ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം

September 29th, 2015

astrosat-india-reaches-for-the-stars-ePathram
ബാംഗളൂര്‍ : ഭാരതത്തിന്റെ ആദ്യ ബഹിരാകാശ ടെലിസ്‌കോപ്പ് ആസ്‌ട്രോ സാറ്റ് (ASTROSAT) വിക്ഷേപണം വിജയകരം. ജ്യോതി ശാസ്ത്ര പഠനത്തിന് മാത്ര മായി രൂപ കല്പന ചെയ്ത ഇന്ത്യ യുടെ ആദ്യ കൃത്രിമോപഗ്രഹ മാണ് ആസ്ട്രോസാറ്റ്.

അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്‌സറേ തരംഗ രാജി യിലുള്ള വികരണ ങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ച നിരീക്ഷണം നടത്താന്‍ ശേഷി യുള്ള ബഹിരാകാശ ടെല സ്‌കോപ്പാണ് അസ്‌ട്രോ സാറ്റ്.

ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്ര ത്തില്‍ നിന്നു മാണ് ആസ്‌ട്രോ സാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹ ങ്ങളുമായി പി. എസ്. എല്‍. വി. സി – 30 വിക്ഷേ പിച്ചത്. 1513 കിലോഗ്രാം ഭാര മുള്ള അസ്‌ട്രോസാറ്റിന്‌ അഞ്ചു വര്‍ഷ മാണ് പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യ ങ്ങളുടെ ഓരോ ഉപഗ്രഹ ങ്ങള്‍ വീതവും അമേരിക്ക യുടെ നാല് നാനോ ഉപഗ്രഹ ങ്ങളു മാണ് ആസ്‌ട്രോ സാറ്റി നൊപ്പം വിക്ഷേപിച്ചത്. ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവ യ്ക്കൊപ്പം സ്വന്ത മായി ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി.

- pma

വായിക്കുക: , , ,

Comments Off on ആസ്‌ട്രോസാറ്റ് വിക്ഷേപണം വിജയം

ബീഫ് നിരോധിക്കില്ലെന്ന് ഗോവ

March 22nd, 2015

beef-epathram

പനാജി: ബീഫുകൊണ്ടുള്ള വിഭവങ്ങള്‍ ജനങ്ങളുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഗോവയില്‍ ബീഫ് നിരോധനം സാധ്യമല്ലെന്നും ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേഖര്‍. ഗോവയില്‍ 40 ശതമാനം ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരാണെന്നും ബീഫ് അവരുടെ ഭക്ഷണ രീതിയുടെ ഭാഗമാണെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ നിന്നുമാണ് ബീഫ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബീഫ് നിരോധനം ടൂറിസത്തേയും ദോഷകരമായി ബാധിക്കും. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ ധാരാളം ഉള്ള സംസ്ഥാനം കൂടെയാണ് ഗോവ. അതിനാല്‍ തന്നെ ബീഫ് നിരോധനത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസം ഇല്ലാതാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആനയെ കടത്തി വെട്ടി പോത്തിന്റെ മോഹ വില ഏഴു കോടി

October 22nd, 2014

yuvraj-meerut-cattle-fair-epathram

മീററ്റ്: ആന വിലയെന്ന് പറയുന്നത് നിര്‍ത്തി ഇനി പോത്തിന്റെ വിലയെന്ന് പറയാം. കാരണം മീററ്റില്‍ നിന്നുള്ള ഒരു പോത്തിന്റെ മോഹവില കേട്ടാല്‍ കൊമ്പന്മാരിലെ മെഗാ താരങ്ങളായ തെച്ചിക്കോട്ടുകാവു രാമചന്ദ്രനും, പാമ്പാടി രാജനും ഒക്കെ തല കുനിച്ചതു തന്നെ. അഞ്ചു കോടി വരെ മോഹവിലയുള്ള പത്തടിക്കാരായ തലയെടുപ്പുള്ള കൊമ്പന്മാരെ അഞ്ചടി ഒമ്പതിഞ്ച് പൊക്കമുള്ള യുവരാജ് എന്ന പോത്ത് കടത്തി വെട്ടിക്കളഞ്ഞു. മീററ്റില്‍ നടന്ന അന്തര്‍ദേശീയ കന്നുകാലി മേളയില്‍ ഒരാള്‍ യുവരാജിനു മോഹവിലയായി പറഞ്ഞത് ഏഴു കോടിയാണ്. വടക്കേ ഇന്ത്യയില്‍ ആനക്ക് പരമാവധി ഒരു എഴുപത്തഞ്ച് ലക്ഷത്തില്‍ താഴെ മാത്രം വിലയുള്ളപ്പോള്‍ പോത്തിനു ഏഴു കോടിയെന്ന് കേട്ടാല്‍ ആരും ഞെട്ടും. കയ്യോടെ വില്പനയ്ക്ക് തയ്യാറാകുന്ന ഉടമകളും ഉണ്ടായേക്കാം. എന്നാല്‍ ആരും വീണു പോകുന്ന മോഹവില കേട്ടിട്ടും യുവരാജിന്റെ ഉടമ അതില്‍ വീണില്ല. തന്റെ മകനെ പോലെയാണ് ഇവനെ സ്നേഹിക്കുന്നതെന്ന് പറഞ്ഞ് ഉടമയായ കരം വീര്‍ സിംഗ് ആ വാഗ്ദാനത്തെ സ്നേഹപൂര്‍വ്വം തള്ളി.

14 അടി നീളവും അഞ്ചടി ഒമ്പതിഞ്ച് പൊക്കവുമുള്ള ഈ എണ്ണക്കറുമ്പന്‍ പേരു പോലെ തന്നെ മീററ്റിലെ കന്നുകാലി മേളയിലെ യുവരാജാവു തന്നെയായി. ചാമ്പ്യന്‍ പട്ടം നേടിയ ഇവന്‍ ജൂറി അംഗങ്ങളുടെയും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റി. ഇത്തരം മേളകളും ഒപ്പം ഉന്നത പ്രത്യുല്പാദന ശേഷിയുള്ള ഇവന്റെ ബീജവുമാണ് ഉടമയുടെ വരുമാന സ്രോതസ്സ്. വര്‍ഷത്തില്‍ അമ്പത് ലക്ഷത്തിലധികം തുകയാണ് ഉടമ ഇവനില്‍ നിന്നും ഉണ്ടാക്കുന്നത്. വരുമാനത്തിനൊത്ത പോറ്റാനുള്ള ചിലവും ഇവനുണ്ട്. 15 കിലോ മുന്തിയ ഇനം കാലിത്തീറ്റയും ഇരുപത് ലിറ്റര്‍ പാലും അഞ്ച് കിലോ ആപ്പിളും തുടങ്ങി ഇവന്റെ ഭക്ഷണ ചിലവ് പ്രതിദിനം ഇരുപതിനായിരത്തിനു മുകളിലാണ്. കൃത്യമായ വ്യായാമവും ആരോഗ്യ പരിശോധനയും യുവരാജിനു നല്‍കുന്നുണ്ട്. ദിവസവും നാലു കിലോമീറ്റര്‍ നടത്തുകയും ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുവാന്‍ നീക്കം

September 29th, 2014

lpg-gas-cylinder-epathram

ന്യൂഡെല്‍ഹി: സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12-ല്‍ നിന്നും ഒമ്പതാക്കി വെട്ടിക്കുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനകാര്യ മന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിനു നല്‍കി. ആഗോള തലത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ക്ക് ലാഭം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സബ്സിഡി ഇനത്തില്‍ ഉള്ള തുകയുടെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കുവാന്‍ ഉള്ള പുതിയ നീക്കം. നിലവില്‍ 60,000 കോടി രൂപയാണ് പാചക വാതകത്തിനു സബ്സിഡിയായി നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ വെട്ടിക്കുറക്കാതെ ജനങ്ങള്‍ക്കുള്ള സബ്സിഡികള്‍ ഒന്നൊന്നായി കുറക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വന്‍ നഗരങ്ങളിലും, ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ജനങ്ങള്‍ പാചക വാതകത്തെ ആശ്രയിക്കുന്നുണ്ട്. നല്ല ദിനങ്ങള്‍ വരും എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടും. 2012 – 2013ല്‍ യു. പി. എ. ഭരണ കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്നും ആറായി കുറക്കുവാന്‍ ഉള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒ.പനീര്‍ ശെല്‍‌വം തമിഴ്‌നാട് മുഖ്യമന്ത്രി

September 29th, 2014

ചെന്നൈ: ഒ.പനീര്‍ശെല്‍‌വത്തെ മുഖ്യമന്ത്രിയാക്കുവാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് കുമാരി ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടാമായതിനെ തുടര്‍ന്നാണ് പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. നാലു വര്‍ഷത്തേക്കാണ് ജയലളിതയെ കോടതി ശിക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.തേനി ജില്ലയിലെ ബോഡിനായ്കന്നൂര്‍ നിയമ സഭാമണ്ഡലത്തില്‍ നിന്നുമാണ് 63 കാരനായ പനീര്‍ശെല്‍‌വം നിയമ സഭയില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്ഥനായ പനീര്‍ ശെല്‍‌വം മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത രാജിവെച്ചപ്പോളാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. എന്നാല്‍ ആറുമാസത്തിനു ശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ സ്ഥാനം ഒഴിഞ്ഞു.

234- അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എം.എല്‍.എ സ്ഥാനവും നഷ്ടമായി. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ ആണ് ജയലളിതയെ പാര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയുടെ ശിക്ഷാവിധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പലയിടങ്ങളും അക്രമങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ജയലളിത ജയിലില്‍ ആയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതിനോടകം അഞ്ചുപേര്‍ ജീവനൊടുക്കി.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തമിഴകത്ത് വ്യാപക അക്രമം
Next »Next Page » സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കുവാന്‍ നീക്കം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine