ദില്ലി : ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലന്‍റിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് നരേന്ദ്രമോദി പറഞ്ഞു. വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനക്ക് ഏത്തിയവര്‍ക്ക് നേരെയാണ് ഇന്ന് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 49 പേര്‍ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ പൗരത്വമുള്ള ആളാണ് അക്രമി.