2 ജി സ്‌പെക്ട്രം: പി.എ.സി റിപ്പോര്‍ട്ട് സ്പീക്കര്‍ തിരിച്ചയച്ചു

June 15th, 2011

raja and pm-epathram

ന്യൂഡല്‍ഹി:2 ജി  സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പി.എ.സി തയ്യാറാക്കിയ 270 പേജുള്ള കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തിരിച്ചയച്ചു.  റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ക്ലീന്‍ചിറ്റു നല്‍കുകയും, എന്നാല്‍ സ്‌പെക്ട്രം ഇടപാടിനുമുമ്പ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈകിച്ചുവെന്നതാണ്  പ്രധാനമന്ത്രിയുടെ ഒഫീസിനെതിരെയുള്ള  റിപ്പോര്‍ട്ടിലെ ആരോപണം.  21 പേരില്‍  11 അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഏറെ അഭിപ്രായ വ്യതാസങ്ങള്‍ക്കിടയിലും അന്വേഷണത്തിന്‍റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ചയാണ് ലോക്‌സഭാ സ്പീക്കറിനു സമര്‍പ്പിച്ചു. ജോഷി ഇറങ്ങിപ്പോയ പി.എ.സി. യോഗത്തില്‍ അദ്ദേഹത്തിന്‍റ കരട് റിപ്പോര്‍ട്ട്, പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് തള്ളിയെന്ന യു.പി.എ. അംഗങ്ങളുടെ വാദം അവഗണിച്ചാണ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയത്. നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച പി.എ.സി.യുടെ അവസാനയോഗത്തിനുശേഷം പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് ജോഷി തന്ത്രപരമായി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 9th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ: എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വ്യക്‌തമാക്കിയാണ്‌ ജഡ്‌ജി അജിത്‌ ഭാരിഹോക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്‌ . ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ്‌ ബല്‍വ, ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സി.ബി.ഐക്കു നോട്ടീസ്‌ അയച്ചു. കനിമൊഴിയുടെ മാതാവ്‌ രാജാത്തി അമ്മാളും ഡി.എം.കെ. നേതാവ്‌ ടി.ആര്‍. ബാലുവും കോടതിയില്‍ എത്തിയിരുന്നു.വിധി കേട്ടയുടനെ രാജാത്തി അമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 19 ദിവസമായി കനിമൊഴികഴിയുന്ന  ജയിലില്‍  ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും. സ്‌പെക്‌ട്രം ഇടപാടിലെ ഗൂഢാലോചനയില്‍ കനിമൊഴിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍ക്കസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി വിലക്ക്‌

April 18th, 2011

supremecourt-epathram

ന്യൂഡല്‍ഹി: സര്‍ക്കസ്‌ കമ്പനികള്‍ ഇനി കുട്ടികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് സുപ്രീംകോടതി അനുശാസിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമം 10 ആഴ്ചയ്ക്കകം നടപ്പിലാക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള കുട്ടികളുടെ ഭരണ ഘടനാ പരമായ മൌലിക അവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള ബാല വേലകള്‍. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കസ്സ് ട്രൂപ്പുകളില്‍ പരിശോധന നടത്തുവാനും കുട്ടികളെ രക്ഷപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ‌ നിര്‍ദേശം കൊടുക്കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

രക്ഷപ്പെടുത്തുന്ന കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ അയയ്ക്കുവാനും, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുവാനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇത് ജനങ്ങളുടെ വിജയം : അണ്ണാ ഹസാരെ

April 9th, 2011

anna-hazare-epathram
ന്യൂഡല്‍ഹി : കര്‍ശനമായ അഴിമതി വിരുദ്ധ നിയമം ജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന ആവശ്യവുമായി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ പ്രമുഖ ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 10 മണിക്ക് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കും എന്നാണ് ഇന്നലെ എടുത്ത തീരുമാനം.

സര്‍ക്കാര്‍ പ്രതിനിധികളായ കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി, ടെലികോം മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ എന്നിവരുമായി ഹസാരെയുടെ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരുമായ കിരണ്‍ ബേദി, സ്വാമി അഗ്നിവേശ്, അരവിന്ദ്‌ കെജ്രിവാള്‍ എന്നിവര്‍ ഇന്നലെ രാത്രി നടത്തിയ അവസാന വട്ട സന്ധി സംഭാഷണത്തെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണ്ണാ ഹസാരെയുടെ വാക്കുകള്‍ രാജ്യത്തെ മദ്ധ്യ വര്‍ഗ്ഗത്തെ അഴിമതിയ്ക്കെതിരെ പോരാടാനുള്ള സമരാവേശം കൊണ്ട് ആവേശ ഭരിതരാക്കിയിരുന്നു. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും എല്ലാം ഹസാരേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ ഈ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഹസാരെയുടെ സമരത്തിന്‌ ലഭിച്ച പിന്തുണയുടെ പ്രവാഹം ഈ സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഇടയാക്കി.

രാജ്യമെമ്പാടും നിന്ന് ഹസാരേയ്ക്ക് പിന്തുണയുമായി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങള്‍ ഒന്നടങ്കം എത്തിയത് സര്‍ക്കാരിനെ ആശങ്കയില്‍ ആക്കിയിരുന്നു. ഹസാരേയ്ക്ക് വ്യാഴാഴ്ച രാത്രി സോണിയ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചത്‌ ഈ സാഹചര്യത്തിലാണ്.

വെള്ളിയാഴ്ച രാത്രി പതിനായിര ക്കണക്കിന് ആളുകള്‍ ജന്തര്‍ മന്തറിനു സമീപം ഒത്തുകൂടി ബോളിവുഡ്‌ സിനിമയായ ഷാറൂഖ് ഖാന്‍ അഭിനയിച്ച (മൈ നെയിം ഈസ്‌ ഖാന്‍” എന്ന സിനിമയിലൂടെ പ്രശസ്തമായ അമേരിക്കന്‍ ജനകീയ മുന്നേറ്റത്തിന്റെ പ്രതീകമായ “വീ ഷാല്‍ ഒവര്‍കം” (We shall overcome) എന്ന ഗാനം ആലപിച്ചു.

അവസാന വട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ബില്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും സര്‍ക്കാരിനും പൊതു സമൂഹത്തിനും എങ്ങനെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം വിശദീകരിച്ച നിയമ മന്ത്രി കപില്‍ സിബില്‍ പറഞ്ഞത്‌.

ഇത് ജനങ്ങളുടെ വിജയമാണ് എന്നാണ് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച കാര്യം ജനങ്ങളോട് അറിയിച്ചു കൊണ്ട് അണ്ണാ ഹസാരെ പ്രതികരിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്

April 7th, 2011

ANNA_Hazare-epathram

ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സത്യഗ്രഹസമരം കേന്ദ്ര സര്‍ക്കാരിനെ വലയ്ക്കുന്നു. ഇന്നലെ ജന്തര്‍ മന്തറില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങള്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ഹസാരെയുടെ നിശിതവിമര്‍ശനത്തിന്‌ ഇരയായ കൃഷിമന്ത്രി ശരദ്‌പവാര്‍ അഴിമതിവിരുദ്ധ ബില്‍ പരിശോധിക്കുന്ന മന്ത്രിസഭാ സമിതിയില്‍നിന്നു രാജി പ്രഖ്യാപിച്ചു. അതുകൊണ്ടായില്ലെന്നും പവാര്‍ മന്ത്രിസ്‌ഥാനം ഒഴിയുകയാണു വേണ്ടതെന്നുമാണ്‌ ഹസാരെ പ്രതികരിച്ചത്‌.

നിരാഹാരം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന തള്ളി ഹസാരെയുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വന്നതോടെ പ്രധാന മന്ത്രി ഇന്നലെ മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളുമായി പ്രശ്‌നം ചര്‍ച്ച ചെയ്‌തു. എന്നാല്‍ സമരം രാഷ്ട്രീയവല്ക്കരിക്കാന്‍ ശ്രമിച്ച ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാലയെയും ഭാരതീയ ജനശക്തി നേതാവ് ഉമാഭാരതിയെയും അനുയായികള്‍ വേദിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഗാന്ധിയന്‍ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഹസാരെയെ അനുനയിപ്പിക്കാന്‍ മന്ത്രിസഭയിലെ പ്രമുഖരെ നിയോഗിക്കാനും ആലോചനയുണ്ട്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

44 of 471020434445»|

« Previous Page« Previous « ചിദംബരം രാജി വെയ്ക്കണം: വി. എസ്. അച്യുതാനന്ദന്‍
Next »Next Page » ജയില്‍ നിറയ്ക്കാന്‍ അണ്ണാ ഹസാരെയുടെ ആഹ്വാനം »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine