രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ

May 6th, 2012

sonia-gandhi-epathram
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ഇതുവരെയും രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചിട്ടില്ല എന്ന്‌ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇതാദ്യമായാണ്‌ സോണിയ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത്‌.

കോണ്‍ഗ്രസ്‌ വക്‌താവ്‌ റഷീദ്‌ ആല്‍വിയും ഇതേ രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍, പ്രണാബ്‌ മുഖര്‍ജി സ്‌ഥാനാര്‍ഥിയായേക്കും എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചില്ല. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാറായിട്ടില്ല എന്നും പാര്‍ട്ടി സമവായത്തിനായി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രണാബ്‌ മുഖര്‍ജിയോ ഹമീദ്‌ അന്‍സാരിയോ കോണ്‍ഗ്രസിന്റെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി ആയേക്കുമെന്നാണ്‌ സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ

കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍

May 6th, 2012

rabri-devi-lalu-prasad-epathram

റാഞ്ചി:തൊണ്ണൂറുകളില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ  കാലിത്തീറ്റ കുംഭകോണ കേസില്‍ 69 പേര്‍ കുറ്റക്കാരാണെന്ന്‌ സി. ബി. ഐ കോടതി. കുറ്റവാളികളില്‍ 29 പേര്‍ക്ക്‌ ഇന്ന്‌ കോടതി ശിക്ഷ വിധിച്ചു. ഒന്നു മുതല്‍ മൂന്ന്‌ വര്‍ഷം വരെ തടവും 25,000 മുതല്‍ രണ്ട്‌ ലക്ഷം വരെ പിഴയുമാണ്‌ ശിക്ഷ. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ്‌ യാദവ്‌, ജഗന്നാഥ്‌ മിശ്ര എന്നിവര്‍ക്കെതിരെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ കേസുകളുണ്ട്‌ ഇവരുടെതടക്കം ബാക്കിയുള്ളവരുടെ ശിക്ഷ മെയ്‌ ഏഴിന്‌ വിധിക്കും . കേസില്‍ 16 പേരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടു.

കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതില്‍, ദോറോന്ത ട്രഷറിയില്‍ നിന്ന്‌ അനധികൃതമായി 45 കോടി രൂപ പിന്‍വലിച്ച കേസിലാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍

രാഷ്ട്രപതി: പ്രണബ് മുഖര്‍ജിക്ക് കരുണാനിധിയുടെ പിന്തുണ

May 6th, 2012

Pranab Mukherjee-epathram

ചെന്നൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് തന്റെ പിന്തുണ പ്രണബ് മുഖർജിക്ക് എന്ന് ഡി. എം. കെ. അദ്ധ്യക്ഷന്‍ എം. കരുണാനിധി വെളിപ്പെടുത്തി. പ്രണബിനെ 1969ല്‍ ചെന്നൈയിലേക്ക് കൊണ്ടു വന്ന് സംസ്ഥാന സ്വയംഭരണ മഹാ സമ്മേളനം നടത്തിയയാളാണ് താനെന്നും അതിനാല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാന്‍ മടിക്കില്ലെന്നും കരുണാനിധി പറഞ്ഞു. ഗോപാലപുരത്തെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതോടെ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോൺഗ്രസ് മത്സരിപ്പിക്കാനുള്ള സാധ്യത വര്‍ധിച്ചു. പ്രണബ് മുഖര്‍ജിയോ ഹമീദ്‌ അന്‍സാരിയോ ആകും കോണ്‍ഗ്രസ് രംഗത്ത് കൊണ്ടു വരിക എന്ന കാര്യം ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ബി. ജെ. പി. ആരെയാകും രംഗത്ത്‌ ഇറക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല. മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാമിനെ രംഗത്ത്‌ കൊണ്ട് വന്നു എങ്കിലും പ്രതീക്ഷിച്ച അത്ര പിന്തുണ മറ്റു പാര്‍ട്ടികളില്‍ നിന്നും ലഭിച്ചില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍

May 3rd, 2012
indian rupee-epathram
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 53 രൂപയിലും താഴെ എത്തിയതോടെ കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താഴ്ന്ന നില ബുധനാഴ്ച രേഖപ്പെടുത്തി. 14 ഡിസംബര്‍ 2011-ല്‍ ആണ് ഡോളറുമായി രൂപയ്ക്കുണ്ടായ എക്കാലത്തെയും കുറഞ്ഞ മൂല്യം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഒരു ഡോളറിനു 55 രൂ‍പ എന്ന നിരക്കിയിലേക്ക് ഇടിവുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ കരുതുന്നത്. ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഗുണകരമായിതോന്നാമെങ്കിലും രൂപയുടെ മൂല്യ  ശോഷണം രാജ്യത്ത് വില വര്‍ദ്ധനവിനു സാധ്യത വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞതൊടെ ഇന്ത്യയില്‍ അടിക്കടി പെട്രോള്‍ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ജന ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍

വരുന്നു തപാല്‍ ബാങ്ക്

May 3rd, 2012

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും നല്ല തപാല്‍ സമ്പ്രദായം ഇന്ത്യയിലെതാണ്. മേല്‍വിലാസക്കാരനെ തേടിച്ചെന്നു തപാല്‍ ഉരുപ്പിടി കയ്യോടെ ഏല്‍പ്പിക്കുന്ന രീതി മറ്റെവിടെയും ഇല്ല. പതിനായിരക്കണക്കിനു പേരാണ് തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ലോകം ഏറെ മാറി. സാങ്കേതിക വിദ്യ എല്ലാവരുടെ അരികിലും എത്തിയതോടെ തപാല്‍ സമ്പ്രദായത്തെ മറക്കാന്‍ തുടങ്ങി കാലത്തിനുസരിച്ച്  കോലം മാറിയില്ലെങ്കില്‍ ഇനി നിലനില്‍പ്പില്ല എന്ന് മനസിലാക്കിയ തപാല്‍ വകുപ്പ്‌ ബാങ്ക് തുടങ്ങുന്നു. റിസര്‍വ്‌ ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ ‘പോസ്റ്റ്‌ ഓഫ് ബാങ്ക് ഇന്ത്യ’ യാഥാര്‍ത്യമാകും. ഇപ്പോള്‍ തന്നെ കത്തിടപാടുകള്‍ കുറഞ്ഞു വരികയും അപേക്ഷകളും മറ്റും ഓണ്‍ ലൈന്‍ വഴി കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരമ്പരാഗതമായി സ്വീകരിച്ചു പോരുന്ന വഴി മാറി ചിന്തിക്കാന്‍ തപാല്‍ വകുപ്പും ആലോചിച്ചു. വിവിധോദ്ദേശപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തപാലാപ്പീസ് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ്‌ ശ്രമിക്കുന്നത്. തപാല്‍ ബാങ്കിംഗ് വരുന്നതോടെ ടെലെഫോണ്‍, വിദ്യുച്ഛക്തി, ടാക്സ്‌, ഫൈന്‍ എന്നിവ നേരിട്ട് അക്കൌണ്ടില്‍ നിന്നും കൈമാറാന്‍ കഴിയും അതോടെ ബില്ലടക്കാന്‍ കെ. എസ്. ഇ. ബി ഓഫീസിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ മാറും ഇത്തരത്തില്‍ നിരവധി ഗുണകരമായ ഉപയോഗങ്ങള്‍ക്ക് തപാല്‍ ബാങ്കിനെ പ്രയോജനപ്പെടുത്താം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on വരുന്നു തപാല്‍ ബാങ്ക്


« Previous Page« Previous « സുരക്ഷാ ഭീഷണി മായാവതി പ്രധാനമന്ത്രിക്കു കത്തയച്ചു
Next »Next Page » രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍ »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine