മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

October 23rd, 2011

modi-epathram

അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാരുതി ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്‌

October 9th, 2011

maruti-suzuki-count-on-us-epathram

ഗുര്‍ഗാവ്‌ : തൊഴിലാളി സമരം മൂലം ഏറെ നാളായി പ്രവര്‍ത്തനം നിലച്ച മാരുതി സുസുക്കിയുടെ മാനേസര്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്‌ നടന്നു. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ഫാക്ടറിയിലേക്ക് കരാര്‍ തൊഴിലാളികളെ എത്തിച്ചു കൊടുക്കുന്ന തിരുപ്പതി എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്‌ എന്ന് തൊഴിലാളികള്‍ പറഞ്ഞു. സമരം ഉടന്‍ നിര്‍ത്തിയില്ലെന്കില്‍ വെടിവെയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയ ഇയാള മൂന്നു റൌണ്ട് വെടി വെച്ചു. ആരു സംഘം ആള്‍ക്കാര്‍ ഒഴിഞ്ഞ കുപ്പികളും മറ്റും തങ്ങള്‍ക്കു നേരെ എറിയുകയും ചെയ്തു എന്ന് തൊഴിലാളികള്‍ പറഞ്ഞു, ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജീവാപായമില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ട് : ഗുജറാത്ത്‌ സര്‍ക്കാരിന് തിരിച്ചടി

October 6th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : തടവിലായ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഹരജി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുന്നതിന് മുന്‍പ്‌ വാദത്തിന് എടുക്കണം എന്ന ഗുജറാത്ത്‌ സര്‍ക്കാരിന്റെ ആവശ്യം കോടതി നിഷേധിച്ചത്‌ മോഡി സര്‍ക്കാരിന് തിരിച്ചടിയായി.

ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്നാ ഗുജറാത്ത്‌ സര്‍ക്കാരിന്റെ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. കുറച്ചു നേരത്തേക്ക്‌ പോലീസ്‌ റിമാന്‍ഡില്‍ ചോദ്യം ചെയ്യലിനു വിധേയമാകാന്‍ സഞ്ജീവ് ഭട്ടിനോട് കോടതി ഉപദേശിച്ചു. ഇത്തരത്തില്‍ പോലീസ്‌ ചോദ്യം ചെയ്യലിന് വിധേയമായാല്‍ ജാമ്യം എളുപ്പമാകും എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ആദര്‍ശത്തിന്റെ പ്രശ്നമാണെന്നും അതിനാല്‍ മോഡി സര്‍ക്കാരിനോട് സന്ധി ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നുമാണ് ഭട്ട് മറുപടി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍

October 5th, 2011

rave-party-busted-epathram

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഗസ്റ്റ്‌ ഹൌസില്‍ നടന്ന റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്ത 54 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ 14 യുവതികളും ഉള്‍പ്പെടുന്നു. പാര്‍ട്ടി നടന്ന സ്ഥലത്തു നിന്നും അമ്പതിനായിരത്തോളം രൂപയും ധാരാളം മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാച അര്‍ദ്ധ രാത്രിയോടെ ആണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ യുവതികളില്‍ അധികവും ദില്ലി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരാണ്. അനുമതിയില്ലാതെ മദ്യം സൂക്ഷിച്ചതിനും വിതരണം ചെയ്തതിനും അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസ് എടുത്തു. അറസ്റ്റു ചെയ്തവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

rave-party-busted-epathram

വന്‍ നഗരങ്ങളില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികള്‍ ഏറെ കുപ്രസിദ്ധമാണ്. മദ്യം, മയക്കു മരുന്ന് എന്നിവ യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികള്‍ പലപ്പോഴും ലൈംഗിക അരാജത്വത്തിന്റെയും വേദിയാകാറുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്തു

October 1st, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴി നല്‍കാന്‍ ചങ്കൂറ്റം കാണിച്ച ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നെ മറ്റൊരു കുറ്റം ചുമത്തി ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കീഴുദ്യോഗസ്ഥനെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വാധീനം ചെലുത്തി തന്റെ മൊഴിക്ക് പിന്തുണ നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ത്തിയ കുറ്റം. 2002ലെ ഗുജറാത്ത്‌ വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ്‌ നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗ്രാമവാസികളെ തല്ലി ഒതുക്കണമെന്ന് ആഭ്യന്തര മന്ത്രി
Next »Next Page » ബി.ജെ.പി.യില്‍ മോഡി – അദ്വാനി തര്‍ക്കം മുറുകുന്നു »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine