കല്പറ്റ: സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 74 ആനകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പിടിയാനകളാണ് എണ്ണത്തില്‍ കൂടുതല്‍. പെരിയാര്‍ ഫൌണ്ടേഷന്‍ 2012 മെയ് 22 മുതല്‍ 24 വരെ നടത്തിയ സെന്‍സെസ്സിലാണ് 6100 ആനകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. 2010-ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 6026 കാട്ടാനകള്‍ ആണ് ഉണ്ടായിരുന്നത്. വയനാട്, നിലമ്പൂര്‍,പെരിയാര്‍ ആനമല തുടങ്ങിയ 9400 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനത്തില്‍ വിവിധ മേഘലകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ആനകളെ നേരിട്ടു കണ്ടും ആനപ്പിണ്ടം പരിശോധിച്ചും മറ്റുമാണ് എണ്ണം നിശ്ചയിച്ചത്. കേരളം കര്‍ണ്ണാടകം തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വനം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ എല്ലാം ഒരേ സമയത്ത് തന്നെ കണക്കെടുപ്പ് നടത്തി.
2005-ല്‍ വനം വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 5135 കാട്ടാനകള്‍ ഉള്ളതായാണ് കണ്ടെത്തിയിരുന്നത്. ഇതു പ്രകാരം ഏഴു വര്‍ഷത്തിനിടെ 965 ആനകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആനവേട്ടയും ആനകള്‍ക്കിടയിലെ മരണ നിരക്ക് കുറഞ്ഞതും ആണ് വര്‍ദ്ധനവിന് കാരണം. 22 മാസക്കാലമാണ് ആനയുടെ ഗര്‍ഭകാലം. ഇത് പൊതുവില്‍ ആനകള്‍ക്കിടയിലെ പ്രചനനത്തിന്റെ തോത് കുറക്കുന്നു. അത്യപൂര്‍വ്വമായാണ് ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുക. ഇത്തരത്തില്‍ ഉള്ള ഇരട്ടകളാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ സംരക്ഷണത്തില്‍ ഉള്ള വിജയും-സുജയും. കാട്ടാനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ തന്നെ കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് ആശങ്കാജനകമാം വിധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഷത്തില്‍ 20 മുതല്‍ 35 വരെയാണ് നാട്ടാനകളുടെ മരണ നിരക്ക്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, പരിസ്ഥിതി