ന്യൂഡൽഹി : പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഒക്ടോബർ 4 ബുധനാഴ്ച മുതല്‍ എക്സൈസ് തീരുവയിലെ ഇളവ് പ്രാബല്യ ത്തില്‍ വന്നു.
രണ്ടു രൂപ അടിസ്ഥാന തീരുവ കുറച്ചതു വഴി നടപ്പു വർഷം സർക്കാറിന് 13, 000 കോടി രൂപ യുടെ വരുമാ നനഷ്ടം ഉണ്ടാകും എന്നും അധികൃതർ അറിയിച്ചു. അതാ യത് ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാന നഷ്ടം 26,000 കോടി വരും.
സെപ്റ്റംബര്‍ ഒന്നിനും 25 നും ഇടയ്ക്ക് രാജ്യാന്തര വിപണി യിലെ അസംസ്‌കൃത എണ്ണ വില 12 ശതമാനം വര്‍ദ്ധി ച്ചിരുന്നു. രാജ്യാന്തര വിപ ണി യിലെ എണ്ണ വില യുടെ അടി സ്ഥാന ത്തിലാണ് രാജ്യത്തെ പൊതു മേഖലാ എണ്ണ ക്കമ്പനി കള്‍ പ്രതി ദിനം ഇന്ധന വില നിശ്ചയി ക്കുന്നത്.