കൊല്‍ക്കത്ത : രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കു വാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയും തൃണ മൂല്‍ കോണ്‍ഗ്രസ്സ് നേതാവു മായ മമതാ ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര ങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറു കള്‍ ഉപയോഗിക്കണം.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ മുന്‍പ് വോട്ടിംഗ് യന്ത്ര ങ്ങള്‍ ഉപ യോഗി ച്ചിരുന്നു. പിന്നീട് അവര്‍ അതു നിറുത്തി ബാലറ്റി ലേക്ക് മടങ്ങി. ഇ. വി. എം. മെഷ്യനു കള്‍ ഒഴിവാക്കി എന്തു കൊണ്ട് നമുക്ക് ബാലറ്റ് പേപ്പറു കള്‍ തിരികെ കൊണ്ടു വന്നു കൂടാ എന്നും അവര്‍ ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ കള്ള പ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷി ക്കുന്ന തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നില നിര്‍ത്തുന്നതിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണം അത്യാവശ്യമാണ്.
തെരഞ്ഞെടുപ്പ് സം വിധാനങ്ങള്‍ പരിഷ്കരി ക്കണം എന്ന് 1995 മുതല്‍ താന്‍ ആവശ്യ പ്പെടു ന്നതാണ് എന്നും അവർ ഓർമ്മിപ്പിച്ചു.