ചെക്കുകളുടെ കാലാവധി മൂന്നുമാസമായി ആര്‍. ബി. ഐ കുറയ്ക്കുന്നു

November 8th, 2011

RBI-epathram

മുംബൈ: ചെക്ക്,ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓര്‍ഡര്‍ തുടങ്ങിയവയുടെ കാലാവധി മൂന്നുമാസമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍. ബി. ഐ) നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. 2012 ഏപ്രില്‍ ഒന്നുമുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ആറുമാസമാണ് കാലാവധി എന്നാല്‍ ഇത് പലരും ദുരുപയോഗം ചെയ്യുന്നതായിട്ട് കണ്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. കാലാവധിയില്‍ മാറ്റം വരുത്തിയ കാര്യം ബാങ്കുകള്‍ ചെക്കുകളില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്താക്കളെ അറിയിക്കണമെന്നും 2012 ഏപ്രില്‍ ഒന്നിനു ശേഷം 3 മാസത്തിലധികം കാലാവധിയുള്ള ചെക്കുകള്‍ ഉപഭോക്താക്കള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചാല്‍ അതിനു പണം നല്‍കരുതെന്ന് ആര്‍. ബി. ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

എണ്ണ കമ്പനി നഷ്ടത്തിലെന്നത് കള്ളകഥ; ലാഭം 11432 കോടി

November 5th, 2011

petroleum-money-epathram

ന്യൂഡല്‍ഹി: വില വര്‍ധിപ്പിക്കാന്‍ കാരണം എണ്ണ കമ്പനികള്‍ ഒരു ലിറ്ററിന് 1.50 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നത്‌ എന്ന കണക്ക് പറയുന്ന രാജ്യത്തെ എണ്ണക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത് 11,432 കോടി രൂപയുടെ ലാഭം. റിലയന്‍സിന്‍റെ കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം ലാഭം 5,136 കോടിയാണ്‌. എന്നാല്‍ ഫ്രാന്‍സിലെ കാനില്‍ ജി-20 സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിക്കാനാണു ശ്രമിച്ചത്‌. ഇന്ധന വിലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം പൂര്‍ണമായും നീക്കുന്ന ദിശയില്‍ മുന്നോട്ടു പോകുകയാണു വേണ്ടതെന്ന നിലപാട് അദ്ദേഹം തുറന്നു പറഞ്ഞു. വിപണിക്കു സ്വന്തം നിലയില്‍ നില്‍ക്കാന്‍ കഴിയണമെന്നു പറഞ്ഞ അദ്ദേഹം പെട്രോളിന്റെ കാര്യത്തിലെന്ന പോലെ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിര്‍ണയവും കമ്പനികള്‍ക്കു കൈമാറാനുള്ള നീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്‌തമാക്കുകയാണു ചെയ്‌തത്‌. ഇവയുടെ വില പുതുക്കുന്നതിനു വേണ്ടി ഉന്നതാധികാര മന്ത്രിസഭാ സമിതി യോഗം ചേരാനിരിക്കെയാണ്‌ ഇത്‌. ഇതിലും കനത്ത അടിയാണു വരാനിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഈ നീക്കത്തില്‍ കോണ്‍ഗ്രസി നകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യു.പി.എ. സഖ്യത്തിനുള്ളില്‍ നിന്നും ഭീഷണികളും സമ്മര്‍ദങ്ങളും ശക്‌തമായ സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാന്‍ വിലവര്‍ധനയില്‍ നേരിയ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി യെടുക്കുമെന്നാണു സൂചന. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്നു ഫ്രാന്‍സില്‍നിന്നു തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 4th, 2011

petroleum-epathram

ന്യൂഡല്‍ഹി : സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ ലിറ്ററിന് 1.80 രൂപയാണ് പെട്രോള്‍ വിലയില്‍ വന്ന വര്‍ദ്ധനവ്‌. ഈ വര്‍ഷത്തെ അഞ്ചാമത് പെട്രോള്‍ വില വര്‍ദ്ധനവാണ് ഇത്. രാജ്യത്തെ പലിശ നിരക്ക് 4 ശതമാനം കൂടിയതും ഭക്ഷ്യ വില 5 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുക്കുമ്പോള്‍ ഇത് സാധാരണ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം കടുത്തതാണ്. പെട്രോള്‍ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തു മാറ്റി വില സ്വന്തമായി നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ വിട്ടു കൊടുത്തതോടെ ഈ വര്ഷം 23 ശതമാനമാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്‌.

2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ അന്ന് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടി തപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്ധ്രയില്‍ കൃഷിയിറക്കുന്നില്ല കടുത്ത അരിക്ഷാമം ഉണ്ടാകും

November 1st, 2011

rice price-epathram

ഹൈദരാബാദ്: അരിക്ക് വിലകൂടാന്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ രണ്ടു ലക്ഷത്തിലധികം ഹെക്ടര്‍ പാട ശേഖരങ്ങളില്‍ ഇത്തവണ കൃഷിയിറക്കേണ്ട എന്നാണ്‌ കര്‍ഷകരുടെ തീരുമാനം. ജല ദൌര്‍ലഭ്യം, വളത്തിന്റെ വില കയറ്റം, സബ്സിഡികള്‍ വെട്ടിക്കുറക്കല്‍ , വൈദ്യുതി ക്ഷാമം എന്നീ കാരണങ്ങളാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ നഷ്ടം സഹിച്ചിനിയും കൃഷി ഇറക്കേണ്ട എന്നാണ് ഗോദാവരിയിലെ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ നെല്ലറയായ ആന്ധ്രയില്‍ നിന്നും അരിയെത്തിയില്ലെങ്കില്‍ കേരളം മുഴുപ്പട്ടിണിയിലാകും. ഇപ്പോള്‍ തന്നെ കിലോക്ക് ഇരുപത്തഞ്ച് രൂപയോളമുള്ള അരിക്ക് ഇനി വന്‍ വിലവര്‍ധനക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പല പാടശേഖരങ്ങളും തരിശായി കിടക്കുന്ന സാഹചര്യത്തില്‍ തീ വില നല്‍കി അരി വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാരിന്റെ ഒരു രൂപയ്ക്കു അരി എന്നാ പദ്ധതി ഇനി എത്ര നാള്‍ തുടരാനാകും എന്ന് പറയാന്‍ കഴിയില്ല. അരി വില വര്‍ദ്ധിക്കുന്നതോടെ മറ്റു പല സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടു ആന്ധ്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാറ്റിനമേരിക്കയില്‍ ഇന്ത്യ കൃഷിയിറക്കണം : ശശി തരൂര്‍ എം. പി.

November 1st, 2011

shashi-tharoor-epathram

ചെന്നൈ: വരും കാലങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമി ഇന്ത്യ പാട്ടത്തിനെടുത്ത് അവിടെ കൃഷി തുടങ്ങണമെന്ന് ശശി തരൂര്‍ എം. പി. അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വേണ്ടത്ര ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇതാണ് ലാഭകരമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ആന്‍ എമേര്‍ജിംഗ് സൂപ്പര്‍ പവര്‍ ‘ എന്ന വിഷയത്തില്‍ റോട്ടറി ഇന്റര്‍നാഷനല്‍ 3230 സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത വര്‍ഷത്തില്‍ തന്നെ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി മദ്രാസ്‌ മിഡ്ടൌണ്‍ പ്രസിഡന്‍റ് എസ്. പി. ചിന്താമണി, പ്രോഗ്രാം കണ്‍ വീനര്‍ എം. കേശവ്, മുത്തുസ്വാമി എന്നിവര്‍ പ്രസംഗിച്ചു

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തെലുങ്കാന വിഷയത്തെ ചൊല്ലി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു
Next »Next Page » ആന്ധ്രയില്‍ കൃഷിയിറക്കുന്നില്ല കടുത്ത അരിക്ഷാമം ഉണ്ടാകും »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine