതിയില്‍ ഹാജരായത്.