തൃശ്ശൂര്‍: അഞ്ചാമത് കേരള അന്താരാഷ്ട്ര നാടകോത്സവത്തിന് ചൊവ്വാഴ്ച തൃശ്ശൂരില്‍ തിരശ്ശീല ഉയരും. സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. സി. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 13 രാജ്യങ്ങളില്‍ നിന്നായി നാല്പതോളം നാടകങ്ങളാണ് വേദിയില്‍ അരങ്ങേറുക. അഞ്ചു വേദികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മേളയില്‍ നാടകാവതരണങ്ങള്‍ കൂടാതെ ചര്‍ച്ചകളും, പ്രമുഖരുടെ പ്രബന്ധ അവതരണങ്ങളും മുഖാമുഖങ്ങളും സ്റ്റഡി ക്ലാസുകളും ഉണ്ടായിരിക്കും. തൃപുരാപുരി ശര്‍മ്മ, അനിത ചെറിയാന്‍, ആന്‍ഡ്രിയ കുസുമാനോ, മാര്‍ത്ത ഷൈലക്ക് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള നാടക പ്രവര്‍ത്തകര്‍ക്ക് പരസ്പരം ആശയ വിനിമയത്തിനുള്ള വേദി കൂടെ ആകും ഈ വേദിയെന്നും ലോക നാടക വേദിയിലെ പുത്തന്‍ പ്രവണതകളും പ്രത്യാശകളും പ്രതിഫലിക്കുന്നതായിരിക്കും നാടകോത്സവമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം, സാംസ്കാരികം