ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു . രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റ നന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജല്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു.
തുടര്‍ച്ച യായി മൂന്നാമതു തവണയാണ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി യായി അധികാര ത്തില്‍ എത്തുന്നത്. സത്യ പ്രതിജ്ഞാ ചടങ്ങില്‍ സംബന്ധി ക്കുവാന്‍ രാംലീല മൈതാന ത്തി ലേക്ക് എത്തുവാൻ ട്വിറ്ററിലൂടെ കെജ്രി വാള്‍ ആവശ്യപ്പെട്ടിരുന്നു.
आज तीसरी बार दिल्ली के CM की शपथ लूंगा। अपने बेटे को आशीर्वाद देने रामलीला मैदान जरूर आइएगा।pic.twitter.com/98k4WHTOYB
— Arvind Kejriwal (@ArvindKejriwal) February 16, 2020
കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേ ന്ദ്ര ഗൗതം എന്നി വര്‍ മന്ത്രി മാരായും സത്യ പ്രതിജ്ഞ ചെയ്തു.
അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, സ്‌കൂളു കളിലെ പ്യൂണ്‍ മാര്‍, ബൈക്ക് ആംബുലന്‍സ് ഡ്രൈവര്‍ മാര്‍, ഓട്ടോറിക്ഷ, ബസ്സ്, മെട്രോ ഡ്രൈവര്‍മാര്‍, അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാം ഗങ്ങള്‍, ശുചീ കരണ തൊഴി ലാളികള്‍, തുടങ്ങിയ വിഭാഗ ങ്ങളില്‍ നിന്നുള്ള വരാണ് കെജ്രിവാളി നൊപ്പം വേദി പങ്കിട്ടത്.