ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ വീടുകളിലും 2019 മാർച്ച് 31 നുള്ളില്‍ വൈദ്യുതി ലഭ്യമാക്കും എന്ന് പ്രധാന മന്ത്രി. എല്ലാ വീട്ടുകാര്‍ക്കും വൈദ്യുതി ഉറപ്പു വരു ത്തുന്ന ‘സൗഭാഗ്യ പദ്ധതി’ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചത് ബി. ജെ. പി. ദേശീയ നിര്‍വ്വാ ഹക സമിതി സമാ പന യോഗ ത്തി ലാണ്.
സൗഭാഗ്യ യോജന, ദീൻ ദയാൽ ഊർജ്ജ ഭവൻ എന്നിവ യുടെ ഉദ്ഘാടനത്തോട് അനു ബന്ധി ച്ചാണ് ഈ പ്രഖ്യാ പനം ഉണ്ടായത്.
ബി. പി. എൽ. കാർഡ് ഉടമകൾക്ക് സൗജന്യ മായി വൈദ്യുതി നൽകും. ഗ്രാമപ്രദേശ ങ്ങളിലെ എല്ലാ വീടു കളി ലും ഈ വര്‍ഷം അവസാന ത്തോടെ വൈദ്യുതീ കരണം പൂര്‍ത്തി യാക്കുക യാണ് ലക്ഷ്യം എന്നും വീടു കള്‍ വൈദ്യുതീ കരി ക്കുന്ന തിന് 16,320 കോടി രൂപ ചെലവു വരും എന്നും പ്രധാന മന്ത്രി വ്യക്ത മാക്കി.