മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ്

March 3rd, 2015

beef-epathram

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ഇനി മുതല്‍ പശു, കാള, മൂരി എന്നിവയെ കൊല്ലുന്നതിനോ അവയുടെ ഇറച്ചി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. ഇറച്ചി ഭക്ഷിക്കുന്നതിനോ‍ ഇതോടെ സാധ്യമല്ലാതാകും. 1996-ല്‍ ബി. ജെ. പി. – ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് സമര്‍പ്പിച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയതോടെ ആണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യപ്പെട്ട് കിരിട് സോമയ്യയുടെ നേതൃത്വത്തില്‍ അടുത്തിടെ ഏതാനും ബി. ജെ. പി. എം. പി. മാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ഗോവധ നിരോധനമെന്ന തങ്ങളുടെ സ്വപ്നം യാദാര്‍ഥ്യമാക്കുന്നതിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

ബീഫ് നിരോധന നിയമത്തിനെതിരെ മാംസ വ്യാപാരികളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടമാകും എന്ന് ഈ രംഗത്തെ കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല മറ്റ് ഇറച്ചികളുടെ വില കുത്തനെ കൂടാനും ഇത് കാരണമാക്കും. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് മുംബൈ നഗരത്തില്‍ മാത്രം നടക്കുന്നത്. റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ മാട്ടിറച്ചി കയറ്റിയയക്കുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ധാരാളം ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ട്. വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലൈംഗികപീഡനക്കേസ്; സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ അറസ്റ്റില്‍

December 27th, 2014

ചെന്നൈ: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പ്രമുഖ മാധ്യമ സ്ഥാപനമായ സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസറും (സി.ഒ.ഒ) മലയാളിയുമായ
സി. പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അണ്ണാനഗറിലെ വീട്ടിലെത്തിയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മുന്‍
ജീവനക്കാരിയും മലയാളിയുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സണ്‍ ടി.വിയുടെ മലയാളം ചാനലായ സൂര്യ ടി.വിയുടെ
പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. തന്നെ രണ്ടുവര്‍ഷത്തോളമായി പ്രവീണ്‍ ശല്യം ചെയ്യുന്നതായി സിറ്റി പോലീസ്
കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വാട്സ് അപ് മെസ്സേജുകള്‍ അടക്കം ഉള്ള തെളിവുകള്‍ യുവതി പോലീസിനു കൈമാറി

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മരണത്തില്‍ ആഹ്ളാദ പ്രകടനം : അഞ്ചു പേര്‍ അറസ്റ്റില്‍

August 28th, 2014

ur-ananthamurthy-epathram
മംഗലാപുരം : ജ്ഞാനപീഠം ജേതാവും മഹാത്മ ഗാന്ധി സര്‍വ കലാ ശാല യുടെ ആദ്യ വൈസ് ചാന്‍സലറും കന്നട സാഹിത്യ ത്തിലെ അതി കായനു മായ ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തി യുടെ മരണ ത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ച അഞ്ചു പേര്‍ മംഗലാ പുരത്ത് അറസ്റ്റിലായി.

ഉജ്ജോടി സ്വദേശി യായ കെ. ബി. മനോജ് പൂജാരി, ശക്തി നഗറിലെ വിജേഷ് പൂജാരി, അമ്പല മൊഗരു വിലെ ശരത് ഷെട്ടി, പമ്പു വെല്‍ സ്വദേശി കളായ അനില്‍, ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 22 നാണ് സംഭവം നടന്നത്. യു. ആര്‍. അനന്ത മൂര്‍ത്തി മരിച്ചു എന്ന വാര്‍ത്ത ചാനലു കളില്‍ വന്നയുടനെ മംഗലാ പുരത്ത് വിവിധ സ്ഥല ങ്ങളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തി രുന്നു.

കദ്രിയില്‍ പടക്കം പൊട്ടിച്ച പ്രസ്തുത സംഘത്തെ പോലീസ് തെരയുക യായിരുന്നു. ഇവര്‍ ഭജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് പോലീസ് പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മരണത്തില്‍ ആഹ്ളാദ പ്രകടനം : അഞ്ചു പേര്‍ അറസ്റ്റില്‍

കാര്‍മോഷ്ടിക്കാന്‍ ശ്രമം; മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു

July 13th, 2014

പാട്ന: കാര്‍ മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ മുന്‍ മന്ത്രിയുടെ മകനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മുന്‍ മന്ത്രി രാമാശ്രയ് സാഹ്നിയുടെ മകനും മോഷ്ടാവുമായ രാജീവ് കുമാര്‍ സാഹ്നിയെ ആണ് ജനക്കൂട്ടം തല്ലിക്കൊന്നത്. ബീഹാറിലെ സംസ്തിപ്പൂ‍രിലെ അസ്നിചക്കിലാണ് സംഭവം നടന്നത്. മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ രാജീവ് കുമാര്‍ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. കുപിതരായ നാട്ടുകാരുമായി രാജീവ് ഏറ്റു മുട്ടി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മന്ത്രിപുത്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് രാജീവ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്ദുള്‍ നാസര്‍ മ‌അദനിക്ക് ഉപാധികളോടെ ജാമ്യം
Next »Next Page » പുതിയ ഗവര്‍ണ്ണര്‍മാരുടെ പട്ടികയില്‍ ഒ. രാജഗോപാല്‍ ഇല്ല »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine