ദുബായ് വേള്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് മൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് ഇന്ത്യയെ ഏറെയൊന്നും ബാധിക്കില്ല എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. എന്നിരുന്നാലും സ്ഥിതി ഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആഗോള സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ പങ്കാളിത്തം കണക്കി ലെടുക്കുമ്പോള്‍ ദുബായിലെ ഇന്ത്യയുടെ പങ്കാളിത്തം ചെറുതായ തിനാല്‍ ദുബായിലെ പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ല എന്നാണ് നിഗമനം. സൂക്ഷ്മമായ നിരീക്ഷണവും ഉചിതമായ ഇടപെടലുകളും കൊണ്ട് പ്രതിസന്ധി ഒഴിവാക്കുവാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് മന്ത്രി അറിയിച്ചു.
ദുബായിലെ സ്ഥിതി ഗതികള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്നലെ സാരമായി ഉലച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയാണ് യു.എ.ഇ.
ദുബായ് വേള്‍ഡിന്റെ പ്രവര്‍ത്ത നത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാന ത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമിട്ടാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ്, ദുബായ് സര്‍ക്കാരിന്റെ സുപ്രീം ഫിസ്കല്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാനായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാ ക്കിയിട്ടുണ്ട്.



ഷാര്‍ജ ഗവണ്‍മെന്‍റ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സയന്‍സ് ആന്‍റ് ടെക് നോളജി സെന്‍റര്‍ സ്ഥാപിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ധാരാണാപത്രത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സിദ്ധാര്‍ത്ഥ് ഭട്ടാചാര്യയും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് അല്‍ മിത്ഫയും ഒപ്പു വച്ചു.
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്റെ കരുത്ത് പ്രകടമാക്കി കൊണ്ട് ഇന്ത്യ 200 ടണ്‍ സ്വര്‍ണം അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വാങ്ങി ശേഖരിച്ചു. ഇറക്കുമതിക്ക് വേണ്ടി ഡോളര്‍ വാങ്ങിക്കുന്നതിനു പകരമായി സ്വര്‍ണം പണയം വെക്കുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിബന്ധനയ്ക്ക് ഉള്ള ഒരു പകരം വീട്ടല്‍ കൂടിയാണ് ഈ നീക്കം. ഇതോടെ സ്വര്‍ണം, ഇന്ത്യന്‍ വിദേശ നാണയ ശേഖരത്തിന്റെ 6.2 ശതമാനം ആയി ഉയര്‍ന്നു.
ബൊളീവിയ : വെനെസ്വേലയുടെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആല്‍ബയിലെ അംഗ രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ബൊളീവിയയില്‍ നടന്ന ആല്‍ബയുടെ ഉച്ചകോടിയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് തങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ബൊളീവിയന്‍ പ്രസിഡണ്ട് ഈവോ മൊറാലസ് പ്രഖ്യാപിച്ചതോടെ ഡോളര്‍ പ്രദേശത്തെ വ്യാപാര രംഗത്തു നിന്നും പുറന്തള്ളപ്പെടും എന്ന് തീര്‍ച്ചയായി. സുക്‌ര്‍ എന്ന ഈ പുതിയ കറന്‍സി 2010 ഓടെ നിലവില്‍ വരും.

























