രൂപയുടെ മൂല്യമിടിച്ചില്‍ തുടരുന്നു

September 24th, 2011
indian rupee-epathram
മുംബൈ: വിദേശ നാണ്യ വിപണിയില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപയുടെ ഇടിച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപയുടെ മൂല്യം കുറയുന്നത്. വലിയ തോതില്‍ ഉള്ള മൂല്യത്തകര്‍ച്ചയ്ക്ക് തടയിടുവാനായി റിസര്‍വ്വ്  ബാങ്ക് ഒന്നിലധികം തവണ ഇടപെട്ടു. ഇന്നലെ  വിദേശ നാണയ വിപണി ആരംഭിച്ചപ്പോള്‍ അമ്പതു രൂപയും അവസാനിപ്പിക്കുമ്പോള്‍ 49.43 രൂപയുമാണ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്. വരും ദിവസങ്ങളുലും രൂപയുടെ മൂല്യം ഇടിയുവാന്‍  സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കഴിഞ്ഞ ഇരുപത്തെട്ടു മാസത്തിനിടെ ഏറ്റവും താഴ്‌ന്ന നിലയിലാണിപ്പോള്‍ വിനിമയം നടക്കുന്നത്. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പെട്ടെന്ന് പിന്‍‌വലിഞ്ഞതും രൂപയുടെ ഇടിവിനു കാരണമായി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിയുടെ ചിലവ് വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന പല ഉല്പന്നങ്ങളുടെ വിലയേയും ഇത്  സാരമായി ബാധിച്ചേക്കും.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനം മൂലം  വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. മുമ്പ് ആയിരം ഇന്ത്യന്‍ രൂപക്ക് എണ്‍പതോ അതിനു മുകളിലോ യു.എ.ഈ ദിര്‍ഹം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എഴുപത്തിയാറില്‍ താഴെ ദിര്‍ഹം നല്‍കിയാല്‍ മതി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

September 24th, 2011
stock-market-graph-epathram
മുംബൈ : ലോക സമ്പദ് വ്യവസ്ഥ അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന അശുഭകരമായ വാര്‍ത്തകളെ തുടര്‍ന്ന്  ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍‌സെക്സ് എഴുന്നൂറു പോയന്റിലധികവും നിഫ്‌റ്റി ഇരുന്നൂറു പോയന്റും ഇടിഞ്ഞു. സെന്‍‌സെക്സ്16,827 പോയന്റിലും നിഫ്റ്റി 50.39.80 പോയന്റിലുമാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. പിന്നീട് തുര്‍ച്ചയായ വില്പന സമ്മര്‍ദ്ദം ആണ് അനുഭവപ്പെട്ടത്. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്സ് 16,316 പോയന്റും നിഫ്‌റ്റി 4,907 പോയന്റുമായി നിലം പതിച്ചു.  സമീപ കാലത്തൊന്നും ഇത്രയും ഭീമമായ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായിട്ടില്ല.ബാങ്കിങ്ങ്, മെറ്റല്‍, ഐ.ടി മേഘലയിലെ ഓഹരികളിലാണ് കാര്യമായ ഇടിവ് സംഭവിച്ചത്. ഡി.എല്‍.ഫ്, എല്‍ ആന്റ് ടി, ഗോദ്‌റേജ് പ്രോപ്പര്‍ടീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്,വിപ്രോ, എച്ച്.സി.എല്‍ ടെക്, ടി.ടി.കെ പ്രസ്റ്റീജ്, ജിണ്ടാല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്റസ്ട്രീസ് തുടങ്ങിയ പ്രമുഖ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി.
മറ്റൊരു സാമ്പത്തിക മാന്ദ്യം പടരുന്നതായുള്ള ആഗോള സാമ്പത്തിക രംഗത്തുനിന്നുള്ള വാര്‍ത്തകള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം ഐ.എം.ഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയും മറ്റു യൂറോപ്യന്‍ വിപണികളും കഴിഞ്ഞ ദിവസം താഴേക്ക് പോയിരുന്നു. ഇതിനെ പിന്‍‌പറ്റി ഏഷ്യന്‍ വിപണികളും നഷ്ടത്തിലേക്ക് നീങ്ങി. ഇതു കൂടാതെ ഇന്ത്യയില്‍ ഉണ്ടാകുന്ന രാഷ്ടീയ ചലനങ്ങളും വിപണിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌

August 31st, 2011

arundhati-roy-epathram

ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ്‌ ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവര്‍ക്ക്‌ ഫോര്‍ഡ്‌ ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ്‌ അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

അന്ന ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

August 28th, 2011

anna_hazare_end_fast-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടു കഴിഞ്ഞ 12 ദിവസമായി അന്ന ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. ഒരു അഞ്ചു വയസ്സുകാരിയില്‍ നിന്നും തേങ്ങാ വെള്ളവും തേനും വാങ്ങി കുടിച്ചാണ് ഹസാരെ തന്റെ സമരത്തിന്‌ അന്ത്യം കുറിച്ചത്.

ലോക്പാല്‍ ബില്ലില്‍ ഹസാരെ ആവശ്യപ്പെട്ട മൂന്നു പ്രധാന ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ അധികാരത്തോടെ ലോകായുക്ത രൂപീകരിക്കുക, പൌരാവകാശ പത്രികകള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് ലോക് സഭയും രാജ്യ സഭയും അംഗീകരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധി വധം, വധശിക്ഷ ഉറപ്പായി

August 26th, 2011

Rajiv-gandhi-murder-epathram

ചെന്നൈ: രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പ്രതികളുടെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ അറിയിപ്പു ജയില്‍ അധികൃതര്‍ക്കു ലഭിച്ചതോടെ ഇവരുടെ വധശിക്ഷ ഉറപ്പായി. അറിയിപ്പു ലഭിച്ച് ഏഴാമത്തെ പ്രവൃത്തി ദിവസം വധശിക്ഷ നടപ്പാക്കണമെന്നാണു ചട്ടം. ഇവരെ പാര്‍പ്പിച്ചിട്ടുള്ള വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുപ്രണ്ടന്‍റിനാണു കത്തു ലഭിച്ചത്. ഓഗസ്റ്റ് 11നാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പു ഗവര്‍ണര്‍ വഴി ഇന്നാണു ലഭിച്ചത്.
2000ല്‍ വിചാരണ കോടതിയുടെ വധശിക്ഷാ വിധി സുപ്രീംകോടതി ശരിവച്ചിരുന്നു. എന്നാല്‍ നാലാം പ്രതി നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. എല്‍ടിടിഇ പ്രവര്‍ത്തകരായ നാലുപേരും ചേര്‍ന്നാണു രാജീവ് വധത്തിനു പദ്ധതി തയാറാക്കിയത്. 1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോര: രാഹുല്‍ ഗാന്ധി
Next »Next Page » അന്ന ഹസാരെ നിരാഹാരം അവസാനിപ്പിച്ചു »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine