ഭികിവിണ്ടി: പാക്കിസ്ഥാന്‍ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിനു അന്തിമോപചാരം അര്‍പ്പിക്കുവാന്‍ പഞ്ചാബിലെ ഭികിവിണ്ടി ഗ്രാമത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തേക്ക് പഞ്ചാബ് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചു. സരബിന്റെ കുടുമ്പത്തിനു ഒരുകോടിയുടെ സഹായധനം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടയീല്‍ ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സരബ്ജിത്തിന്റെ മൃതദേഹം വിട്ടു നല്‍കിയതെന്ന് ഇന്ത്യയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അമൃത് സറില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ട്.സരബ്ജിത്തിന്റെ കൊലപാതകത്തെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.