സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുവാന്‍ നീക്കം

September 29th, 2014

lpg-gas-cylinder-epathram

ന്യൂഡെല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12-ല്‍ നിന്നും ഒമ്പതാക്കി വെട്ടിക്കുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിനു നല്‍കി. ആഗോള തലത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സബ്സിഡി ഇനത്തില്‍ ഉള്ള തുകയുടെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കുവാന്‍ ഉള്ള പുതിയ നീക്കം. നിലവില്‍ 60,000 കോടി രൂപയാണ് പാചക വാതകത്തിനു സബ്സിഡിയായി നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ വെട്ടിക്കുറക്കാതെ ജനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഒന്നൊന്നായി കുറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വന്‍ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ പാചക വാതകത്തെ ആശ്രയിക്കുന്നുണ്ട്. നല്ല ദിനങ്ങള്‍ വരും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടും. 2012 – 2013ല്‍ യു. പി. എ. ഭരണ കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ആറായി കുറക്കുവാന്‍ ഉള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മോദിയുടെ “നല്ലനാളുകള്‍“ വന്നു തുടങ്ങി; വിലവര്‍ദ്ധനവില്‍ രാജ്യം പൊറുതിമുട്ടും

June 22nd, 2014

ന്യൂഡെല്‍ഹി: അധികാരമേറ്റ ഉടനെ പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നല്ല നാളുകള്‍ വരാന്‍ പോകുന്നു എന്നാണ്. എന്നാല്‍ അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോളേക്കും കനത്ത ആഘാതമേല്പിക്കുന്ന വിധത്തില്‍ ഉള്ള നയമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. റെയില്‍‌വേ യാത്രാകൂലി 14 ശതമാനത്തോളവും റെയില്‍‌വേ വഴിയുള്ള ചരക്ക് കടത്തു കൂലി 6 ശതമാനവുമാണ് വര്‍ദ്ധിപ്പിക്കുവാന്‍ പോകുന്നത്. കൂടാതെ സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിനു മാസം പത്തു രൂപ വീതം വര്‍ദ്ധിപ്പിക്കുവാനും ആലോചനയുണ്ട്. ഇതോടെ സാധാരണക്കാരുടെ കുടുമ്പ ബഡ്ജറ്റ് താറുമാറാകും. റെയില്‍‌വേ ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എന്‍.ഡി.എ സഖ്യത്തിലെ ഘടക കക്ഷിയായ ശിവസേന ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ചരക്കു കൂലി വര്‍ദ്ധനവ് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥനമായ കേരളത്തെ ആകും ഏറ്റവും ദോഷകരമായി ബാധിക്കുക. അരിയുള്‍പ്പെടെ ഉള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലവര്‍ദ്ധനവായിരിക്കും ഉണ്ടാകുക. ചരക്കു കൂലിയിലെ വര്‍ദ്ധനവിന്റെ ഭാഗമായി സിമെന്റ്, കമ്പി, ടൈത്സ്,പെയ്ന്റ് തുടങ്ങിയവയ്ക്കും വില വര്‍ദ്ധിക്കും. കെട്ടിട നിര്‍മ്മാണ മേഘലയേയും വലിയ തോതില്‍ ദോഷകരമായി ബാധിക്കും. കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള വളം,കീടനാശിനി എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. കര്‍ഷകരേയും ഇത് ദോഷകരമായി ബാധിക്കും. സീസന്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരെയും ഒപ്പം തന്നെ അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തില്‍ വരുന്നതിനും വലിയ തുക ചിലവഴിക്കേണ്ടതായി വരും.

വിലക്കയറ്റവും അഴിമതിയും മൂലമാണ് കോണ്‍ഗ്രസ് നയിച്ചിരുന്ന യു.പി.എ സര്‍ക്കാറിനെതിരെ ജനവികാരം ഉയര്‍ന്നത്. അതിനൊരു മാറ്റം പ്രതീക്ഷിച്ചാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കിക്കൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍.ഡി.എ സര്‍ക്കാരിനെ അധികാ‍രത്തില്‍ എറ്റിയത്. എന്നാല്‍ ജനം പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും ഘടക വിരുദ്ധമായി യു.പി.എ സര്‍ക്കാറിന്റെ ജനദ്രോഹനടപടികളുമായി മുന്നോട്ടു പോകുന്നതായാണ് ആദ്യ ദിനങ്ങളിലെ തീരുമാനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. വരാനിരിക്കുന്നത് മോദിക്കും കോര്‍പ്പറേറ്റുകള്‍ക്കും നല്ല ദിനങ്ങള്‍ ആയേക്കാം എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിലക്കയറ്റം നല്‍കുന്നത് നല്ല ദിനങ്ങള്‍ ആകില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാര്‍ത്താ മാദ്ധ്യമ രംഗത്തും സമ്പൂർണ്ണ വിദേശ നിക്ഷേപം

June 2nd, 2014

news-epathram

ന്യൂഡല്‍ഹി: വാര്‍ത്താ മാദ്ധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രം ഒരുങ്ങുന്നു. പ്രതിരോധ മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപം ആകാമെന്നതിന്റെ പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. ഇക്കാര്യത്തിൽ മാദ്ധ്യമ രംഗവുമായി ബന്ധപ്പെട്ട വിവിധ കക്ഷികളില്‍ നിന്ന് ആവശ്യത്തിന് അഭിപ്രായം തേടിയിട്ടുണ്ട് എന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. നിലവിൽ വാര്‍ത്താ മാദ്ധ്യമ രംഗത്ത് 26 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. ഇത് നൂറ് ശതമാനമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിനോദ, വാണിജ്യ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും ഇപ്പോള്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാമ്പത്തിക തട്ടിപ്പ്: ആംവേ ഇന്ത്യ സി. ഇ. ഒ. അറസ്റ്റില്‍

May 27th, 2014

amway-epathram

ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്നും, നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്നും ഉള്ള പരാതിയിന്മേല്‍ ആംവേ ഇന്ത്യയുടെ സി. ഇ. ഒ. വില്യം സ്കോട്ട് പിങ്കിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് ഗുര്‍ഗോണില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കുര്‍ണൂല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഐ. പി. സി. സെക്ഷന്‍ 420 (വഞ്ചന), കൂടാതെ 1978-ലെ മണി സര്‍ക്കുലേഷന്‍ സ്കീം (തടയല്‍) നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പിങ്കിനിയെ ഉടനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നാണ് സൂചന.

ഇത് രണ്ടാം തവണയാണ് ആംവെ ഇന്ത്യ സി. ഇ. ഒ. അറസ്റ്റിലാകുന്നത്. ഒരു വര്‍ഷം മുമ്പ് കേരള പോലീസ് ആംവെ ഇന്തയുടെ രണ്ട് ഡറക്ടര്‍മാരേയും സി. ഇ. ഒ. യെയും സാമ്പത്തിക തിരിമറി നടത്തിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റു
Next »Next Page » ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ഗ്രീന്‍ ട്രൈബ്യൂണല്‍ റദ്ദാക്കി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine