നോട്ടു നിരോധനം കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി : അരുണ്‍ ഷൂരി

October 4th, 2017

banned-rupee-note-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കള്ള പ്പണം വെളു പ്പിക്കൽ പദ്ധതി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ നോട്ട് നിരോധനം എന്ന് ബി. ജെ. പി. നേതാ വും മുൻ കേന്ദ്ര മന്ത്രി യും മുതിർന്ന മാധ്യമ പ്രവർ ത്ത കനു മായ അരുൺ ഷൂരി. സര്‍ക്കാര്‍ വിഡ്ഢിത്തമാണ് ചെയ്തത്. കള്ളപ്പണം ഉണ്ടാ യിരുന്ന വര്‍ക്ക് അതു വെളു പ്പി ക്കുവാന്‍ കഴി ഞ്ഞു.

നോട്ട് അസാധുവാക്കല്‍ വിഷയ ത്തില്‍ മുന്‍ ധന കാര്യ മന്ത്രി യശ്വന്ത് സിന്‍ഹ യുടെ വിമർശന ത്തിനു പിന്നാലെ യാണ് അരുണ്‍ ഷൂരി യുടെ യും പ്രതികരണം. രാജ്യം ഇന്നു നേരിടുന്ന സാമ്പ ത്തിക മാന്ദ്യ ത്തിന് കാരണം നോട്ട് അസാധു വാക്കല്‍ പദ്ധതി യും തുടർന്നു നടപ്പിലാ ക്കിയ ചരക്കു സേവന നികുതി (ജി. എസ്.ടി.) യും ആണെന്ന് അരുൺ ഷൂരി ആരോപിച്ചു.

വളരെ പ്രധാന പ്പെട്ട നികുതി പരിഷ്കാരം ഏറ്റവും മോശ മായ രീതി യിലാണ് നടപ്പി ലാക്കി യത്. മൂന്ന് മാസ ത്തിനിടെ ഏഴ് തവണ യാണ് ജി. എസ്. ടി. നിയമ ങ്ങൾ ഭേദഗതി ചെയ്തത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കടുത്ത പ്രതി സന്ധി യില്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ അവ കാശ പ്പെടു ന്നതു പോലെ എളുപ്പ ത്തില്‍ അത് കര കയറു കയില്ല എന്നും അരുണ്‍ ഷൂരി അഭിപ്രായ പ്പെട്ടു.

നോട്ട് അസാധുവാക്കല്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യ ത്തിന് സാദ്ധ്യത ഉണ്ടാക്കും എന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി യും മുന്നറി യിപ്പു നല്‍കി യിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ​ക്​​സൈ​സ്​ തീ​രു​വ യില്‍ ഇ​ള​വ്​ : പെ​ട്രോ​ളി​നും ഡീ​സ​ലി​നും വില കുറയും

October 4th, 2017

oil-price-ePathram
ന്യൂഡൽഹി : പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഒക്ടോബർ 4 ബുധനാഴ്ച മുതല്‍ എക്സൈസ് തീരുവയിലെ ഇളവ് പ്രാബല്യ ത്തില്‍ വന്നു.

രണ്ടു രൂപ അടിസ്ഥാന തീരുവ കുറച്ചതു വഴി നടപ്പു വർഷം സർക്കാറിന് 13, 000 കോടി രൂപ യുടെ വരുമാ നനഷ്ടം ഉണ്ടാകും എന്നും അധികൃതർ അറിയിച്ചു. അതാ യത് ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാന നഷ്ടം 26,000 കോടി വരും.

സെപ്റ്റംബര്‍ ഒന്നിനും 25 നും ഇടയ്ക്ക് രാജ്യാന്തര വിപണി യിലെ അസംസ്‌കൃത എണ്ണ വില 12 ശതമാനം വര്‍ദ്ധി ച്ചിരുന്നു. രാജ്യാന്തര വിപ ണി യിലെ എണ്ണ വില യുടെ അടി സ്ഥാന ത്തിലാണ് രാജ്യത്തെ പൊതു മേഖലാ എണ്ണ ക്കമ്പനി കള്‍ പ്രതി ദിനം ഇന്ധന വില നിശ്ചയി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോട്ടുകള്‍ മാറ്റി എടുക്കുവാന്‍ പ്രവാസി കള്‍ക്ക് ഇനി അവസരമില്ല : സുഷമാ സ്വരാജ്

September 28th, 2017

banned-rupee-note-ePathram
ന്യൂയോര്‍ക്ക് : കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500,1000 രൂപ യുടെ നോട്ടു കൾ മാറ്റി എടുക്കു വാന്‍ പ്രവാസി ഇന്ത്യ ക്കാര്‍ക്കും ഇന്ത്യന്‍ വംശ ജര്‍ക്കും ഇനി അവസരം നല്‍കില്ല എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

അസാധു നോട്ടുകള്‍ മാറ്റി എടുക്കുവാനായി പ്രവാസി ഇന്ത്യ ക്കാര്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കി യിരുന്നു. എന്നാല്‍ വിദേശ പൗരത്വ മുള്ള ഇന്ത്യന്‍ വംശ ജര്‍ക്ക് ഇതിനുള്ള അവ സരം നല്‍കി യിരുന്നില്ല.

അസാധു നോട്ടുകള്‍ മാറ്റി വാങ്ങാനോ അക്കൗ ണ്ടു കളില്‍ നിക്ഷേപി ക്കുവാനോ ഇനി ആര്‍ക്കും അവസരം നല്‍കുകയില്ലാ എന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈ സേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജി. ഒ. പി. ഐ. ഒ.) പ്രതിനിധി കളു മായി നടത്തിയ കൂടി ക്കാഴ്ച യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എല്ലാവര്‍ക്കും വൈദ്യുതി : പ്രധാന മന്ത്രി യുടെ ‘സൗഭാഗ്യ പദ്ധതി’ പ്രഖ്യാപിച്ചു

September 25th, 2017

narendra modi-epathram
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ വീടുകളിലും 2019 മാർച്ച് 31 നുള്ളില്‍ വൈദ്യുതി ലഭ്യമാക്കും എന്ന് പ്രധാന മന്ത്രി. എല്ലാ വീട്ടുകാര്‍ക്കും വൈദ്യുതി ഉറപ്പു വരു ത്തുന്ന ‘സൗഭാഗ്യ പദ്ധതി’ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചത് ബി. ജെ. പി. ദേശീയ നിര്‍വ്വാ ഹക സമിതി സമാ പന യോഗ ത്തി ലാണ്.

സൗഭാഗ്യ യോജന, ദീൻ ദയാൽ ഊർജ്ജ ഭവൻ എന്നിവ യുടെ ഉദ്ഘാടനത്തോട് അനു ബന്ധി ച്ചാണ് ഈ പ്രഖ്യാ പനം ഉണ്ടായത്.

ബി. പി. എൽ. കാർഡ് ഉടമകൾക്ക് സൗജന്യ മായി വൈദ്യുതി നൽകും. ഗ്രാമപ്രദേശ ങ്ങളിലെ എല്ലാ വീടു കളി ലും ഈ വര്‍ഷം അവസാന ത്തോടെ വൈദ്യുതീ കരണം പൂര്‍ത്തി യാക്കുക യാണ് ലക്ഷ്യം എന്നും വീടു കള്‍ വൈദ്യുതീ കരി ക്കുന്ന തിന് 16,320 കോടി രൂപ ചെലവു വരും എന്നും പ്രധാന മന്ത്രി വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം

September 18th, 2017

sindhu_epathram

സോൾ : കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ ജപ്പാന്റെ ഒകാഹുരയെ തകർത്ത് സിന്ധു സ്വർണ്ണം നേടി. ആവേശകരമായ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഒകാഹുര സിന്ധുവിനെ തോൽപ്പിച്ചിരുന്നു.

കൊറിയൻ ഓപ്പൺ സീരീസിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി സിന്ധു മാറി. സിന്ധുവിനെ ഈ വർഷത്തെ മൂന്നാമത്തെ കിരീടമാണിത്. ഒരു മണിക്കൂറും 23 മിനുട്ടും നീണ്ടുനിന്ന തീപാറുന്ന പോരാട്ടമാണ് സിന്ധു കാഴ്ച വെച്ചത്. ലോക ചാമ്പ്യൻഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരമാണിത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി കളുടെ വിവാഹ രജിസ്​ട്രേഷന്​ ആധാർ നിർബന്ധമാക്കും
Next »Next Page » എല്ലാവര്‍ക്കും വൈദ്യുതി : പ്രധാന മന്ത്രി യുടെ ‘സൗഭാഗ്യ പദ്ധതി’ പ്രഖ്യാപിച്ചു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine