ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീസിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആംവേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.