വിവാഹ ആവശ്യം : പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ പുറത്തിറക്കി

November 22nd, 2016

banned-rupee-note-ePathram
ന്യൂ ദൽഹി : വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കില്‍ നിന്നും പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ പുറത്തിറക്കി.

പിൻവലിക്കുന്ന പണം ആർക്ക് കൈ മാറുന്നു എന്നും സ്വീക രിക്കുന്ന വ്യക്തിക്ക് ബാങ്ക് എക്കൗണ്ട് ഇല്ല എന്നും ബോദ്ധ്യ പ്പെടുത്തണം.

ഇതിനായി പ്രത്യേക ഫോമിൽ അപേക്ഷ നൽകുകയും വേണം. ഡിസംബർ 30 ന് മുൻപു ള്ള വിവാഹ ങ്ങൾക്ക് മാത്ര മാണ് ഇളവ് അനുവദി ച്ചിരി ക്കുന്നത് എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ. ബി. ഐ.) വ്യക്ത മാക്കുന്നു.

വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കു കളിൽ നിന്നു 2. 5 ലക്ഷം രൂപ പിൻ വലിക്കാം എന്ന് കഴിഞ്ഞ ദിവസ മാണ് ആർ. ബി. ഐ. അറിയിച്ചത്.

500, 1000 രൂപ നോട്ടുകൾ അസാധു വാക്കുന്ന കാര്യം നവംബർ 8 ചൊവ്വാഴ്ച രാത്രി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

തുടർന്ന് പഴയ നോട്ടു കൾ മാറ്റി വാങ്ങി ക്കു വാനും നിക്ഷേപി ക്കുവാനും ആർ. ബി. ഐ. വിവിധ തര ത്തിലുള്ള നിയന്ത്രണ ങ്ങള്‍ ഏർപ്പെ ടുത്തി യിരുന്നു.

500, 1000 രൂപ നോട്ടു കൾ അസാധു വാക്കിയ ശേഷം നവംബർ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യ മുള്ള പഴയ നോട്ടു കൾ വിവിധ ബാങ്കു കൾ വഴി ജന ങ്ങൾ മാറ്റി വാങ്ങി.

എ. ടി. എം കൗണ്ടറുകൾ വഴിയും അക്കൗണ്ടു കൾ വഴി യും നവംബർ 10 മുതൽ 18 വരെ 1,03,316 കോടി രൂപ ബാങ്കു കൾ വിതരണം ചെയ്തു എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ വൃത്ത ങ്ങൾ അറി യിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡൽഹി കൂട്ട മാനഭംഗം : വധ ശിക്ഷ റദ്ദാക്കണം എന്ന് അമിക്കസ് ക്യൂറി

November 7th, 2016

delhi-rape-convicts-epathram
ന്യൂഡല്‍ഹി : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ട മാന ഭംഗ ക്കേസില്‍ പ്രതി കളുടെ വധ ശിക്ഷ റദ്ദാക്കണം എന്ന്‍ അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ റിപ്പോർട്ട് നൽകി.

വധ ശിക്ഷ വിധി ക്കുന്ന തിന് മുമ്പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്നും ശിക്ഷയെ ക്കുറിച്ച് പ്രതി കളുടെ വിശദീ കരണം തേടി യില്ല എന്നും അമിക്കസ് ക്യൂറി സുപ്രീം കോടതി യിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

2012 ഡിസംബര്‍ 16 നായിരുന്നു സുഹൃത്തി നൊപ്പം ബസ്സിൽ കയറിയ ഫിസിയോ തെറാപ്പി വിദ്യാ ര്‍ത്ഥിനി യായിരുന്ന ജ്യോതി സിംഗിനെ അഞ്ചു പേര്‍ ചേര്‍ന്ന് ഓടുന്ന ബസ്സില്‍ വെച്ച് ക്രൂര മായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശ നില യില്‍ അവരെ തെരുവില്‍ ഉപേക്ഷിച്ചു.

തുടർന്ന് സിംഗപ്പൂരിലെ സ്‌പെഷ്യാലിറ്റി ആശുപത്രി യില്‍ എത്തിച്ചു എങ്കിലും പെൺ കുട്ടി ഡിസംബർ 29 നു മരണ ത്തിനു കീഴടങ്ങി.

കേസിലെ ഒന്നാം പ്രതി വിചാരണ ക്കാല യളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. പ്രായ പൂർത്തി ആകാത്ത തിനാൽ ഒരു പ്രതിക്ക് മൂന്നു വർഷത്തെ തടവു ശിക്ഷ യാണ് വിധിച്ചത്.

മറ്റു നാലു പ്രതികൾക്കു വിചാരണ ക്കോടതി വധ ശിക്ഷ വിധി ക്കുകയും ഹൈ ക്കോടതി ശരി വെക്കു കയും ചെയ്തി രുന്നു.

പ്രതികള്‍ അപ്പീലു മായി സുപ്രീം കോടതി യെ സമീപി ച്ചതിനെ തുടര്‍ ന്നാണ് കോടതി അമിക്കസ് ക്യുറി യെ നിയമിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 6th, 2016

petrol-diesel-price-hiked-ePathram-
ന്യൂഡല്‍ഹി : ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 89 പൈസ യും ഡീസല്‍ ലിറ്ററിന് 86 പൈസ യുമാണ്‍ വില കൂട്ടി യത്. രണ്ടു മാസത്തിനിടെ അഞ്ചാമത്തെ വില വര്‍ദ്ധന വാണ്‍ പ്രഖ്യാ പി ച്ചിരി ക്കുന്നത്. അസംസ്‌കൃത എണ്ണ യുടെ വില രാജ്യാന്തര വിപണി യില്‍ ബാരലിന് 45 ഡോളര്‍ ആയി കുറഞ്ഞ പ്പോഴാണ് ഇന്ത്യ യില്‍ എണ്ണ കമ്പനി കള്‍ വില കൂട്ടിയത്‌.

അന്താരാഷ്ട്ര വില യും ഡോളര്‍ വിനിമയ നിരക്കിലെ വ്യത്യാസവും പരിഗണി ച്ചാണ് വില വര്‍ദ്ധി പ്പിച്ചത് എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവന യില്‍ അറി യിച്ചു.

* പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

October 15th, 2016

petrol-diesel-price-hiked-ePathram-
മുംബൈ : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1. 34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയും വീത മാണ് വില വര്‍ദ്ധിപ്പിച്ചത്.

ശനിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പുതു ക്കിയ വില നില വില്‍ വരും.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ യുടെ വില വര്‍ദ്ധി ച്ചതി നാലാണ് ഇന്ത്യയിലും വില കൂട്ടി യത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

October 8th, 2016

curfew-sreenagar-epathram

പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടി വെയ്പിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വെടി വെയ്പ്പ് നടക്കുമ്പോൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ മരണത്തെ തുടർന്ന് ശ്രീനഗറിൽ സംഘർഷം ആരംഭിച്ചു.

പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റു.ശനിയാഴ്ച്ച വൈകുന്നേരമാണ് വെടി വെയ്പ്പ് നടന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പഞ്ചാബിൽ ഝലം എക്സ്പ്രസ് പാളം തെറ്റി : 3 പേർക്ക് പരിക്ക്
Next »Next Page » ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ »



  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine