ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരവൃത്തി ക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യമില്ല എന്ന് സുപ്രീം കോടതി പരാ മര്‍ശം. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ പ്രോസി ക്യൂഷന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലാ എന്നും കോടതി.
ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി യില്‍ വാദം കേള്‍ക്കു മ്പോഴാണ് സുപ്രീം കോടതി ഈ പരാ മര്‍ശം നടത്തിയത്.
നഷ്ട പരിഹാര ത്തുക നമ്പി നാരായണന് സര്‍ ക്കാര്‍ നല്‍കണം. കുറ്റക്കാര്‍ എന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥ രില്‍ നിന്നും പിന്നീട് ഈ തുക ഈടാക്കണം എന്നും കോടതി പറഞ്ഞു.
ഐ. എസ്. ആര്‍. ഒ. ചാര വൃത്തി ക്കേസില്‍ ഗൂഢാ ലോചന നടന്നിട്ടുണ്ട് എന്നും അന്വേഷണ ത്തിന് തയ്യാ റാണ് എന്നും സി. ബി. ഐ. സുപ്രീം കോടതി യില്‍ വ്യക്ത മാക്കി യിരുന്നു.