നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു

September 7th, 2017

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : പ്രതിരോധ വകുപ്പു മന്ത്രി യായി നിര്‍മ്മലാ സീതാ രാമന്‍ അധികാരം ഏറ്റു. വ്യാഴാഴ്ച രാവിലെ യാണ് മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യില്‍ നിന്നും അധി കാരം ഏറ്റെ ടുത്തത്.

തന്റെ പ്രവര്‍ത്ത നങ്ങളില്‍ പ്രഥമ പരി ഗണന ഇന്ത്യന്‍ സായുധ സേനക്ക് ആയിരിക്കും എന്നും സൈനി കരു ടെയും അവരുടെ കുടുംബ ത്തിന്റെ യും ക്ഷേമ ത്തിനും പ്രത്യേക പരിഗണ നല്‍കും എന്നു മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ ഉറപ്പു നല്‍കി.

ഏറ്റവും ആധുനിക മായ ഉപകര ണങ്ങള്‍ സൈനി കര്‍ക്ക് നല്‍കും. സൈന്യവും പ്രതിരോധ മന്ത്രാല യവു മായി ബന്ധ പ്പെട്ട് ദീര്‍ഘ കാല മായി പരി ഹരി ക്കാതെ കിട ക്കുന്ന പ്രശ്‌ന ങ്ങള്‍ പ്രധാന മന്ത്രി ഉള്‍പ്പെടെ യുള്ള വരു മായി ചര്‍ച്ച നടത്തി പരിഹാരം കാണുവാന്‍ ശ്രമിക്കും എന്നും നിര്‍മ്മല സീതാ രാമന്‍ പറഞ്ഞു.

നരേന്ദ്ര മോഡി മന്ത്രി സഭ യിൽ വാണിജ്യ-വ്യവസായ വകുപ്പിന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രിയാ യി 2014 ല്‍ ചുമതല യേറ്റി രുന്ന നിര്‍മ്മലാ സീതാരാമന്ന് അപ്രതീ ക്ഷിത മായാണ് മന്ത്രി സഭാ പുനസ്സംഘ ടന യില്‍ പ്രതി രോധ മന്ത്രി സ്ഥാനം ലഭിച്ചത്.

ഇന്ദിരാ ഗാന്ധി ക്കു ശേഷം പ്രതിരോധ വകുപ്പ് ഭരിക്കുന്ന ആദ്യ വനിത യായി മാറി ഇവര്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

September 6th, 2017

activist-gauri-lankesh-ePathram
ബെംഗളൂരു : മുതിർന്ന മാധ്യമ പ്രവർത്ത കയും എഴു ത്തു കാരി യുമായ ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ചു.

സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാത്രി എട്ടു മണി യോടെ യാണ് ബാംഗളൂരു വിലെ രാജ രാജേ ശ്വരി നഗറി ലുള്ള വീടിന് മുന്നില്‍ ഗൗരി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

മാധ്യമ പ്രവർ ത്തകനും എഴുത്തു കാരനുമായ പി. ലങ്കേഷിന്റെ മകളാണ് ‘ഗൗരി ലങ്കേഷ് പത്രികെ’ യുടെ എഡിറ്റര്‍ ആയ ഗൗരി.

തീവ്ര ഹിന്ദു വര്‍ഗ്ഗീയ രാഷ്ട്രീയ ത്തിന് എതിരെ ശക്ത മായ നിലപാട് എടുത്ത ഗൗരി ബി. ജെ. പി., ആർ. എസ്. എസ്., സംഘ പരിവാര്‍ പ്രവർത്തകരുടെ ശത്രു നിരയി ലായി രുന്നു. കല്‍ ബുര്‍ഗി വധ ക്കേസില്‍ സംഘ പരി വാര്‍ വിമര്‍ ശന ത്തില്‍ മുന്‍ നിര യില്‍ നിന്ന ഇവർ നരേന്ദ്ര മോഡി യുടെ കടുത്ത വിമര്‍ശക കൂടി യായി രുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു

September 4th, 2017

Alphons_epathram
ന്യൂഡല്‍ഹി : ടൂറിസം വകുപ്പി ന്റെ സ്വതന്ത്ര ചുമതല യുള്ള സഹ മന്ത്രി യായി അല്‍ഫോണ്‍സ് കണ്ണ ന്താനം ചുമതല യേറ്റു. ഇലക്ട്രോ ണിക്‌സ് – ഐ. ടി. വകുപ്പില്‍ സഹ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.

കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയധികം പ്രാധാന്യ മുള്ള ചുമത ലകള്‍ ലഭിക്കുക എന്നത് അവി ശ്വസ നീയമാണ്. ടൂറിസം മന്ത്രാലയ ത്തിന് അനന്ത സാദ്ധ്യതകള്‍ ആണുള്ളത്.

വളരെ വലിയ ഒരു ഉത്തര വാദി ത്വ മാണ് തന്നെ ഏല്‍പ്പി ച്ചിട്ടുള്ളത് എന്നും ചുമതല യേറ്റ ശേഷം അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുതിയ 200 രൂപ നോട്ടുകള്‍ എ. ടി. എം. മെഷീനു കളില്‍ ഉടനെ ലഭ്യമാവുകയില്ല

August 29th, 2017

new-indian-200-rupee-note-25-08-2017-ePathram

ന്യൂഡല്‍ഹി : ഇക്കഴിഞ്ഞ ദിവസം ആര്‍. ബി. ഐ. പുറ ത്തിറ ക്കിയ 200 രൂപയുടെ നോട്ടുകള്‍ ഉടനെ ഒന്നും എ. ടി. എം. മെഷീനു കളില്‍ ലഭ്യമാവു കയില്ല

rbi-release-new-200-indian-rupee-ePathram

നിലവിലുള്ള മറ്റു നോട്ടുകളെ അപേ ക്ഷിച്ച് പുതിയ 200 രൂപ നോട്ടു കളുടെ നീള ത്തിൽ വ്യത്യാ സം ഉള്ളതി നാൽ എ. ടി. എം. മെഷീ നു കൾ പുതിയ നോട്ടുകള്‍ നിറക്കു വാനു ള്ള കസെറ്റുകൾ സജ്ജീകരി ക്കേണ്ട തായി വരും.

ഓരോ വിഭാഗം നോട്ടു കൾക്കും വേണ്ടി മൂന്നു മുതൽ നാലു വരെ കസെറ്റു കളാണ് നില വിലെ എ. ടി. എം. മെഷീനു കളിൽ ഉള്ളത്. രണ്ടു ലക്ഷത്തില്‍ പരം എ. ടി. എമ്മു കൾ രാജ്യ ത്തുണ്ട് എന്ന് കണക്കുകള്‍ പറ യുന്നു. ഓരോ മെഷീനു കളി ലും പുതിയ കസെറ്റ് ഒരുക്കി യാല്‍ മാത്രമേ 200 രൂപ നോട്ടു കൾ നിറക്കുവാന്‍ കഴിയൂ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കൽ ഫീസ്​ പതിനൊന്ന്​ ലക്ഷം : സുപ്രീം കോടതി

August 28th, 2017

supremecourt-epathram
ന്യൂഡൽഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡി ക്കൽ കോ ളേ ജു കളിൽ ഫീസ് പതിനൊന്ന് ലക്ഷ മാക്കി ഉയർത്തി സുപ്രീം കോടതി ഉത്തരവ്. മുഴു വന്‍ സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലും 11 ലക്ഷം രൂപ ഫീസ് വാങ്ങാം എന്നാണ് സുപ്രീം കോടതി യുടെ ഉത്തരവ്.

അഞ്ചു ലക്ഷം രൂപ ഫീസ്സായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി യായോ പണ മായോ നല്‍കണം. ഈ പണം സൂക്ഷിക്കുവാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണം എന്നും കോടതി മാനേജ്‌മെന്റു കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രവേശനം നേടി രണ്ടാഴ്ചക്കുള്ളിൽ ബാങ്ക് ഗ്യാരൻറി നൽകണം എന്നും മൂന്നാം ഘട്ട അലോട്ട് മെന്റ് ആഗസ്റ്റ് 31 നുള്ളില്‍ പൂർത്തി യാക്കണം എന്നും കോടതി ഉത്തര വിട്ടു.

സ്വാശ്രയ കേസിൽ കേരള ത്തിന്റെ പുനഃ പരി ശോധനാ ഹർജി കോടതി തള്ളി യതോടെ ഈ വിധി സംസ്ഥാന സർക്കാ രിനു കനത്ത തിരി ച്ചടി യായി മാറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍
Next »Next Page » പുതിയ 200 രൂപ നോട്ടുകള്‍ എ. ടി. എം. മെഷീനു കളില്‍ ഉടനെ ലഭ്യമാവുകയില്ല »



  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine