ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പരാതി ക്കാര്‍ സമര്‍ പ്പിച്ച രേഖ കള്‍ മോഷ്ടിച്ചത് എന്നും ഇത് തെളി വായി പരി ഗണി ക്കരുത് എന്നു മുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. മാത്രമല്ല പുന: പരി ശോധന ഹര്‍ജി യോ ടൊപ്പം പുറത്തു വന്ന രേഖകളും പരിശോധി ക്കും എന്നും സുപ്രീം കോടതി.
റഫാൽ ഇടപാടിൽ പ്രതിരോധ രേഖകൾ തെളിവ് ആയി എടുക്കു വാന്‍ കഴി യില്ല എന്ന കേന്ദ്ര സർക്കാർ വാദ ത്തി നു ഇതു വലിയ തിരിച്ചടി ആയി.
ചോര്‍ത്തിയ രേഖ കള്‍ പരിഗണി ക്കാം എന്ന് ഉത്തരവ് ഇറക്കിയത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആദ്ധ്യക്ഷം വഹിച്ച ബെഞ്ച് ആണ്. പ്രതിരോധ മന്ത്രാ ലയ ത്തില്‍ നിന്നു ചോര്‍ത്തി യ രേഖ കള്‍ സ്വീകരി ക്കരുത് എന്നാ യി രുന്നു കേന്ദ്ര സര്‍ക്കാരി ന്റെ വാദം.
എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ല എന്നും അവ നേരത്തേ തന്നെ പ്രസിദ്ധീ കരിക്ക പ്പെട്ടവ ആണ് എന്നും ഹര്‍ജി ക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദി ച്ചു.
റഫാൽ കേസിൽ പ്രധാന മന്ത്രി യുടെ ഓഫീസ്‍ ഇടപെട്ടു എന്നാണ് മുഖ്യ വെളി പ്പെടു ത്തൽ. മൂന്നു രേഖ കളാണ് ഇതിനു തെളിവായി സമർപ്പിച്ചത്.