പ്രണയ വിവാഹത്തിനു ഗ്രാമ പഞ്ചായത്തിന്റെ വിലക്കിനെതിരെ പ്രതിഷേധം

July 14th, 2012

ban-love-epathram

ലക്‍നൌ: പ്രണയ വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ അസറ ഗ്രാമ പഞ്ചായത്തിന്റെ നടപടി വിവാദമാകുന്നു. സ്ത്രീകള്‍ പുറത്തു പോകുമ്പോള്‍ മുഖം മറയ്ക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വിലക്കുകളുടെ പട്ടികയില്‍ പെടുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ സ്ത്രീകള്‍ക്ക് ഉള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് പഞ്ചായത്ത് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിവിധ സ്ത്രീ സംഘടനകളും സ്ത്രീ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഈ നടപടികൾക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്തിന്റെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഗ്രാമത്തില്‍ നേരത്തെയും സ്ത്രീകള്‍ക്കെതിരെ ഇത്തരം കടുത്ത നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഇവിടത്തെ പുരുഷന്മാര്‍ പ്രോത്സാഹനം നല്‍കാറില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

July 5th, 2012

pinki-pramanik-epathram

കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

സിംഗൂരിലെ വിവാദ ഭൂമി ടാറ്റക്ക് തന്നെ

June 22nd, 2012

singur-tata-land-epathram

കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ടാറ്റാ മോട്ടോഴ്‌സിനു തന്നെ വിട്ടു കൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ടാറ്റയില്‍  നിന്ന് മമത സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തത് നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണെന്നും കോടതി പറഞ്ഞു. ഇതോടെ  കഴിഞ്ഞ എട്ട് മാസമായി തുടരുന്ന വാദപ്രതിവാദങ്ങള്‍ ടാറ്റക്ക് അനുകൂലമായി മാറി.  ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷും മൃണാള്‍ കാന്തി ചൗധുരിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ടാറ്റയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. എന്നാല്‍  ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാമെന്നും അതിന് രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട് എന്നും കോടതി അറിയിച്ചു.

ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറാണ് സിംഗൂരിലെ ഭൂമി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ടാറ്റാ മോട്ടോഴ്‌സിന് നല്‍കിയത്. തുടര്‍ന്ന് നിരവധി സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നടന്നു. 37 വര്‍ഷം നീണ്ടു നിന്ന ബംഗാളിലെ സി. പി. എം. ഭരണം തകരുന്നതിനു വരെ ഈ ഭൂമി കൈമാറ്റം വഴി വെച്ചു. എന്നാല്‍ മമത ഭൂമി തിരിച്ചെടുക്കാനുള്ള നിയമം കൊണ്ടു വന്നപ്പോള്‍ ഇടതു മുന്നണി അംഗങ്ങള്‍ ഈ നിയമം ഭരണ ഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത്‌ വരികയും ചെയ്തിരുന്നു. ഈ വിധി സിംഗൂരിലെ കര്‍ഷകരെ സംബന്ധിച്ച് തികച്ചും ദുര്‍വിധി തന്നെയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധി പുരസ്കാരം ബിനായക് സെന്നിനും ബുലു ഇമാമിനും

June 13th, 2012

dr-binayak-sen-epathram

ലണ്ടന്‍ :ഇംഗ്ലണ്ടിലെ ഗാന്ധി ഫൗണ്ടേഷന് നല്‍കുന്ന അന്താരാഷ്ട്ര സമാധാന പുരസ്കാരങ്ങള്‍ക്ക്  ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡോ. ബിനായക് സെന്നും ഝാര്‍ഖണ്ഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബുലു ഇമാമും അര്‍ഹരായി. മഹാത്മാ ഗാന്ധിയുടെ അക്രമരഹിത ആശയം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇംഗ്ളണ്ടിലെ ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നത്.

പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനൊപ്പം സര്‍ക്കാറിന്റെ നക്സലൈറ്റ് വിരുദ്ധ നടപടികള്‍ക്കെതിരെ അക്രമരഹിത മാര്‍ഗത്തില്‍ ബിനായക് സെന്‍ പ്രവര്‍ത്തിച്ചതായും ഫൗണ്ടേഷന്‍ വിലയിരുത്തി. എന്നാല്‍ നക്സലൈറ്റ് എന്നാരോപിച്ച്  ഛത്തിസ്ഗഢ് സര്‍ക്കാര്‍ ബിനായക്‌ സെന്നിനെ ജയിലിലടച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്.

മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്ലിന്റെ ദേശീയ വൈസ് പ്രസിഡന്റുകൂടിയാണ് ബിനായാക് സെന്‍. ഝാര്‍ഖണ്ഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബുലു ഇമാം ഇന്റാക് എന്ന സംഘടനയുടെ ഹസാരിബാഗ് ചാപ്റ്റര്‍ കണ്‍വീനറാണ്. ലോര്‍ഡ് ആറ്റംബറോ പ്രസിഡന്റായി രൂപവത്കരിച്ച സംഘടന 1998ലാണ് സമാധാനത്തിനുള്ള അന്താരാഷ്ട്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദാഹജലത്തിനായി ബഹുഭാര്യത്വം

May 11th, 2012

women-bringing-water-epathram

താനെ : മഹാരാഷ്ട്രയിൽ ഒട്ടേറെ ഗ്രാമങ്ങൾ വരൾച്ചയുടെ ദുരിതം അനുഭവിക്കുന്നു. വീട്ടാവശ്യത്തിനായി ജലം ശേഖരിക്കാൻ 4 മണിക്കൂർ യാത്ര ചെയ്യേണ്ടി വരുന്ന ഒരു ഗ്രാമത്തിൽ ജല ശേഖരണം എളുപ്പമാക്കാനായി ഗ്രാമ വാസികൾ ഒരു പുതിയ വഴി കണ്ടെത്തി. ഒന്നിലേറെ വിവാഹം കഴിക്കുക. ഒരു ഭാര്യ വീട്ടിലെ കാര്യങ്ങൾ നോക്കുമ്പോൾ മറ്റ് ഭാര്യമാർ ദൂരെയുള്ള കിണറുകളിൽ നിന്നും വെള്ളം കോരി കൊണ്ടു വരുന്നു. കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ കൂടുതൽ വെള്ളവും ലഭിക്കും എന്ന് മനസ്സിലാക്കിയ ഗ്രാമവാസികൾ ബഹുഭാര്യത്വം നിയമ വിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും ഈ മാർഗ്ഗം പിന്തുടരുന്നു.

കാലവർഷം ലഭിക്കുന്ന ഒരു മാസം മാത്രമേ തങ്ങൾക്ക് ജലം ലഭിക്കുന്നുള്ളൂ എന്ന് ഗ്രാമവാസികൾ പറയുന്നു. ബാക്കി 11 മാസങ്ങളിലും ഇത്തരത്തിൽ ദൂരെ നിന്നും വെള്ളം കൊണ്ടുവരണം. മുംബൈ നഗരത്തിലേക്ക് ജലം ലഭ്യമാക്കുന്ന ഭട്സ ജലസംഭരണി ഗ്രാമത്തിൽ നിന്നും വെറും 5 കിലോമീറ്റർ അകലെയാണ്. ഇതിൽ നിന്നും തങ്ങൾക്ക് ജലം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം എന്ന ഗ്രാമവാസികളുടെ ആവശ്യം അധികൃതർ കേട്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇനിയും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുംബൈയിലേക്ക് വെള്ളം കോണ്ടു പോകുന്ന പൈപ്പ് ലൈൻ തങ്ങൾ തകർക്കും എന്ന് ഗ്രാമവാസികൾ ഭീഷണിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി
Next »Next Page » ഇപ്പോഴും നിത്യാനന്ദയുടെ പ്രിയ ശിഷ്യയെന്ന് നടി രഞ്ജിത »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine