വി. എം. സുധീരന്‍ കെ. പി. സി. സി. പ്രസിഡണ്ട്; വി. ഡി. സതീശന്‍ വൈസ് പ്രസിഡണ്ട്

February 10th, 2014

vm-sudheeran

ന്യൂഡെല്‍ഹി: കെ. പി. സി. സി. പ്രസിഡണ്ടായി വി. എം. സുധീരനേയും വൈസ് പ്രസിഡണ്ടായി വി. ഡി. സതീശന്‍ എം. എൽ. എ. യേയും എ. ഐ. സി. സി. നേതൃത്വം തെരഞ്ഞെടുത്തു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് കെ. പി. സി. സി. പ്രസിഡണ്ട് സ്ഥാനത്ത് ഒഴിവു വന്നത്. പുതിയ പ്രസിഡണ്ടായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്റേയും, വി. എം. സുധീരന്റേയും പേരുകളാണ് ഉയര്‍ന്നു വന്നിരുന്നത്. രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയും വി. എം. സുധീരന്‍ പ്രസിഡണ്ടാകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറി കടന്നാണ് ആദര്‍ശ പരിവേഷമുള്ള വി. എം. സുധീരനെ പ്രസിഡണ്ടാക്കാൻ ഹൈക്കമാന്റ് തീരുമാനം എടുത്തത്. പാര്‍ളമെന്റേറിയന്‍ എന്ന നിലയിലും കോണ്‍ഗ്രസ്സ് നേതാവെന്ന നിലയിലും മികച്ച പ്രതിച്ഛായയാണ് വി. ഡി. സതീശന് ഉള്ളത്. നിലവില്‍ എ. ഐ. സി. സി. സെക്രട്ടറിയുമാണ്.

സര്‍ക്കാരിനും പാര്‍ട്ടിക്കും നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടി വക്താവാണ് പ്രഖ്യാപിച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ടു പ്രതികരിക്കാമെന്ന് വി.എസ്.അച്ച്യുതാനന്ദന്‍

May 13th, 2013

ന്യൂഡെല്‍ഹി: പാര്‍ട്ടി തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ട് പ്രതികരിക്കാം എന്ന് വി.എസ്. തന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ പുറത്താക്കുവാനുള്ള സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതായാണ് അറിയുന്നതെന്നും അത് സ്ഥിതീകരിക്കേണ്ടത് ജനറല്‍ സെക്രട്ടറിയാണെന്നും വി.എസ് വ്യക്തമാക്കി. എ.സുരേഷ്, കെ.ബാലകൃഷ്ണന്‍, വി.കെ.ശശിധരന്‍ എന്നീ വിശ്വസ്ഥരെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരം പുറത്താക്കുവാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കേരളാ ഹൌസില്‍ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോളായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിച്ചത്. ഈ സമയം പാര്‍ട്ടി പുറത്താക്കുവാന്‍ തീരുമാനിച്ച സഹായി എ.സുരേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കുന്നതോടൊപ്പം വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്നും സംസ്ഥാന ഘടകം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വി.എസിനെതിരെ കടുത്ത നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കും എന്ന് കരുതുന്നവര്‍ കേന്ദ്ര നേതൃത്വത്തിലുണ്ട്. തല്‍ക്കാലം വി.എസിന്റെ വിശ്വസ്ഥരെ പുറത്താക്കിക്കൊണ്ട് സംസ്ഥാന നേതൃത്വത്തെ തൃപ്തിപ്പെടുത്തുക എന്ന നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തി. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.ഉന്നയിച്ച പരാതികള്‍ പരിശോധിക്കുവാന്‍ ആറംഗ സമിതിയേയും നിയോഗിച്ചു. പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ബി.വി.രാഘവലു, എ.കെ. പദ്മനാഭന്‍ എന്നിവരാണ് അംഗങ്ങള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസിന്റെ ചിറകരിഞ്ഞു; എ.സുരേഷ് അടക്കം മൂന്ന് സഹായികള്‍ പുറത്തേക്ക്

May 12th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാനുള്ള സംസ്ഥാന കമ്മറ്റി തീരുമാനം കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ ആണ് നടപടി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണമാണ് സി.പി.എം അംഗങ്ങളായ ഇവരെ പുറത്താക്കുവാന്‍ ഇടയാക്കിയത്. എന്നാല്‍ വി.എസ്.അച്ച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടിയൊന്നും ഇല്ല എന്നാണ് സൂചന. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം എന്ന് സംസ്ഥാന കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മറ്റിയില്‍ പി.കെ.ശ്രീമതി, കെ.കെ.ശൈലജ തുടങ്ങിയവര്‍ വി.എസിനെതിരെ നടപടിയെടുക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പി.കെ.ഗുരുദാസന്‍ നിഷ്പക്ഷമായ നിലപാട് എടുത്തു.

തന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്റെ ചിറകരിയുവാനാണ് ശ്രമമെന്ന് വി.എസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മൂന്നുപേരെയും പുറത്താക്കുന്നതിലൂടെ വി.എസിനെ വരുതിയില്‍ നിര്‍ത്തുവാന്‍ ആകും എന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.ഐസ്ക്രീം കേസുള്‍പ്പെടെ പല കേസുകളുടേയും നടത്തിപ്പിലും ജനകീയവിഷയങ്ങള്‍ വി.എസിന്റെ ശ്രദ്ധയില്‍ പെടുത്തി പോരാട്ടങ്ങള്‍ നടത്തുന്നതിലും ഈ മൂവര്‍ സംഘം ശക്തമായ പിന്തുണയാണ് വി.എസിനു നല്‍കി വന്നിരുന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തി വരുന്ന ആളാണ്.അവസാനം വരെ തന്റെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കുവാന്‍ വി.എസ് ശക്തമായി പോരാടിയെങ്കിലും ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും സംസ്ഥാന നേതൃത്വം തയ്യാറായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി.എസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പി.ബിയില്‍ സംസ്ഥാനഘടകം

May 10th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്ച്യുതാനന്ദന്‍ നിരന്തരം അച്ചടക്ക ലംഘനം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഔദ്യോഗിക പക്ഷം പോളിറ്റ് ബ്യൂറോയില്‍ ആവശ്യപ്പെട്ടതായി സൂചന. വി.എസ്. നിരന്തരം അച്ചടക്ക ലംഘനം നടത്തുകയാണെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സമിതിയുടെ പ്രമേയം പി.ബിയില്‍ അവതരിപ്പിച്ചു. വി.എസിനെ പ്രതിപക്ഷ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. പി.ബിയില്‍ ചര്‍ച്ച തുടരും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറോം ശര്‍മിളയുടെ സഹനസമരം അവസാനിപ്പിക്കാന്‍ ആന്റണി ഇടപെടണം : വി. എസ്.

March 7th, 2013

vs-achuthanandan

തിരുവനന്തപുരം: ഇറോം ശര്‍മിളയുടെ സഹന സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിക്ക് കത്തയച്ചു. പ്രത്യേകാധികാര നിയമം ജനാധിപത്യപരമായി പൊളിച്ചെഴുതാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും വി. എസ്. ആന്റണിക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഒരു കിരാത നിയമം പൊളിച്ചെഴുതണം എന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് നിരാഹാര സമരം ആരംഭിച്ച ഇറോം ശര്‍മ്മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന നിയമം തിരുത്തപ്പെടേണ്ടതാണ് എന്നും, നിയമ വ്യവസ്ഥകള്‍ക്ക് പുറത്ത് കാട്ട് നീതി നടപ്പാക്കാനുള്ള നിയമത്തെയും ബഹുമാനിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി. എസ്. പറഞ്ഞു.

ഇംഫാല്‍ താഴ്‌വരയില്‍ ബസ്സു കാത്തു നിന്ന പത്ത് ഗ്രാമീണരെ ഒരു പ്രകോപനവുമില്ലാതെ വെടി വെച്ചിടാന്‍ ആസാം റൈഫിൾസിലെ ജവാന്‍മാര്‍ക്ക് തുണയായ 1958 ലെ സായുധ സേനാ പ്രത്യേകാധികാര നിയമമാണത്. ഈ നിയമം ദുരുപയോഗപ്പെടുത്തി മണിപ്പൂരില്‍ നിരവധി വ്യാജ ഏറ്റുമുട്ടലുകളും അതിക്രമങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ആന്റണി അടിയന്തിരമായി ഇടപെട്ട് ഈ വിഷയത്തില്‍ ഇനിയെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

6 of 1156710»|

« Previous Page« Previous « ഇറോം ശർമ്മിളയ്ക്ക് എതിരെ ആത്മഹത്യാ ശ്രമത്തിന് കുറ്റപത്രം
Next »Next Page » ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തു »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine