നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 6th, 2013

ന്യൂഡെല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാ‍നമന്ത്രി മന്‍‌മോഹന്‍സിങ്ങുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹായം വാഗ്ദാനം ചെയ്തതായതായും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രധനമന്ത്രി ഇടപെടമെന്ന് അഭ്യര്‍ഥിച്ചതായും മോഡി മാധ്യമങ്ങളോട് പറഞ്ഞു. സ്പില്‍‌വേ നിര്‍മ്മാണം, ഡാം സൈറ്റില്‍ പാലം കമാനം എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്. ശ്രീരാം കോളേജ് ഓഫ് കോമേഴ്സില്‍ നടക്കുന്ന ഒരു സെമിനാറില്‍ ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ നരേന്ദ്ര മോഡി സംസാരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ എം.എ ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു

January 20th, 2013

ബാംഗ്ലൂര്‍: പ്രകോപനപരമായ പ്രസംഗം നടത്തി എന്ന് ആരൊപിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ.ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണ്ണാടകത്തിലെ കുക്കെ സുബ്രമണ്യക്ഷേത്രത്തിലെ മാട സ്നാന എന്ന ആചാരത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 26 നു സി.പി.എം നടത്തിയ സമരത്തില്‍ ബേബി പ്രസംഗിച്ചിരുന്നു. ബ്രാഹ്മണരുടെ ഉച്ചിഷ്ഠത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ കിടന്ന് ഉരുളുന്ന ആചാരമാണ് മാട സ്നാന. മാടസ്നാന ചെയ്താല്‍ ഐശ്വര്യം ഉണ്ടകും എന്നൊരു സങ്കല്പം ചിലര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത് അനാചാരമാണെന്നും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സമരം ഉദ്‌ഘാടനം ചെയ്തത് എം.എ.ബേബിയായിരുന്നു. ഈ പ്രസംഗം പ്രകോപന പരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായിരുന്നു എന്നാണ് കര്‍ണ്ണാടക പോലീസിന്റെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍.എസ്.എസ് തീവ്രവാദം വളത്തുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ

January 20th, 2013

ജയ്‌പൂര്‍: ആര്‍.എസ്.എസ് രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ആര്‍.എസ്.എസിനെതിരെ ഉള്ള ഷിന്‍ഡെയുടെ പരാമര്‍ശം. ഹിന്ദു തീവ്രവാദം വളര്‍ത്തുന്നതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലന ക്യാമ്പ്യുകള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംത്ധോധ, മെക്ക മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങളുടെ പുറകില്‍ ആര്‍.എസ്.എസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ഷിന്‍ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ പാക്കിസ്ഥാനെ ശാസിക്കേണ്ടതിനു പകരം ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തുവാനാണ് ഷിന്‍ഡേ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഷിന്‍ഡേ നടത്തിയ പ്രസ്ഥാവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡീസൽ വില ഇന്ന് മുതൽ വർദ്ധിക്കും

January 18th, 2013

petroleum-money-epathram

ന്യൂഡൽഹി : ഡീസൽ വിലയുടെ മേൽ സർക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റി പകരം എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന സർക്കാർ തീരുമാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം എണ്ണ കമ്പനികൾ യോഗം ചേർന്ന് വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. ഇന്ന് 50 പൈസ വർദ്ധിപ്പിക്കുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 50 പൈസ വീതം വർദ്ധിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. ഇതോടെ വർഷത്തിൽ ഡെസ്സൽ വില 6 രൂപ വർദ്ധിക്കും എന്ന് ഉറപ്പായി.

ഒരു ലിറ്റർ ഡെസ്സൽ വില്ക്കുമ്പോൾ 9.6 രൂപ നഷ്ടം എണ്ണ കമ്പനികൾ സഹിക്കുന്നു എന്നാണ് കമ്പനികളുടെ കണക്ക്. ഈ നഷ്ടം നികത്തും വരെ വില വർദ്ധനവ് തുടരാനാണ് സർക്കാർ വില നിർണ്ണയത്തിനുള്ള അവകാശം കമ്പനികൾക്ക് നൽകിയിരിക്കുന്നത് എന്നും സർക്കാർ നിയന്ത്രണം പൂർണ്ണമായി എടുത്തു കളഞ്ഞതല്ല എന്നുമാണ് സർക്കാർ നിലപാട്. ഡീസൽ വില നിയന്ത്രണം ഉപേക്ഷിക്കണം എന്ന കേൽക്കർ കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്ലി പറഞ്ഞത്.

അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. വില നിയന്ത്രണം ഒഴിവാക്കിയ പെട്രോളിന്റെ കാര്യത്തിൽ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ്‌ വന്നിട്ടില്ല.

manmohansingh-mukeshambani-epathramപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുകേഷ്‌ അംബാനിയോടൊപ്പം

മുകേഷ്‌ അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ മുൻപ് അടച്ചു പൂട്ടിയിട്ടുണ്ട്. പെട്രോളിന്റെ സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരുകയും ചെയ്തു. ഇതോടെ റിലയന്‍സിന്റെ പൂട്ടിയ പമ്പുകള്‍ വീണ്ടും തുറന്നു.

റിലയൻസിന്റെ അന്തിമ ലക്ഷ്യം ഇത് മാത്രമല്ല. പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോൾ‍, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.

സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ്‌ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക്

January 17th, 2013

ന്യൂഡെല്‍ഹി:ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കുവാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അന്താരാഷ്ട വിപണിയിലെ വിലനിലവാരം അനുസരിച്ചായിരിക്കും ഇനി ഇന്ത്യയില്‍ ഡീസലിന്റെ വില നിശ്ചയിക്കുക. വ്യാഴാച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമയബന്ധിതമായി ഡീസല്‍ വില വര്‍ദ്ധിപ്പിക്കുവാനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. വീടൊന്നിന് ഒമ്പത് പാചക വാതക സിലിണ്ടറുകള്‍ നല്‍കുവാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

2010-ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വിലയില്‍ 31 ശതമാനത്തോലം വിലവര്‍ദ്ധനവ് ഉണ്ടായി. 26 തവണ പെട്രോളിനു വിലവര്‍ദ്ധനവുണ്ടായി. ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം വന്‍ വില വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മരണാനന്തര ബഹുമതി യായി മലയാളി നഴ്‌സുമാര്‍ക്ക് ധീരതാ പുരസ്‌കാരം
Next »Next Page » മന്ത്രി ഡൽഹിയിലെ ബസിൽ »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine