എല്ലാവര്‍ക്കും വൈദ്യുതി : പ്രധാന മന്ത്രി യുടെ ‘സൗഭാഗ്യ പദ്ധതി’ പ്രഖ്യാപിച്ചു

September 25th, 2017

narendra modi-epathram
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ വീടുകളിലും 2019 മാർച്ച് 31 നുള്ളില്‍ വൈദ്യുതി ലഭ്യമാക്കും എന്ന് പ്രധാന മന്ത്രി. എല്ലാ വീട്ടുകാര്‍ക്കും വൈദ്യുതി ഉറപ്പു വരു ത്തുന്ന ‘സൗഭാഗ്യ പദ്ധതി’ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചത് ബി. ജെ. പി. ദേശീയ നിര്‍വ്വാ ഹക സമിതി സമാ പന യോഗ ത്തി ലാണ്.

സൗഭാഗ്യ യോജന, ദീൻ ദയാൽ ഊർജ്ജ ഭവൻ എന്നിവ യുടെ ഉദ്ഘാടനത്തോട് അനു ബന്ധി ച്ചാണ് ഈ പ്രഖ്യാ പനം ഉണ്ടായത്.

ബി. പി. എൽ. കാർഡ് ഉടമകൾക്ക് സൗജന്യ മായി വൈദ്യുതി നൽകും. ഗ്രാമപ്രദേശ ങ്ങളിലെ എല്ലാ വീടു കളി ലും ഈ വര്‍ഷം അവസാന ത്തോടെ വൈദ്യുതീ കരണം പൂര്‍ത്തി യാക്കുക യാണ് ലക്ഷ്യം എന്നും വീടു കള്‍ വൈദ്യുതീ കരി ക്കുന്ന തിന് 16,320 കോടി രൂപ ചെലവു വരും എന്നും പ്രധാന മന്ത്രി വ്യക്ത മാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം

September 18th, 2017

sindhu_epathram

സോൾ : കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ ജപ്പാന്റെ ഒകാഹുരയെ തകർത്ത് സിന്ധു സ്വർണ്ണം നേടി. ആവേശകരമായ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഒകാഹുര സിന്ധുവിനെ തോൽപ്പിച്ചിരുന്നു.

കൊറിയൻ ഓപ്പൺ സീരീസിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി സിന്ധു മാറി. സിന്ധുവിനെ ഈ വർഷത്തെ മൂന്നാമത്തെ കിരീടമാണിത്. ഒരു മണിക്കൂറും 23 മിനുട്ടും നീണ്ടുനിന്ന തീപാറുന്ന പോരാട്ടമാണ് സിന്ധു കാഴ്ച വെച്ചത്. ലോക ചാമ്പ്യൻഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരമാണിത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി കളുടെ വിവാഹ രജിസ്​ട്രേഷന്​ ആധാർ നിർബന്ധമാക്കും

September 14th, 2017

marriage-ePathram
ന്യൂഡൽഹി : വിദേശ ഇന്ത്യ ക്കാരുടെ വിവാഹ ങ്ങൾ ക്കും ആധാർ കാർഡ് നിർബന്ധം എന്ന് കേന്ദ്രം.

ഇന്ത്യയിൽ വെച്ച് വിവാഹം നടത്തി ഭാര്യയെ വിദേ ശത്ത് കൊണ്ടു പോകുന്ന പലരും പിന്നീട് സ്ത്രീ ധനം ആവശ്യ പ്പെട്ടും മറ്റും പീഡി പ്പിക്കുകയും അന്യായ മായി ബന്ധം വേർ  പ്പെടുത്തുകയും ചെയ്യുന്ന സംഭവ ങ്ങൾ വർദ്ധി ക്കുന്ന സാഹ ചര്യ ത്തിലാണ് പ്രവാസി വിവാഹം ആധാര്‍ വഴി റജിസ്റ്റര്‍ ചെയ്യു വാനുള്ള ശുപാര്‍ശ വിവിധ മന്ത്രാ ലയ ങ്ങളുടെ പ്രതി നിധി കള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശ കാര്യ മന്ത്രാലയ ത്തില്‍ സമര്‍പ്പി ച്ചതിന്റെ ഫല മായി ഇത്തരം ഒരു തീരു മാനം സര്‍ക്കാര്‍ കൈകൊണ്ടത്.

national-id-of-india-aadhaar-card-ePathram

വിദേശ ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ആധാർ കാര്‍ഡ് നിർബ്ബന്ധം ആക്കുന്നതു സംബന്ധിച്ച നിയമ നിര്‍മ്മാണ ത്തി നുള്ള ശ്രമ ത്തിലാണ്  ആധാറിന്‍റെ ചുമ തലയുള്ള യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍ഫോണ്‍സ് കണ്ണന്താനം നാളെ കേരളത്തില്‍

September 9th, 2017

Alphons_epathram

കൊച്ചി : കേന്ദ്ര ടൂറിസം- ഐ ടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ കേരളത്തിലെത്തും. മന്ത്രിയായതിനു ശേഷം ആദ്യമായാണ് കണ്ണന്താ‍നം കേരളത്തിലെത്തുന്നത്. രാവിലെ 9:30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വീകരിക്കും.

തിങ്കളാഴ്ച സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബി ജെ പി കമ്മിറ്റിയുടെ സ്വീകരണം ഉണ്ടാകും. 15 ന് ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ

September 7th, 2017

delhi-highcourt-bomb-blast-epathram
മുംബൈ : 1993 ല്‍ മുംബൈയിലെ 12 പ്രധാന കേന്ദ്ര ങ്ങളി ലായി രണ്ട് മണിക്കൂറി നിട യില്‍ നടന്ന സ്ഫോടന പര മ്പര ക്കേസില്‍ താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് റാഷിദ് ഖാന്‍ എന്നി വര്‍ക്ക് പ്രത്യേക ടാഡ കോടതി വധ ശിക്ഷ വിധിച്ചു.

അധോ ലോക കുറ്റ വാളി അബു സലീം, കരീമുല്ലാ ഖാന്‍ എന്നി വര്‍ക്കു ജീവ പര്യന്തം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും ടാഡ കോടതി വിധിച്ചു. മറ്റൊരു പ്രതി റിയാസ് അഹമ്മദ് സിദ്ദീഖിക്ക് 10 വർഷം തടവും വിധിച്ചു

ആസൂത്രിത മായ സ്ഫോടന പരമ്പര യില്‍ 257 പേര്‍ മരി ക്കു കയും 713 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും  27 കോടി രൂപ യുടെ നാശ നഷ്ടം സംഭവി ക്കുകയും ചെയ്തു എന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു
Next »Next Page » അല്‍ഫോണ്‍സ് കണ്ണന്താനം നാളെ കേരളത്തില്‍ »



  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine